deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

യാത്രക്കാർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് കലക്ടർ; പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി

LHC0088 2025-9-25 19:50:54 views 819

  



കൊച്ചി ∙ ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തി വച്ചിരുന്ന പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി. അടിപ്പാത നിർമാണം നടക്കുന്ന പലയിടത്തും യാത്രക്കാർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ടോൾ നിരോധനം കോടതി നീട്ടിയത്. കേസ് വീണ്ടും ഈ മാസം 30ന് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി എന്തു നടപടികൾ സ്വീകരിച്ചെന്ന് അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.  


ഇന്ന് കേസ് പരിഗണിച്ചപ്പോൾ മുരിങ്ങൂരിലെ സർവീസ്റോഡ് തകർച്ചയെക്കുറിച്ച് കോടതി ആരാഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ച ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് മാറ്റിവച്ചിരുന്നത്. ഈ ഭാഗങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് എൻഎച്ച്എഐ വ്യക്തമാക്കി. എന്നാൽ മുരിങ്ങൂരിൽ സംഭവിച്ചത് ഏത് ഭാഗത്തും സംഭവിക്കാമെന്ന് കലക്ടർ ചൂണ്ടിക്കാട്ടി. ഇത് ഗൗരവമുള്ള പ്രശ്നമാണെന്നും കലക്ടർ പറഞ്ഞു. ഇന്നലെ ആമ്പല്ലൂരിലും മുരിങ്ങൂരും ഗതാഗതക്കുരുക്ക് ഉണ്ടായെന്ന് കലക്ടർ ചൂണ്ടിക്കാട്ടിയതോടെ എത്ര സമയം വാഹനങ്ങൾ കുടുങ്ങിക്കിടന്നു എന്ന് കോടതി ആരാഞ്ഞു. അര മണിക്കൂർ മുതൽ 1 മണിക്കൂർ വരെ ഗതാഗത തടസം ഉണ്ടായെന്ന് കലക്ടർ അറിയിച്ചു. എന്നാൽ ഇത്തരത്തിലുള്ള ഗതാഗത തടസങ്ങൾ റോഡുകളിൽ പതിവാണെന്നും അവ ഗതാഗതയോഗ്യമാണോ എന്നാണ് പരിശോധിക്കേണ്ടതെന്നും ദേശീയപാത അതോറിറ്റി പറഞ്ഞു.Valparai bear attack, Tamil Nadu bear attack, Bear attack on tea estate workers, Parle estate bear attack, Wild animal attack, Kerala news, Tamil news, Malayala Manorama Online News, Bear attack video, Tea estate incident, Wildlife attack Valparai, Animal attack India, കരടി ആക്രമണം, വാൽപ്പാറ, എസ്റ്റേറ്റ് തൊഴിലാളികൾ, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ


ഇത്ര വലിയ നിർമാണങ്ങൾ നടക്കുമ്പോൾ ചെറിയ യാത്രാതടസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. എന്നാൽ അവ പരിഹരിക്കുന്നതിൽ ദേശീയപാത അതോറിറ്റിയുടെ ഉപേക്ഷയുണ്ടെന്ന കാര്യവും കോടതി ആരാഞ്ഞു. സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്ന കലക്ടർ പറഞ്ഞതും കോടതി ചൂണ്ടിക്കാട്ടി. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ കുഴികളുണ്ടെന്നും ഇവിടങ്ങളിൽ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന നിർദേശം പലയിടത്തും പാലിക്കപ്പെട്ടിട്ടില്ലെന്നുമാണ് കലക്ടർ കോടതിയെ അറിയിച്ചത്. ഇക്കാര്യവും ഇന്നലെയും ഗതാഗതക്കുരുക്ക് ഉണ്ടായതും ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്നത് 30ലേക്ക് മാറ്റാൻ തുടർന്ന് കോടതി തീരുമാനിക്കുകയായിരുന്നു. എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് എൻഎച്ച്എഐ അറിയിക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.  

ടോൾ നിരോധനം നടപ്പാക്കിയതിനു ശേഷം കേന്ദ്ര സർക്കാരിന്റെ അഭിഭാഷകര്‍ അടക്കമുള്ളവർ നിരന്തരം ഹൈക്കോടതിയിൽ ഹാജരാകുന്നുണ്ടെങ്കിലും ടോൾ നിരോധനം മാറ്റാൻ കോടതി തയാറായിട്ടില്ല. ദേശീയപാതയിലെ ഗതാഗതക്കുരുക്കുകൾ പരിഹരിച്ചു എന്നും സർവീസ് റോഡുകൾ നന്നാക്കി എന്നും ദേശീയപാത അതോറിറ്റി നിരന്തരം അറിയിക്കുന്നുമുണ്ട്. തങ്ങൾക്ക് ഒട്ടേറെ ജീവനക്കാർക്ക് ശമ്പളമടക്കം കൊടുക്കേണ്ടതുണ്ടെന്ന് കരാറുകാരും പറഞ്ഞിരുന്നു. എന്നാൽ  കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി)യുടെ റിപ്പോർട്ടാണ് തങ്ങൾ ആശ്രയിക്കുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. English Summary:
Paliyekkara Toll Plaza ban has been extended by the High Court due to safety concerns raised by the Thrissur District Collector regarding ongoing highway construction. The court has requested the National Highway Authority of India (NHAI) to report on the actions taken to address these safety issues by the next hearing. Construction activities have resulted in traffic congestion, prompting the court to ask the highway authorities to remedy the situation.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
74412