cy520520 • 2025-10-23 07:51:07 • views 633
ബെംഗളൂരു. പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതി കുടുംബത്തോടെ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കവർച്ച നടത്തി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
- Also Read വൈറ്റ് ഹൗസിലെ സെക്യൂരിറ്റി ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി, സംഭവം ട്രംപ് സ്ഥലത്തുള്ളപ്പോൾ; പ്രതി അറസ്റ്റിൽ
വീട്ടുകാരോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ട ശേഷം അഞ്ചു പേരടങ്ങുന്ന സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. പ്രതികൾ ലൈംഗികാതിക്രമം നടത്തിയതിന് ശേഷം വീട്ടിൽ നിന്ന് രണ്ടു മൊബൈൽ ഫോണുകളും 25,000 രൂപയും കവർന്നതായി ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സികെ ബാബ പറഞ്ഞു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികൾ സംഭവം നടന്ന അതേ പ്രദേശത്ത് താമസിക്കുന്നവരാണെന്നു സ്ഥിതീകരിച്ച പൊലീസ്, അഞ്ച് പ്രതികളിൽ മൂന്നു പേർ കാർത്തിക്, ഗ്ലെൻ, സുവോഗ് എന്നിവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേർ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. English Summary:
Bengaluru Home Invasion: Three Arrested After Sexual Assault and Robbery |
|