deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പിഎം ശ്രീ: എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും, സിപിഐയെ അവഗണിക്കില്ലെന്ന് എം.എ.ബേബി

cy520520 2025-10-21 21:21:02 views 423

  



തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതിയെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സിപിഐയുടെ നിലപാടുകളെ അവഗണിക്കില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. ദേശീയ വിദ്യാഭ്യാസനയം കേരളം അംഗീകരിക്കില്ലെന്നും ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടുമെന്നും എം.എ.ബേബി പറഞ്ഞു.  

  • Also Read പിഎം ശ്രീ: ഒപ്പുവയ്ക്കാതെ ബംഗാളും തമിഴ്നാടും; തടഞ്ഞത് 4,000 കോടി, കുലുങ്ങാതെ തമിഴ്നാട്   


‘‘സിപിഐയും അവരുമായി ബന്ധപ്പെട്ട സംഘടനകളും ഇതേക്കുറിച്ചു വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സാമ്പത്തികമായി ഞെരുക്കം നേരിടുന്ന സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാന്‍ കഴിയുക എന്നതാണ് പരിശോധിക്കുന്നതെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. സിപിഐ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ എല്‍ഡിഎഫ് ഇതു ചര്‍ച്ച ചെയ്യും. സിപിഐയെ അവഗണിക്കുന്ന സമീപനം അഖിലേന്ത്യാ തലത്തിലോ കേരളത്തിലോ ഉണ്ടാകില്ല’’ – ബേബി പറഞ്ഞു. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് എം.എ.ബേബിയുടെ ഇടപെടല്‍.  

‘‘ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം മുന്നോട്ടു പോകുമ്പോള്‍ സിപിഎമ്മിനോടൊപ്പം സിപിഐക്കും സിപിഐഎംഎല്ലിനും ഒക്കെ അതിനകത്ത് പ്രധാനപ്പെട്ട പങ്കുണ്ട്. ഭരണഘടന ആദ്യം അംഗീകരിക്കുമ്പോള്‍ വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലായിരുന്നു. അടിയന്തരാവസ്ഥയുടെ ഇരുണ്ട സന്ദര്‍ഭത്തില്‍ ഏകാധിപത്യ നടപടികളുമായി ഇന്ദിരാ ഗാന്ധി മുന്നോട്ടു പോകുന്ന സമയത്താണ് സംസ്ഥാന പട്ടികയിലായിരുന്ന വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റിയത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ സംസ്ഥാനങ്ങളെ മുഴുവന്‍ തങ്ങളുടെ ചൊല്‍പ്പടിയില്‍ കൊണ്ടുവരാന്‍ വേണ്ടി ഏറ്റവും മോശമായ വിധത്തില്‍ ഇടപെടുകയാണ്. ഞങ്ങള്‍ ആജ്ഞാപിക്കുന്നതുപോലെ സംസ്ഥാനങ്ങള്‍ ജീവിച്ചുകൊള്ളണം എന്നു സ്ഥാപിക്കാനാണു ശ്രമിക്കുന്നത്. ഇതിനെതിരായിട്ടുള്ള ഉറച്ച നിലപാടും പോരാട്ടവുമാണ് സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ പിന്തുടരുന്നത്.  

അതേസമയം കേന്ദ്രസര്‍ക്കാരിനെ അവഗണിച്ചുകൊണ്ടു മുന്നോട്ടുപോകുമെന്നു പറയാന്‍ സംസ്ഥാനങ്ങള്‍ക്കു ചില പരിമിതികളുമുണ്ട്. ഈ സാഹചര്യത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യണം. കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ദേശീയ വിദ്യാഭ്യാസനയം കേരളം അംഗീകരിക്കുന്ന പ്രശ്‌നമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇത് ചര്‍ച്ച ചെയ്ത ഒരു അഭിപ്രായം രൂപീകരിക്കട്ടെ. അതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ അതോ അത് അംഗീകരിക്കാവുന്നതാണോ എന്ന് പിന്നെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് തീരുമാനിക്കാന്‍ കഴിയും’’ – എം.എ.ബേബി പറഞ്ഞു. English Summary:
PM Shri Scheme: PM Shri Scheme is under discussion within the LDF in Kerala, according to M.A. Baby.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66635