തിരുവനന്തപുരം ∙ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം സ്വീകരിക്കാൻ യുകെയിൽ പോയതിനു മേയർ ആര്യ രാജേന്ദ്രന് ചെലവായത് 2 ലക്ഷത്തോളം രൂപ. വിമാന ടിക്കറ്റിനായി 1.31 ലക്ഷം. വീസയ്ക്ക് 15,000 രൂപ. ഭക്ഷണം, താമസം ഉൾപ്പെടെയുള്ളവയ്ക്കാണ് ബാക്കി തുക ചെലവായത്. കുറഞ്ഞ നിരക്കുള്ള ത്രീ സ്റ്റാർ ഹോട്ടലിലായിരുന്നു മേയറുടെ താമസമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കുള്ള പണം തനതു ഫണ്ടിൽനിന്ന് ചെലവഴിക്കാൻ കോർപറേഷന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
സുസ്ഥിര നഗരവികസനം നടപ്പാക്കിയ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയർ എന്ന നിലയിലായിരുന്നു പുരസ്കാരം. കഴിഞ്ഞ ഓഗസ്റ്റ് 9 ന് പുത്തരിക്കണ്ടം മൈതാനത്ത് 6,000 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ സീഡ് ബോൾ നിർമാണവും ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റിക്കോർഡ്സ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അവാർഡിനായി പരിഗണിച്ചു.Kerala Lottery Result, Onam Bumper 2024, Lottery Sambad, Thiruvonam Bumper Result, Kerala State Lottery, Malayala Manorama Online News, Onam Bumper Prize Money, Kerala Lottery Winners, How to Buy Kerala Lottery, Lottery Result Today, ഓണം ബംപർ, കേരള ലോട്ടറി, തിരുവോണം ബംപർ 2024, ഭാഗ്യക്കുറി ഫലം, kerala lottery result online, മലയാള മനോരമ, മനോരമ ഓൺലൈൻ, മനോരമ ഓൺലൈൻ ന്യൂസ്
യുകെ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിലായിരുന്നു ചടങ്ങ്. ഇത് യുകെ പാർലമെന്റിന്റെ ഔദ്യോഗിക ചടങ്ങാണ് എന്ന തരത്തിലായിരുന്നു കോർപറേഷനും ഇടത് അനുകൂലികളും പ്രചരിപ്പിച്ചത്. എന്നാൽ വാടകയ്ക്കെടുക്കാവുന്ന 4 ഹാളുകളിലൊന്നിലാണു ചടങ്ങ് നടത്തിയതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം s.aryarajendran എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന്) English Summary:
Arya Rajendran\“s UK Trip: Arya Rajendran\“s UK trip to receive the World Book of Records award cost approximately 2 lakhs. The expenses covered flight tickets, visa fees, and accommodation.  |