തിരുവനന്തപുരം∙ ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന പൊലീസിന് പരാതി നല്‍കും. ദേവസ്വം കമ്മിഷണര്‍ ബി.സുനില്‍കുമാര്‍ ഇന്ന് പൊലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പൊലീസ് മേധാവി അറിയിച്ചിരുന്നു.
- Also Read ‘സ്വർണപ്പാളി വിവാദത്തിൽ ഗൂഢാലോചന നടന്നു, ദേവസ്വം ബോർഡിന് വീഴ്ചയില്ല; കുറ്റം ചെയ്തവരെല്ലാം പെടും’
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്നും ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഡിജിപിക്കു കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ടെന്നും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
- Also Read എം.ആർ.അജിത് കുമാർ ബവ്‌കോ ചെയര്‍മാന്‍; ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും
English Summary:
Devaswom Board Files Police Complaint on Sabarimala Gold Theft: The Travancore Devaswom Board is filing a complaint with the Kerala Police regarding missing gold from the Dwarapalaka sculptures. |