deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ദുർഗാപുർ ബലാത്സംഗക്കേസിൽ വഴിത്തിരിവ്; പീഡിപ്പിച്ചത് ഒരാളെന്ന് പൊലീസ്, സുഹൃത്തും സംശയമുനയിൽ

Chikheang 2025-10-15 17:51:13 views 379

  



കൊൽക്കത്ത ∙ ബംഗാളിലെ ദുർഗാപുരിൽ സ്വകാര്യ മെഡിക്കൽ കോളജ് വിദ്യാർഥിനിയെ‍ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ വഴിത്തിരിവ്. ഒരാൾ മാത്രമാണ് വിദ്യാർഥിനിയെ പീഡിപ്പിച്ചതെന്ന നിഗമനത്തിലേക്ക് പൊലീസ്. ക്യാംപസിനു സമീപം സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങിയപ്പോഴാണ് ഒഡീഷ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി പീഡനത്തിന് ഇരയായത്. 6 പേരെയാണ് കേസിൽ അറസ്റ്റു ചെയ്തത്. സുഹൃത്ത് മടങ്ങി പോയപ്പോൾ 3 പേർ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.

  • Also Read കണ്ണൂർ പ്രജുലിന്റെ കൊലപാതകം: പ്രതികളായ രണ്ട് പേർ പിടിയിൽ; കൊലപാതകത്തിന് പിന്നിൽ ലഹരി ഇടപാടിലെ തർക്കം?   


മൊഴികളിൽ വൈരുധ്യമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് സുഹൃത്തിനെയും അറസ്റ്റു ചെയ്തിരുന്നു. ഇതുവരെയുള്ള അന്വേഷണവും മെഡിക്കൽ റിപ്പോർട്ടുകളും ഒരാളുടെ മാത്രം പങ്കാളിത്തമാണ് സൂചിപ്പിക്കുന്നതെന്നു പൊലീസ് പറഞ്ഞു. മറ്റുള്ളവരുടെ പങ്ക് പരിശോധിച്ചുവരികയാണ്. ഇരയുടെ സുഹൃത്ത് സംശയത്തിന് അതീതനല്ലെന്നും പൊലീസ് പറ‍ഞ്ഞു. സംഭവസമയത്ത് സുഹൃത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ മറ്റ് പ്രതികളുടെ വസ്ത്രങ്ങൾക്കൊപ്പം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.  

  • Also Read ‘അവളെ ഞാൻ വെട്ടിക്കൊന്നു, നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോ, ഇനി പുറത്തിറങ്ങേണ്ട’; പോയി ചാകാൻ പറഞ്ഞ് സഹോദരൻ   


ഇരയും പുരുഷസുഹൃത്തും ക്യാംപസിൽ നിന്നു പുറത്തു പോകുന്നത് സ്വകാര്യ മെഡിക്കൽ കോളജിലെ സിസി ടിവി ദൃശ്യങ്ങളിലുണ്ട്. തുടർന്ന് സുഹൃത്ത് ഒറ്റയ്ക്ക് തിരികെ വന്നു. അൽപനേരം ക്യാംപസിൽ കറങ്ങിനടന്നു. വീണ്ടും തിരിച്ചുപോകുന്നതും അര മണിക്കൂറിനുശേഷം തിരിച്ചെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്രയും സമയം കഴിഞ്ഞിട്ടും സുഹൃത്ത് വിവരം പൊലീസിൽ അറിയിക്കാത്തതാണ് സംശയത്തിന് ഇടയാക്കുന്നത്.  

  • Also Read നൂതനാശയങ്ങളുടെ സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ: എന്താണ് ക്രിയേറ്റിവ് ഡിസ്ട്രക്‌ഷൻ? - ഡോ. ലേഖ ചക്രവർത്തി എഴുതുന്നു   


മെഡിക്കൽ കോളജിനു സമീപത്തെ കാടുപിടിച്ച പ്രദേശത്തേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയതിനു ശേഷമായിരുന്നു പീഡനം. വിദ്യാർഥിനിയുടെ മൊബൈൽ ഫോണും പണവും പ്രതികൾ കവർന്നു. പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും സൂചനയുണ്ട്. പീഡനം നടത്തിയവർ കൂട്ടാളികളെ വിളിച്ചുവരുത്താൻ പെൺകുട്ടിയുടെ ഫോൺ ഉപയോഗിച്ചതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ബലാൽസംഗത്തിൽ സുഹൃത്തിനു പങ്കുണ്ടെന്നു സംശയിക്കുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.  English Summary:
The investigation into the alleged gang rape of a medical student in Durgapur, West Bengal, has taken a turn, with police suspecting the involvement of only one perpetrator.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70739