കൊച്ചി ∙ സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മിഷൻ തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
മുഖ്യമന്ത്രിയും അന്നത്തെ സ്പീക്കറും അടക്കമുള്ളവരെ സ്വർണക്കടത്തു കേസിൽ ഉൾപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കാനായിരുന്നു ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത്. എന്നാൽ ഇതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന്, സമാന്തര അന്വേഷണം കേസന്വേഷണത്തെ അവതാളത്തിലാക്കുമെന്ന് വ്യക്തമാക്കി സിംഗിൾ ബെഞ്ച് ജുഡീഷ്യൽ അന്വേഷണ തീരുമാനം സ്റ്റേ ചെയ്യുകയായിരുന്നു. Kasargod accident, Kerala police officer death, Road accident Kerala, Drug case investigation Kerala, Malayala Manorama Online News, Kerala accident news, Police officer dies in accident, MDMA case Kasargod, Kerala road accident death, ചെർക്കള അപകടം, കാസർകോട് അപകടം, accident investigation kerala, police officer accident kasargod, Road accident during drug investigation, kerala latest police news
റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ അധ്യക്ഷനായ കമ്മിഷനെയായിരുന്നു ജുഡീഷ്യല്‍ അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്. എന്നാൽ ഉന്നത സ്വാധീനമുള്ളവർ ചെയ്ത കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു കമ്മിഷനെ വയ്ക്കാന്‍ അധികാരമില്ലെന്നും ഈ കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നും ഇ.ഡി വാദിച്ചു. കമ്മിഷന് നിയമപരമായി സാധുതയില്ലെന്നും സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു ഇഡിയുടെ വാദം.
കേന്ദ്ര സർക്കാരിലെ ഒരു വകുപ്പു മാത്രമാണ് ഇ.ഡിയെന്നും അവർക്ക് ഹർജി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും ഇത് തള്ളിക്കൊണ്ടായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതാണ് ഇന്ന് ജസ്റ്റിസുമാരായ എസ്.എ.ധര്‍മാധികാരി, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ശരിവച്ചത്. English Summary:
Kerala Gold Smuggling Case takes center stage as the High Court rejects the government\“s appeal regarding the judicial commission. The division bench upheld the single bench\“s order staying the judicial inquiry, impacting investigations into alleged conspiracies involving central agencies. This decision underscores the legal complexities and political ramifications surrounding the high-profile case.  |