deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബെംഗളൂരുവിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; 27വയസ്സുകാരിയെ പീഡിപ്പിച്ചത് 5 പേർ ചേർന്ന്, പ്രതികൾ പിടിയിൽ

LHC0088 2025-10-23 21:21:07 views 1018

  



ബെംഗളൂരു∙ പശ്ചിമ ബംഗാൾ സ്വദേശിയായ 27 കാരി ബെംഗളൂരുവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി. ചൊവാഴ്ച രാത്രിയാണ് വീട്ടിൽ വച്ച് യുവതിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ 5 പ്രതികളെയും അറസ്റ്റ് ചെയ്തതായാണ് സൂചന. ചൊവാഴ്ച രാത്രി 9 മണിയോടെ മദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗംഗോണ്ടനഹള്ളിയിലാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ വീട്ടിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും മോഷ്ടിച്ചു.

  • Also Read വേടനെതിരായ ലൈംഗികാതിക്രമ കേസ്: മൊഴി നൽകാൻ യുവതി ഹാജരാകണമെന്ന നോട്ടിസ് പിൻവലിച്ച് പൊലീസ്   


ഇരയായ യുവതി തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ‘‘പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും മാറിമാറി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് വീട്ടിൽ നിന്ന് 25,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ഒരു ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. സ്ത്രീയുമായും വീട്ടിലുള്ള മറ്റുള്ളവരുമായും സംസാരിച്ചതിൽ നിന്ന് അഞ്ച് പേരാണ് അതിക്രമത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്’’ – ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി.കെ ബാബ പറഞ്ഞു.

  • Also Read സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?   


യുവതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇരയായ സ്ത്രീയെ കൂടാതെ മറ്റൊരു സ്ത്രീയും രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 70(1), 127(2), 118(1), 311, 324(3) തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bangalore gang rape case is currently under investigation after a 27-year-old woman from West Bengal was sexually assaulted by five men in her home. Police have arrested the suspects and are investigating the crime, which also involved theft of money and mobile phones from the victim\“s home.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66584