കൽപറ്റ∙ ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ പേരിൽ ബത്തേരി അർബൻ സഹകരണ ബാങ്കിലുണ്ടായിരുന്ന ബാധ്യത കെപിസിസി ബുധനാഴ്ച അടച്ചുതീർത്തതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബാങ്ക് അധികൃതർ വീടിന്റെ ആധാരം കുടുംബാംഗങ്ങൾക്ക് കൈമാറി. എൻ.എം.വിജയന്റെ മകൻ വിജേഷ്, മരുമകൾ പത്മജ എന്നിവർക്കാണു വ്യാഴാഴ്ച ബാങ്ക് അധികൃതർ ആധാരം കൈമാറിയത്. Thyroid surgery negligence, Guide wire retained in chest, Medical negligence Kerala, General Hospital Thiruvananthapuram, Sumaiah case, Malayala Manorama Online News, Healthcare malpractice India, Sree Chitra Institute, Post-surgery complications, Patient safety concerns, തൈറോയ്ഡ് ശസ്ത്രക്രിയ, മെഡിക്കൽ അനാസ്ഥ, ഗൈഡ് വയർ, ആരോഗ്യ വകുപ്പ്, തിരുവനന്തപുരം ജനറൽ ആശുപത്രി
ബത്തേരി ബാങ്കിൽ എൻ.എം.വിജയനുണ്ടായിരുന്ന 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും ഷെയർ വിഹിതവും ഒഴിവാക്കിയുളള 58.23 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം കെപിസിസി അടച്ചുതീർത്തത്. പണ്ടേ ബാങ്കിലെ ബാധ്യത കോൺഗ്രസ് തീർത്തിരുന്നെങ്കിൽ അച്ഛനും സഹോദരനും മരിക്കില്ലായിരുന്നു എന്ന് എൻ.എം. വിജയന്റെ മരുമകൾ പത്മജ ആധാരം ഏറ്റുവാങ്ങിയശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചന്റെ രാജി കെപിസിസി സ്വീകരിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ‘കർമ എന്നൊന്നുണ്ട്’ എന്നു മാത്രമായിരുന്നു പത്മജയുടെ പ്രതികരണം.
കോൺഗ്രസുമായി ഈ വിഷയത്തിൽ ഇനി ഒരു തർക്കത്തിനില്ല. കോൺഗ്രസ് വാക്ക് പാലിച്ചു. പറഞ്ഞ കാര്യം ചെയ്തിരിക്കുന്നു. അതിൽ ഇനി ഒരു സംസാരം ഇല്ല. പാർട്ടി വരുത്തി വച്ച ബാധ്യത പാർട്ടിയോടു തീർക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. ഉപസമിതി വീട്ടിൽ വന്ന് എല്ലാ ബാധ്യതയുടെയും പട്ടികയുമായി സണ്ണി ജോസഫ് എംഎൽഎയെ കാണാനാണു പറഞ്ഞത്. പട്ടിക നോക്കിയപ്പോഴാണ് വലിയ തുകയുണ്ടെന്നു കണ്ടത്. കെപിസിസി ഫണ്ട് ഇല്ല ഇതേ ചെയ്തു തരാൻ പറ്റുള്ളൂ എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കരാർ പ്രകാരം ഇവരത് ചെയ്തു തീർത്തു തന്നു. ഇനിയിപ്പോൾ ബാക്കി കാര്യങ്ങൾ ഞങ്ങൾ തന്നെ ചെയ്യാം എന്നാണ് വിചാരിക്കുന്നതെന്നും പത്മജ കൂട്ടിച്ചേർത്തു. English Summary:
KPCC Settles N M Vijayan\“s Debt, Family Receives Land Document after Debt Settlement |