പാലക്കാട് ∙ ഇടവേളയ്ക്ക് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്. രാഹുലിന്റെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായാണ് ഇന്ന് മണ്ഡലത്തിലെത്തുന്നത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.
What you should read next
- ‘മമ്മൂട്ടി പറഞ്ഞതിൽ എന്താണ് തെറ്റ്, കടക്ക് പുറത്തെന്ന് ഒന്നും പറഞ്ഞില്ലല്ലോ’ Latest News
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നത്. കോൺഗ്രസിൽ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തിൽ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം. അതേസമയം, ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരി ആരോപിക്കുന്നു.
യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദ്യ ബലാത്സംഗ കേസിലായിരുന്നു മുൻകൂർ ജാമ്യം. ഈ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധം ആണെന്ന് ഹർജിയിൽ വാദിക്കുന്നു. രാഹുൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്നത് തന്‍റെ ജീവന് ഭീഷണി ആണെന്നും പരാതിക്കാരി പറയുന്നു.
JUST IN
-
1 MINUTE AGO രാഹുൽ വീണ്ടും പാലക്കാട്ടേക്ക്; മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം മണ്ഡലത്തിലെത്തുന്നത് ആദ്യം Latest News
-
31 MINUTES AGO അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 3 യുവാക്കൾക്ക് ദാരുണാന്ത്യം Latest News
-
3 HOURS 14 MINUTES AGO IRAN-ISRAEL CONFLICT ഖമനയിയുടെ പിൻഗാമിയായി മകൻ; ഇറാന്റെ തലപ്പത്തേക്ക് മുജ്‌തബ ഖമനയി Latest News
VIEW MORE
English Summary:
Rahul Mankootathil returns to Palakkad : Palakkad MLA Rahul Mamkootathil returns to his constituency after arrest in a third rape case. The complainant has approached the Supreme Court to cancel his anticipatory bail in the first rape case. |