ഐടി ജീവനക്കാരിയ്‌ക്കെതിരായ ലൈംഗിക അതിക്രമം: സിസിടിവി ദൃശ്യങ്ങളിൽ നിർണായക വിവരം; പ്രതിയെക്കുറിച്ച് സൂചന?

Chikheang 2025-10-18 15:21:12 views 985
  



തിരുവനന്തപുരം∙ തലസ്ഥാനത്തെ ഞെട്ടിച്ച ബലാത്സംഗ കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി കഴക്കൂട്ടം പൊലീസ്. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന 25 വയസുള്ള ഐടി ജീവനക്കാരിയെ മുറിയില്‍ കയറി പീഡിപ്പിച്ചുവെന്ന കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടിനു പുറത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പൊലീസ് ഉറപ്പിച്ചു.  

  • Also Read മോഷണത്തിനിടെ പൊലീസുകാരന്റെ ഭാര്യ വീട്ടമ്മയെ തീകൊളുത്തി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു   


പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ സിസിടിവി ഇല്ല. സമീപത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ അടുത്തുള്ള വീടുകളില്‍ കൂടി ഒരാള്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് അടുത്തേക്ക് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ടെക്‌നോപാര്‍ക്ക് പരിസരത്ത് ഹോസ്റ്റലുകളില്‍ താമസിക്കുന്ന ഐടി ജീവനക്കാര്‍ ആകെ സംഭവത്തിന്റെ ഞെട്ടലിലാണ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.  

  • Also Read ഒരു അസുഖം മതി സമ്പാദ്യം തീരാൻ...! വേണം പ്രവാസിക്ക് നാട്ടിലും ഹെൽത്ത് ഇൻഷുറൻസ്; ഇങ്ങനെ പോളിസി എടുത്താല്‍ ‘പണമടയ്ക്കാതെയും’ ചികിത്സ   


മുറിയില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു. വാതില്‍ തള്ളിത്തുറന്നെത്തിയ ആളാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഉറക്കത്തിലായിരുന്ന പെണ്‍കുട്ടി സംഭവം തിരിച്ചറിഞ്ഞ് ബഹളം വച്ചതോടെ ഇയാള്‍ ഓടിപ്പോകുകയായിരുന്നു. ഭയന്നു പോയ പെണ്‍കുട്ടി വെള്ളിയാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. English Summary:
Kazhakoottam hostel assault: Police have intensified their investigation into the alleged sexual assault of a 25-year-old IT employee in her hostel room in Thiruvananthapuram. Crucial CCTV footage is being examined to identify the accused who fled after the incident.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141707

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.