ഫീനിക്സ് (യുഎസ്) ∙ ഭർത്താവിനെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ചെറുപ്പക്കാരനോട് ക്ഷമിക്കുന്നുവെന്ന് ചാർലി കർക്കിന്റെ ഭാര്യ എറീക്ക. അരിസോനയിലെ ഗ്ലെൻഡേലിൽ നടന്ന അനുസ്മരണ ചടങ്ങിലാണ് ബൈബിൾവചനം ഉദ്ധരിച്ചുകൊണ്ട് എറീക്ക സംസാരിച്ചത്. ‘എന്റെ ഭർത്താവ് ചാർലി, അദ്ദേഹത്തിന്റെ ജീവനെടുത്തയാളെപ്പോലുള്ളവരടക്കം ചെറുപ്പക്കാരെ രക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു. ഓരോ ദിവസവും ചെയ്യാൻ കഴിയുന്നതിന്റെ 100 ശതമാനവും അദ്ദേഹം ചെയ്തു’– വികാരാധീനയായി എറീക്ക പറഞ്ഞു.Thiruvananthapuram murder case, Gayathtri murder, Praveen murder case, Hotel murder Thiruvananthapuram, Malayala Manorama Online News, Kerala crime news, Life imprisonment murder case, Lodge murder case Kerala, വിതുര കൊലപാതകം, സ്ത്രീ കൊലപാതകം, തമ്പാനൂർ കൊലപാതകം, Kerala high court, പ്രവീൺ കൊലപാതക കേസ്, ഷാൾ മുറുക്കി കൊലപാതകം, Murder case judgement
- ഷാർജ രാജകുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസം ദുഃഖാചരണം Gulf News
- ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തിയത് ദുബായിൽ നിന്ന്; നിർണായകമായത് മാതാപിതാക്കൾക്ക് കിട്ടിയ ‘സന്ദേശം’ Gulf News
തീവ്ര വലതുപക്ഷ നിലപാടുകളുടെ പേരിൽ വിവാദനായകനായ ആക്ടിവിസ്റ്റായിരുന്ന കർക്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളെ ശക്തമായി പിന്തുണച്ചിരുന്നു. അന്ത്യാഞ്ജലിയർപ്പിക്കാൻ ട്രംപും എത്തി. കർക്കിനെ കൊലപ്പെടുത്തിയത് ‘തീവ്ര ഇടത്’ ആണെന്ന് അദ്ദേഹം ആരോപിച്ചു.
തീവ്ര വംശീയ ആശയങ്ങൾ പ്രചരിപ്പിക്കാനായി 2012 ൽ കർക് സ്ഥാപിച്ച ‘ടേണിങ് പോയിന്റ് യുഎസ്എ’ സംഘടനയുടെ നേതൃത്വം എറീക്ക ഏറ്റെടുത്തു. കുടിയേറ്റക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്കെതിരെ കടുത്ത പ്രതികരണങ്ങൾ നടത്തിയ ആളാണ് കർക്. യുഎസ് സംസ്ഥാനമായ യൂട്ടായിൽ സർവകലാശാല ക്യാംപസിലെ സംവാദപരിപാടിക്കിടെ ഈ മാസം 10നാണ് വെടിയേറ്റു മരിച്ചത്. കൊലക്കേസിൽ അറസ്റ്റിലായ ടൈലർ റോബിൻസന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നത്. English Summary:
Charlie Kirk\“s death has sparked significant reactions. His wife, Erica Kirk, has publicly forgiven his killer, while Donald Trump has alleged the murder was politically motivated. The leadership of \“Turning Point USA,\“ the organization founded by Kirk, has now been taken over by Erica. |