കാസർകോട്∙ കിണറിന്റെ ആൾമറയിൽ കയറിനിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ചു. ഉദുമ നാലാംവാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.Kannur Crime News, Kerala Police Investigation, Birthday Celebration Inside Police Camp, Social Media Viral Video Kerala, Police Impersonation Kerala, Malayala Manorama Online News, കണ്ണൂർ വാർത്ത, കേരള പോലീസ്, BirthDay Celebration inside Police Camp Kannur, Kannur Police Station Incident, Kerala Crime News Today, Police Camp Trespassing, Surprise Birthday Party gone wrong, Fake Police Officer Investigation, കണ്ണൂർ പോലീസ് സ്റ്റേഷൻ
ഓല മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണു കരുതുന്നത്. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടേയും മകനാണ്.
English Summary:
Tragic Accident Claims Student\“s Life in Kasaragod: A tragic accident occurred in Kasaragod, Kerala, where a student fell into a well while trying to remove palm leaves. |