deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഗ്രാമീണ വിദ്യാഭ്യാസം സെന്റ് തോമസിന്റെ മികവെന്ന് രാഷ്ട്രപതി; കേരളം ചിന്തിക്കുന്നത് നാളെ ഭാരതം ചിന്തിക്കുമെന്ന് ഗവർണർ

Chikheang 2025-10-23 22:51:18 views 1192

  

  

  

  

  

  



കോട്ടയം ∙ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന കേന്ദ്രങ്ങളാണ് കലാലയങ്ങളെന്നും, പാലാ സെന്റ് തോമസ് കോളജിന്റെ സേവനം നിസ്തുലമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

  • Also Read ‘മതത്തിനും ജാതിക്കുമപ്പുറത്തേക്ക് വ്യാപിച്ച ആശയം’: ശിവഗിരിയിൽ ഗുരുദേവന് രാഷ്ട്രപതിയുടെ പ്രണാമം   
  രാഷ്ട്രപതി ദ്രൗപദി മുർമു പാലാ സെന്റ് തോമസ് കോളജിൽ എത്തിയപ്പോൾ. (Photo: റിജോ ജോസഫ് / മനോരമ)

സെന്റ് തോമസ് കോളജ് രാജ്യത്തിനു ചെയ്യുന്ന സേവനം പ്രശംസനീയമാണെന്നു രാഷ്ട്രപതി പറഞ്ഞു. ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകരുന്നതിലും വിജ്ഞാനത്തിന്റെ വഴി വെട്ടുന്നതിനും കോളജ് പ്രത്യേകം ശ്രദ്ധിക്കുന്നത് ശ്ലാഘനീയമാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നു പറഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ശിവഗിരിയിൽനിന്നാണ് ഞാൻ വരുന്നത്.   ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ പ്രസംഗിക്കുന്നു. (Photo: റിജോ ജോസഫ് / മനോരമ)

മുഴുവൻപേരെയും സാക്ഷരരാക്കിയതിലൂടെ പ്രസിദ്ധമാണ് കോട്ടയം. അക്ഷരനഗരി കൂടിയാണ് ഇവിടം. ആദ്യത്തെ അച്ചടി യന്ത്രം സ്ഥാപിച്ചതും കോട്ടയത്താണ്. വായിച്ചു മുന്നേറുക എന്നു പറഞ്ഞ പി.എൻ. പണിക്കരുടെ ഗ്രന്ഥശാലാ പ്രസ്ഥാനവും അറിവു പകരുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.    കോളജിന്റെ ഉപഹാരം രാഷ്ട്രപതിക്ക് സമ്മാനിക്കുന്നു. (Photo: റിജോ ജോസഫ് / മനോരമ)
    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്റെ മുൻഗാമിയായ കെ.ആർ.നാരായണന്റെ ജൻമസ്ഥലം ഇവിടെ അടുത്താണ്. എളിയ നിലയിൽ തുടങ്ങി രാഷ്ട്രപതി സ്ഥാനത്തെത്തിയ അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണ്. പ്രശസ്തർക്ക് ജൻമം നൽകിയ കോളജാണിത്.   പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രപതി ദ്രൗപദി മുർമു. (Photo: റിജോ ജോസഫ് / മനോരമ)

പ്രശസ്ത വോളിബോൾ താരം ജിമ്മി ജോർജിനെ ഈ അവസരത്തിൽ ഓർക്കുന്നു. സ്പോർട്സ്, അക്കാദമിക, ശാസ്ത്രമേഖലയിൽ കോളജ് നൽകുന്ന സംഭാവന വളരെ വലുതാണെന്നും രാഷ്ട്രപതി പറഞ്ഞു.   ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദീപം തെളിക്കുന്നു (Photo: റിജോ ജോസഫ് / മനോരമ)

സാക്ഷരത കൊണ്ട് മുന്നേറുന്ന കേരളം രാജ്യത്തിന് അഭിമാനമാണെന്ന് ഗവർണർ‌ രാജേന്ദ്ര അർലേക്കർ പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഭാരതം ചിന്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  • Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം   


ജോർജ് കുര്യൻ, മന്ത്രി വി.എൻ.വാസവൻ, മന്ത്രി റോഷി അഗസ്റ്റിൻ, കോളജ് പ്രിൻസിപ്പൽ ഡോ.സിബി ജെയിംസ് എന്നിവര്‍ സംസാരിച്ചു. കോളജിന്റെ ഉപഹാരം പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. എംപിമാരായ ജോസ് കെ.മാണി, കെ.ഫ്രാൻസിസ് ജോർജ്, മാണി സി.കാപ്പൻ എംഎൽഎ എന്നിവർ പങ്കെടുത്തു. English Summary:
President Murmu Inaugurates Platinum Jubilee Celebrations: President Murmu praises Pala St. Thomas College for its service in shaping India\“s future and its contribution to education, especially in rural areas. The President highlighted Kerala\“s achievements in literacy and the college\“s role in providing knowledge.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70448