തിരുവനന്തപുരം ആര്യനാട്ട്, പഞ്ചായത്ത് അംഗത്തിന്റെ മരണത്തിനു വഴിവച്ചത് രാഷ്ട്രീയ എതിരാളികളുടെ അധിക്ഷേപവും അപകീർത്തിപ്പെടുത്തലുമാണെന്ന ആരോപണം അത്യധികം ഗൗരവമുള്ളതാണ്. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിഎം പ്രതിഷേധയോഗം നടത്തുകയും അപകീർത്തി പോസ്റ്ററുകൾ പതിക്കുകയും ചെയ്തതിനു പിന്നാലെ കോൺഗ്രസ് പഞ്ചായത്ത് അംഗം എസ്. ശ്രീജയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതു വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. 20 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്ന ശ്രീജ അധിക്ഷേപത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണു ബന്ധുക്കളുടെയും കോൺഗ്രസിന്റെയും ആരോപണം.  
 
എൽഡിഎഫ് ഭരിക്കുന്ന ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗമാണ് ശ്രീജ. പലരിൽനിന്നു കടം വാങ്ങിയ തുക ശ്രീജ തിരികെനൽകിയില്ലെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ശ്രീജയ്ക്കെതിരെ തിങ്കളാഴ്ച വൈകിട്ടാണ് ആര്യനാട് കവലയിൽ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത്. ‘കോട്ടയ്ക്കകത്തെ കുറുവാസംഘം’ എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ വീടിനു പിന്നിൽ, ആസിഡ് ഉള്ളിൽ ചെന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ശ്രീജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‘സിപിഎമ്മുകാർക്കു പണം കൊടുക്കാനില്ല. പഞ്ചായത്തിൽനിന്നു പൈസ എടുത്തിട്ടില്ല.Bihar Election 2024, Rahul Gandhi Bihar, Tejashwi Yadav Rally, Bihar Politics, Narendra Modi Bihar Visit, India Alliance Bihar, Vote Rights Yatra, Bihar Development Projects, Nitish Kumar Politics, Malayala Manorama Online News, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ  
 
എന്നിട്ടും മോശമായ രീതിയിൽ സിപിഎം സംസാരിച്ചു, നാടു മുഴുവൻ പോസ്റ്ററൊട്ടിച്ചു’ – ശ്രീജയുടെ ഭർത്താവ് ജയകുമാർ പറയുന്നു. ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട ആ ചോദ്യമുയരുന്നത്: വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി ശ്രീജ കടം വാങ്ങിയിട്ടുണ്ടെങ്കിൽ അതെങ്ങനെയാണ് പഞ്ചായത്തിന്റെയോ സിപിഎമ്മിന്റെയോ ബാധ്യതയാകുന്നത്? അങ്ങനെ പലരിൽനിന്നും കടംവാങ്ങിയ തുക തിരികെ നൽകിയില്ലെങ്കിൽ അതും സിപിഎമ്മിന്റെ പ്രശ്നമല്ല. ആ തുക ചോദിച്ച് ആരും പഞ്ചായത്ത് ഓഫിസിലോ സിപിഎം ഓഫിസിലോ പോവുകയുമില്ല. അപ്പോൾ, രാഷ്ട്രീയ എതിരാളിയെ ഏതു ക്രൂരമാർഗത്തിലൂടെയും നാണംകെടുത്താനായിരുന്നു സിപിഎമ്മിന്റെ ശ്രമം എന്നു വരുന്നു.  
 
ശ്രീജ കടം വാങ്ങിയെങ്കിൽ പ്രതിഷേധയോഗം നടത്താനും നാടാകെ അധിക്ഷേപ പോസ്റ്ററൊട്ടിക്കാനും ആരാണിവരെ ചുമതലപ്പെടുത്തിയത്? ശ്രീജ ചെയ്തതിൽ അന്യായമായി എന്തെങ്കിലുമുണ്ടെങ്കിൽ അതു പരിശോധിക്കാൻ ഇവിടെ വ്യവസ്ഥാപിത മാർഗങ്ങളില്ലേ ? എതിർചേരിയിലുള്ളയാളെ പരമാവധി അപമാനിച്ച് മരണവാതിൽ കാണിച്ചുകൊടുക്കുകയായിരുന്നുവെന്ന ആരോപണത്തിനു സിപിഎം നേതൃത്വം മറുപടി പറയുകതന്നെവേണം. കോൺഗ്രസുകാരിയായ ഒരാൾ കടബാധ്യത നേരിടുന്ന സാഹചര്യത്തോടു സിപിഎം നടത്തിയ തരംതാണ പ്രതികരണത്തിലുള്ളത് ആളെ കൊല്ലുന്ന ന്യായംമാത്രം.  
 
മുകൾത്തട്ടു മുതൽ താഴെവരെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അഹങ്കാരം കേരളത്തിൽ സിപിഎമ്മിനെ ജനങ്ങളിൽനിന്ന് അകറ്റുകയാണെന്നു നേരത്തേ പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷവിമർശനമുണ്ടായത് ഇവിടെ ഓർമിക്കാവുന്നതാണ്. ഒരു സ്ത്രീയെ പരസ്യമായി അപമാനിച്ചു മരണത്തിലേക്കു നയിക്കാൻ പാർട്ടി മുന്നിട്ടിറങ്ങിയതും ഇതേ ഹുങ്കുകൊണ്ടുതന്നെ. രാഷ്ട്രീയലാഭത്തിനുവേണ്ടി ഒരേസമയം പൊലീസും കോടതിയുമാകുന്നൊരു പാർട്ടി ഉയർത്തുന്ന അപായസൂചനകൾ അത്യധികം ഗൗരവമുള്ളതാണ്. English Summary:  
Defamation Turns Lethal: Sreeja death case highlights the dangers of political defamation. The suicide of the Aryannad panchayat member, following public shaming by political rivals, raises serious questions about accountability. This incident underscores the need for respectful political discourse and due process. |   
                
                                                    
                                                                
        
 
    
                                     
 
 
 |