തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ ഇന്ന് മുതൽ അഞ്ച് ദിവസം യെലോ അലർട്ടും പ്രഖ്യാപിച്ചു.
- Also Read കടമെടുത്ത്, കടമടച്ച് തീര്‍ത്ത്, കടം കയറി സംസ്ഥാനം; 10 വര്‍ഷത്തില്‍ തിരിച്ചടയ്ക്കണം ഒന്നരലക്ഷം കോടി
യെലോ അലർട്ട്
11-10-2025: പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
12-10-2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
13-10-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്
14-10-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി
15-10-2025: എറണാകുളം, ഇടുക്കി
ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. English Summary:
Orange Alert Declared in Several Kerala Districts: A severe weather warning has been issued for Kerala, with an orange alert declared in Idukki, Kannur, and Kasargod districts. Residents in landslide and flood-prone areas are advised to relocate to safer locations following the instructions of authorities. |