ലീഡറുടെ തീരുമാനം

cy520520 2025-10-28 08:38:08 views 647
  



മലയാളിയാണെങ്കിലും ഐപിഎസ് കിട്ടിയ ശേഷമാണു സ്ഥിരതാമസത്തിനായി ഞാൻ കേരളത്തിലേക്കു വരുന്നത്. അതുവരെ പഠിച്ചതും ജോലി ചെയ്തതുമെല്ലാം ന്യൂഡൽഹിയിലായിരുന്നു. നിയമം പഠിച്ചു സുപ്രീം കോടതിയിൽ ജൂനിയർ അഭിഭാഷകനായി പ്രാക്ടിസ് ചെയ്യുന്ന കാലത്താണു സിവിൽസർവീസ് പരീക്ഷ പാസായത്.

  • Also Read മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ; ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എം.എൻ.കാരശ്ശേരി   


കണ്ണൂർ എഎസ്പി ആയാണ് ആദ്യ പോസ്റ്റിങ്. ഇന്നത്തെ കാസർകോട്, വയനാട്, കണ്ണൂർ ജില്ലകൾ കൂടിയതാണ് എഴുപതുകളിലെ കണ്ണൂർ ജില്ല. ജോസ് തോമസ് സാറാണ് അപ്പോൾ കണ്ണൂർ എസ്പി. അടിയന്തരാവസ്ഥയ്ക്ക് ഇടയിൽ അദ്ദേഹം സ്ഥലം മാറിയ ഒഴിവിൽ എനിക്ക് എസ്പിയുടെ താൽക്കാലിക ചുമതല കിട്ടിയ ദിവസം ധർമടം പൊലീസ് സ്റ്റേഷനിൽ ഒരു സംഭവമുണ്ടായി.  

മുതിർന്ന ഉദ്യോഗസ്ഥർ പോലും മാരാർസാറെന്നു ബഹുമാനത്തോടെ വിളിക്കുന്ന ഉദ്യോഗസ്ഥനാണ് അവിടത്തെ സബ് ഇൻസ്പെക്ടർ. സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസുകാർ അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കി. എസ്പിയെന്ന നിലയിൽ ഞാനവിടെ പാഞ്ഞെത്തി. മുഴുവൻ യൂത്ത്കോൺഗ്രസുകാരെയും അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി.

ആഭ്യന്തര മന്ത്രി കെ.കരുണാകരൻ റിപ്പോർട്ട് തേടി. വയർലെസ് വഴി നൽകാനുള്ള റിപ്പോർട്ട് എസ്ഐ മാരാർക്കു പറഞ്ഞുകൊടുത്തു. സന്ദേശം തുടങ്ങിയത് ഇങ്ങനെയാണ് ‘‘ യുത്ത് കോൺഗ്രസ് വർക്കേഴ്സ് അറ്റാക്‌‍ഡ് ധർമടം പൊലീസ് സ്റ്റേഷൻ...’’. ഒരു ഭാവഭേദവും മുഖത്തുകാണിക്കാതെ എസ്ഐ മാരാർ ഞാൻ പറഞ്ഞുകൊടുത്തതു മുഴുവൻ റിപ്പോർട്ടായി കുറിച്ചെടുത്തു പൊലീസ് ആസ്ഥാനത്തേക്കു നൽകി.  

റിപ്പോർട്ട് കിട്ടിയ ഉടൻ പരിചയമുള്ള മുതിർന്ന ചില ഉദ്യോഗസ്ഥർ എന്നെ വിളിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ഭരിക്കുമ്പോൾ അഭ്യന്തരമന്ത്രിയായ കെ.കരുണാകരനു യൂത്ത്കോൺഗ്രസുകാരെ ഇങ്ങനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന ഒരു റിപ്പോർട്ട് കൊടുക്കണോ? എന്നായിരുന്നു അവരുടെ ചോദ്യം. റിപ്പോർട്ടിലെ വിവരങ്ങൾ മുഴുവൻ വസ്തുതയായിരുന്നതിനാൽ ഞാനതിൽ ഉറച്ചു നിന്നു. പിറ്റേന്നു തന്നെ ആഭ്യന്തരമന്ത്രി എന്നെ നേരിൽ കാണാൻ വിളിപ്പിച്ചു.Sunday Special, Malayalam News, Satyajit Ray, Literature News, CV Balakrishnan, Soumitra Chatterjee, Soumitra Chatterjee biography, Amitava Nag, C.V. Balakrishnan, Bengali actor, Satyajit Ray, Indian cinema, theatre, poet, painter, Hirak Rajar Deshe, Namjeeban play, Lily Chakraborty, film review, book review, artistic journey, life in cinema, film personality, cultural icon, biography review, C.V. Balakrishnan review, cinema legend, സൗമിത്ര ചാറ്റർജി, സൗമിത്ര ചാറ്റർജി ജീവചരിത്രം, അമിതാവ് നാഗ്, സി.വി. ബാലകൃഷ്ണൻ, ബംഗാളി നടൻ, സത്യജിത് റേ, ഇന്ത്യൻ സിനിമ, നാടകം, കവി, ചിത്രകാരൻ, ഹിരക് രാജർ ദേശ്, പ്രിയ (സിനിമ), സിനിമ നിരൂപണം, പുസ്തക നിരൂപണം, കലാജീവിതം, ചലച്ചിത്ര ജീവിതം, സൗമിത്ര ചാറ്റർജി പുസ്തകം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, C.V. Balakrishnan on Soumitra Chatterjee: A Deep Dive into His Enduring Legacy

അദ്ദേഹത്തെ കാണും മുൻപ് ജയറാം പ‍ടിക്കൽസാർ എന്നെ വിളിപ്പിച്ചു. ‘രാമൻ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുകയാണോ?’ അതേ സർ, ഞാൻ ഉറപ്പിച്ചു പറഞ്ഞു.

ശരി, എന്നാൽ മിനിസ്റ്ററെ കണ്ടു കാര്യം പറഞ്ഞോളൂ അദ്ദേഹം തിരികെയെന്തു പറഞ്ഞാലും സമാധാനത്തോടെ കേൾക്കുക, തിരിച്ച് ഒന്നും പറയാൻ നിൽക്കരുത്. ഒടുവിൽ‌ തിരികെ പോരുമ്പോൾ അവസാനമായി ഒരു വാചകം പറയണമെന്നും അദ്ദേഹം നിർദേശിച്ചു. മന്ത്രിയുടെ മുറിയിലേക്കു കയറും മുൻപു മലയാളം ശരിക്കു വശമില്ലാത്ത എന്നെക്കൊണ്ട് അദ്ദേഹം ആ വാചകം പലതവണ പറയിപ്പിച്ചു നോക്കി. ആ വാചകം ഇതാണ് ‘‘ സാർ എന്തു ചെയ്താലും അതെന്റെ നന്മയ്ക്കു വേണ്ടിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’

റിപ്പോർട്ട് വായിച്ച കരുണാകരൻ എന്നോട് ഇരിക്കാൻ പറഞ്ഞ ശേഷം ചോദിച്ചു. ‘റിപ്പോർട്ടിലുള്ളതെല്ലാം ശരിയാണോ?’ ശരിയാണെന്ന് ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം കൂടുതലൊന്നും എന്നോടു ചോദിക്കാതെ കണ്ണൂരിനു മടങ്ങിക്കൊള്ളാൻ പറഞ്ഞു.

അവിടെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും ജയറാം സാറിനെ അനുസരിക്കാൻ വേണ്ടി ഞാനാ വാചകം മന്ത്രിയോട് പറഞ്ഞിട്ടാണ് ഇറങ്ങിയത് ‘‘ സാർ എന്തു ചെയ്താലും അതെന്റെ നന്മയ്ക്കു വേണ്ടിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’

ഞാൻ കണ്ണൂരിൽ മടങ്ങിയെത്തും മുൻപ് മന്ത്രിയുടെ ഉത്തരവ് അവിടെയെത്തി– എനിക്കു കണ്ണൂർ എസ്പിയായി നിയമനം.

എനിക്കു വേണ്ടി വയർലെസ് സന്ദേശം കേട്ടെഴുതിയ എസ്ഐ മാരാരുടെ മുഴുവൻ പേര് ‘ കെ.ദാമോദര മാരാർ’ എന്നാണെന്നും അദ്ദേഹം ലീഡർ കെ.കരുണാകരന്റെ അനുജനാണെന്നും ഞാൻ മനസ്സിലാക്കിയതു പിന്നീടാണ്. English Summary:
M.G.A. Raman IPS: A Leader\“s Bold Decision During the Emergency in Kerala
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137118

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.