deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വേണം, ജലജാഗ്രത

cy520520 7 day(s) ago views 515

  

  



വീണ്ടും ഒരു മഴക്കാലവും അതിനു പിന്നാലെ അമീബിക് മസ്തിഷ്കജ്വരം എന്ന പേടിപ്പെടുത്തുന്ന രോഗവും കേരളത്തിൽ ചർച്ചയാവുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്യാത്ത കുളങ്ങളും തന്നെയാണ് ഇപ്പോഴും വില്ലൻ. മാധ്യമങ്ങളിലൂടെയും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിലൂടെയും രോഗത്തെയും അതു പിടിപെടാനുള്ള സാഹചര്യങ്ങളെയും കുറിച്ച് ഒരു വർഷം മുഴുവൻ പ്രചാരണം നടത്തിയെങ്കിലും മലയാളി വേണ്ടത്ര ഗൗരവത്തോടെ അതു കണ്ടിട്ടില്ലെന്നുവേണം കരുതാൻ.

  • Also Read അമീബിക് മസ്തിഷ്കജ്വരം,മഞ്ഞപ്പിത്തം; ഇരിട്ടി നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം   


കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ മാത്രം എട്ടു പേരാണ് ഈ മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സ തേടിയെത്തിയത്. അതിൽ താമരശ്ശേരി സ്വദേശിയായ പെൺകുട്ടി മരിച്ചു.  മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.  ഇവർക്കെല്ലാം രോഗം പിടിപെട്ടതു വീടിനു സമീപത്തെ കുളത്തിലോ വെള്ളക്കെട്ടിലോ കുളിച്ചപ്പോഴാണെന്നാണു പ്രാഥമിക വിവരം. ആരോഗ്യവകുപ്പ് പ്രദേശത്ത് വേണ്ടത്ര ജാഗ്രത പാലിക്കുകയും കുളങ്ങൾ ശുചീകരിക്കുകയും ചെയ്യുന്നുണ്ട്.   ഡോ. അബ്ദുൽ റൗഫ്

പകരുന്ന വിധം

കെട്ടിക്കിടക്കുന്നതോ ഒഴുക്കു കുറഞ്ഞതോ ആയ വെള്ളത്തിൽ മുങ്ങിക്കുളിക്കുകയോ ചാടിക്കുളിക്കുകയോ ചെയ്യുമ്പോൾ മൂക്കിലെ അരിപ്പ പോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി അമീബ തലച്ചോറിൽ എത്തുന്നു. നേരിട്ടു തലച്ചോറിനെ ബാധിക്കുന്നതുകൊണ്ട് ആദ്യകാലത്ത് ഇതു ബ്രെയിൻ ഈറ്റിങ് അമീബ എന്നാണറിയപ്പെട്ടിരുന്നത്. കെട്ടിക്കിടക്കുന്ന ഏതു വെള്ളത്തിലും അമീബ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നീന്തൽക്കുളങ്ങളിലും കെട്ടിനിർത്തിയിരിക്കുന്ന വെള്ളത്തിലും കായലുകളിലും ഇത്തരം അമീബ കാണപ്പെടാറുണ്ട്. സാധ്യമായ ജലാശയങ്ങളിലെല്ലാം ക്ലോറിനേഷൻ ചെയ്യുന്നതു തുടരണം.

  • Also Read തീവ്രമസ്തിഷ്കജ്വരം: ക്ലോറിനേഷൻ നടത്തിയ വെള്ളത്തിലും അമീബ   


വ്യത്യാസം പ്രകടം

കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും രോഗബാധ നിരീക്ഷിക്കുമ്പോൾ ഒരു വ്യത്യാസം പ്രകടം. മലിനജലത്തിൽ മുങ്ങിക്കുളിച്ച് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുകയും വൈകാതെ മൂർച്ഛിക്കുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞവർഷത്തെ പൊതുരീതി. നൈഗ്ലേരിയ ഫൗളരി അമീബകളിൽ നിന്നുണ്ടാകുന്ന രോഗബാധയായിരുന്നു അത്. ഈ വർഷം കൂടുതൽ കേസുകളിലും രണ്ടാഴ്ചയോളം കഴിഞ്ഞാണു രോഗലക്ഷണങ്ങൾ പ്രകടമായത്.  

  • Also Read സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി   


   ശരീരത്തിൽ പ്രവേശിച്ചു കൂടുതൽ ദിവസം നിശ്ശബ്ദമായിരുന്ന ശേഷം സജീവമായി മാറുന്നത് ഒകെന്തമീബ, ബാലമുത്തിയ മാൻഡ്രിലാരിസ് തുടങ്ങിയ അമീബകളുടെ പ്രത്യേകതയാണ്. പ്രതിരോധശേഷി കുറവുള്ളവരിലാണ് ഒകെന്തമീബ ബാധിച്ചിരുന്നത്. എന്നാൽ, ഇത്തവണ ആരോഗ്യമുള്ളവർക്കും ഒകെന്തമീബ ബാധിച്ചിട്ടുണ്ട്. അമീബയിൽ സംഭവിച്ച ജനിതക വ്യതിയാനം കൊണ്ടാണോ ഈ മാറ്റങ്ങളെന്നതിനു കൂടുതൽ പഠനം ആവശ്യമാണ്. Editorial, United States Of America, USA, Donald Trump, Export, Malayalam News, US India tariffs, India US trade, Trump tariffs, Indian economy impact, trade war India US, Russian oil India, agricultural market access, textile industry India, marine product exports, Kerala exports, Narendra Modi, S Jaishankar, alternative trade routes, trade agreements India, GDP growth India, US pressure India, bilateral trade, import duties, export tariffs, global trade, economic sanctions, supply chain disruption, manufacturing sector India, services sector impact, Gulf countries trade, ASEAN trade, Japan Korea trade, UK FTA, EFTA agreements, unilateral trade policies, world trade order, tariff retaliation, farmer interests India, small industrialists India, spice exports Kerala, coir exports Kerala, tea exports Kerala, cashew exports Kerala, യുഎസ് ഇന്ത്യ താരിഫ്, അമേരിക്കൻ താരിഫ്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, വ്യാപാരയുദ്ധം, റഷ്യൻ എണ്ണ, കാർഷിക ഉൽപ്പന്നങ്ങൾ, തുണി വ്യവസായം, കേരള കയറ്റുമതി, നരേന്ദ്ര മോദി പ്രസ്താവന, ട്രംപിന്റെ സമ്മർദ്ദം, ഇതര വിപണികൾ, വ്യാപാരക്കരാറുകൾ, ജിഡിപി വളർച്ച, ഇന്ത്യയുടെ പ്രതിരോധം, അമേരിക്കൻ വ്യാപാരനയം, കയറ്റുമതി താരിഫ്, വ്യാപാര സമ്മർദ്ദം, സാമ്പത്തിക തിരിച്ചടി, ഇന്ത്യൻ കർഷകർ, ചെറുകിട വ്യവസായികൾ, കേരളത്തിന്റെ കയറ്റുമതി, താരിഫ് പ്രത്യാഘാതങ്ങൾ, പുതിയ വ്യാപാര മാർഗ്ഗങ്ങൾ. Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, US Tariffs: India\“s Stance and Economic Fallout

ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു കഴിഞ്ഞവർഷം കൂടുതൽ കേസുകൾ. ഇപ്രാവശ്യം ഓഗസ്റ്റ് അവസാനത്തോടെയാണു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2016ൽ ആണ് കേരളത്തിലാദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓരോ വർഷവും കേസുകൾ വരുന്നു. കഴിഞ്ഞവർഷം 38 കേസ് റിപ്പോർട്ട് ചെയ്തു. അതിൽ എട്ടു മരണം ഉണ്ടായി. ഏറ്റവും മാരകമായ രോഗമായിരുന്നിട്ടും ശേഷിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നതു വലിയ നേട്ടമാണ്. രോഗത്തെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് അവബോധം ലഭിച്ചതും ഏറ്റവും ഫലപ്രദമായ മരുന്നു ലഭ്യമാക്കിയതും തന്നെയാണ് ഇതിനു കാരണം.

   മൂന്നു മാസം പ്രായമുള്ള കുട്ടിക്കുപോലും രോഗം ബാധിച്ചു എന്നതാണ് ഇപ്പോൾ കൂടുതൽ ആശങ്ക പരത്തുന്നത്. മലിനജലത്തിൽ മുങ്ങിക്കുളിച്ചാലാണു രോഗം ബാധിക്കുക എന്ന ധാരണയ്ക്ക് അപ്പുറമാണിത്. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസായി മാത്രം ഇതിനെ കണ്ടാൽ മതി. ജന്മനാ പ്രതിരോധക്കുറവുള്ള കുട്ടികൾക്കും ഇത്തരം അണുബാധയുണ്ടാകാം. മൂക്കിലൂടെ വെള്ളമൊഴിച്ചു കഴുകുകയോ മറ്റോ ചെയ്തപ്പോൾ സംഭവിച്ചതാവാം. കിണറുകളും മറ്റു ജലസ്രോതസ്സുകളും ശുദ്ധീകരിക്കേണ്ട ആവശ്യത്തിലേക്കും ഇതു വിരൽചൂണ്ടുന്നു.

പ്രതിരോധം കടുപ്പിക്കണം

​നീന്തൽക്കുളങ്ങളെല്ലാം ശുചീകരണ പ്രോട്ടോക്കോൾ പാലിച്ച് ക്ലോറിനേറ്റ് ചെയ്യണം. അതു കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വേണം. പൊതുകുളങ്ങൾ സാധ്യമായ രീതിയിൽ ശുചീകരിക്കാൻ ആരോഗ്യ, തദ്ദേശവകുപ്പ് അധികൃതർ ശ്രദ്ധിക്കണം. കുളിക്കാൻ പോകുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഒഴുക്ക് തീരെയില്ലാത്ത, കെട്ടിക്കിടക്കുന്ന, ആഴം കുറഞ്ഞ സ്ഥലങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക. ചാടിക്കുളിക്കുകയും മുങ്ങാംകുഴിയിട്ടു കുളിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. നീന്തുകയാണെങ്കിൽത്തന്നെ തല മുകളിലേക്ക് ഉയർത്തിപ്പിടിച്ചു മൂക്കിൽ വെള്ളം കയറാത്ത വിധത്തിൽ നീന്താൻ ശ്രദ്ധിക്കുക. മുങ്ങിയേ പറ്റൂ എന്നാണെങ്കിൽ നോസ് ക്ലിപ് ഉപയോഗിക്കുക. അമീബ കലർന്ന വെള്ളം വായിലൂടെ ഉള്ളിൽപോയാലും ഒന്നും സംഭവിക്കില്ല. ചാടിക്കുളിക്കുമ്പോൾ മൂക്കിലൂടെ അതിശക്തമായ മർദത്തോടെ വെള്ളം പ്രവേശിക്കും.

∙ നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം

∙ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണം

ചികിത്സയിലെ പുരോഗതി

കഴിഞ്ഞവർഷത്തെ രോഗബാധയ്ക്കു ശേഷം ചികിത്സാരംഗത്തു കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നത‌ു യാഥാർഥ്യമാണ്. അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കു പ്രോട്ടോക്കോൾ ഉണ്ടാക്കാനും ഏറ്റവും ഫലപ്രദമായ മിൽട്ടിഫോസിൻ മരുന്നു ലഭ്യമാക്കാനും സാധിച്ചെന്നതു ചികിത്സാരംഗത്തു നേട്ടമാണ്. വെള്ളക്കെട്ടിൽ മുങ്ങിക്കുളിച്ചതിനു ശേഷം പനിയോ ഛർദിയോ വന്നാൽ ഉടൻ ചികിത്സ തേടുക എന്നതാണ് പ്രധാനം. എത്ര നേരത്തേ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുന്നോ, ഭേദമാകാനുള്ള സാധ്യതയും അത്രത്തോളം കൂടുതലാണ്. പരിഭ്രാന്തരാകേണ്ട കാര്യമില്ല.  

   പ്രതിരോധമാണ് ഏതു രോഗത്തെയും അകറ്റിനിർത്തുന്ന പ്രധാനശക്തി. നമ്മുടെ ചുറ്റുപാടുകളിൽ രോഗത്തിനുള്ള സാധ്യതകൾ ഏതൊക്കെയെന്നു തിരിച്ചറിഞ്ഞ് പെരുമാറുകയാണു മുഖ്യം.

(കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൺസൽറ്റന്റ് പീഡിയാട്രിക് ഇന്റൻസീവിസ്റ്റ് ആണു ലേഖകൻ.  2024–25 വർഷങ്ങളിൽ 5 കുട്ടികളിലെ അമീബിക് മസ്തിഷ്ക ജ്വരം ഭേദപ്പെടുത്തിയ ചികിത്സാസംഘത്തിനു നേതൃത്വം നൽകി)
English Summary:
Amoebic Meningoencephalitis: Amoebic Meningoencephalitis is raising concerns in Kerala following reported cases. It emphasizes the importance of water safety and early medical intervention. Prevention is key to avoiding this rare but serious infection.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66440
Random