കൽപറ്റ ∙ വയനാട് ഡിസിസി പ്രസിഡന്റായി ടി.ജെ.ഐസക്കിനെ നിയമിച്ചു. കൽപറ്റ നഗരസഭ ചെയർമാനാണ്. എൻ.ഡി.അപ്പച്ചൻ രാജിവച്ച ഒഴിവിലാണ് നിയമനം. എൻ.ഡി.അപ്പച്ചനെ എഐസിസി അംഗമായി നിയമിച്ചു.Kerala IPS Transfer, Yogesh Gupta Transfer, Road Safety Commissioner Kerala, Fire and Rescue Services Kerala, Kerala Police Transfers, Malayala Manorama Online News, Kerala Government News, IPS Officer Transfer News, Kerala Police Department, വിജിലൻസ് അന്വേഷണം, Kerala Police latest news, Kerala Police officer transfer, Kerala Government decisions, Government actions in Kerala, കേരള പോലീസ്
വയനാട്ടിൽ രണ്ടു വിഭാഗമായി കോൺഗ്രസ് പ്രവർത്തകർ കൊമ്പുകോർക്കുന്നതു സംബന്ധിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം നേരത്തേ താക്കീത് നൽകിയിരുന്നു. എൻ.ഡി.അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടികൾക്കെതിരെ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ പക്ഷത്തിലുള്ള നേതാക്കൾ രംഗത്തുവന്നത് വയനാട്ടിൽ കോൺഗ്രസിന് സംഘടനാ തലത്തിൽ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഡിസിസി പുനഃസംഘടനയ്ക്കു മുന്നോടിയായി തന്നെ വയനാട് ഡിസിസി പ്രസിഡന്റിന് രാജി വയ്ക്കേണ്ട സാഹചര്യം ഉണ്ടായത്.
ജില്ലയിലെ സംഘടനയിൽ വിഭാഗീയതയും തർക്കങ്ങളും മുറുകുന്നതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് കേന്ദ്ര നേതൃത്വം നേരത്തേ കെപിസിസിയോട് നിർദ്ദേശിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലം കൂടി ഉൾപ്പെടുന്ന വയനാട്ടിലെ കോൺഗ്രസിലുണ്ടാകുന്ന പടലപ്പിണക്കങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നതിലെ അതൃപ്തിയും കേന്ദ്ര നേതാക്കൾ കെപിസിസി നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു. English Summary:
T.J. Isaac Appointed as Wayanad DCC President: T.J. Isaac is the new Wayanad DCC President. The appointment comes amidst internal disputes within the Wayanad Congress. |