Forgot password?
 Register now

ചികിത്സയിലുള്ള ഭാര്യയെ ആശുപത്രിയിൽ വച്ച് കൊലപ്പെടുത്തി ഭർത്താവ്; പിന്നാലെ ആത്മഹത്യാ ശ്രമം

deltin33 2025-10-9 16:20:55 views 949

  



തിരുവനന്തപുരം∙ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയുടെ മുകൾനിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാനും ഇയാൾ ശ്രമിച്ചു. അർധരാത്രിയോടെയായിരുന്നു സംഭവം.  

  • Also Read 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ വിട്ടയച്ച് സുപ്രീംകോടതി, അമ്മയെ കൊന്ന കേസിലും പ്രതി   


ഒക്ടോബർ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരൻ കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാസുരനെ എസ്‌യുടി ആശുപത്രിയിൽ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.  English Summary:
Thiruvananthapuram Murder case shocks the capital city as a husband kills his wife in a hospital. The incident occurred at Pattam SUT Hospital where the wife was undergoing treatment, and the husband subsequently attempted suicide. Police investigation is underway to determine the motive behind the crime.
like (0)
deltin33administrator

Post a reply

loginto write comments

Related threads

deltin33

He hasn't introduced himself yet.

7989

Threads

0

Posts

210K

Credits

administrator

Credits
24005
Random