search

ഖമനയിയുടെ പിൻഗാമിയായി മകൻ; ഇറാന്റെ തലപ്പത്തേക്ക് മുജ്‌തബ ഖമനയി

deltin33 7 hour(s) ago views 1065
  



ടെഹ്റാൻ∙ ഇറാന്റെ പരമോന്നത നേതാവായി ആയത്തുല്ല ഖമനയിയുടെ മകൻ മുജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തു. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സാണു ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്. ‘‘നിർണ്ണായക വോട്ടിലൂടെ, മുജ്‌തബ ഖമനയിയെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചു’’ – അസംബ്ലി ഓഫ് എക്സ്പേർട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പുതിയ സ്ഥാനത്തിലൂടെ മുജ്‌തബ ഖമനയിക്ക് ലഭിച്ചു.
What you should read next

  • ‘രഹസ്യമല്ല’: ഇറാനും റഷ്യയും തമ്മിൽ ദീർഘകാലമായി ബന്ധമെന്ന് അബ്ബാസ് അരാഗ്ചി Latest News
      

         
    •   
         
    •   
        
       


∙ ആരാണ് മുജ്‍തബ ഖമനയി ?

ആയത്തുല്ല അലി ഖമനയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്‍തബ ഖമനയി. 17-ാം വയസ്സില്‍ ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മുജ്‍തബ, ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തു. ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്‍തബ. തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഈ ബറ്റാലിയനിലെ അംഗങ്ങളാണ് പിന്നീട് ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്.
What you should read next

  • ഒരുമാസത്തെ സൗജന്യ വിസ; യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്ന് രക്ഷപ്പെട്ട നാവികർക്ക് താങ്ങായി ശ്രീലങ്ക Latest News
      

         
    •   
         
    •   
        
       


സൈനികസേവനത്തിനു ശേഷം 1999 ല്‍ ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ സെമിനാരിയില്‍ മുജ്‍തബ മതപഠനത്തിന് ചേര്‍ന്നു. അലി ഖമനയിയുടെ അടുത്ത സുഹൃത്ത് അയത്തുള്ള മുഹമ്മദ് തഖി മെസ്ബാ യസ്ദിയായിരുന്നു ഗുരു. ഖൂമിലെ പഠനത്തിനുശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനയിയുടെ ഓഫിസിന്റെ ചുമതലയില്‍ മുജ്‍തബ എത്തുന്നത്. ADVERTISEMENT Go AD-FREE

രണ്ടായിരത്തോടെ മുജ്‍തബ പരോക്ഷമായി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 2005ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹമൂദ് അഹ്മദി നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ മൊജ്താബ ഇടപെട്ടിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. 2009ല്‍ അഹ്മദി നെജാദിന് തുടര്‍ഭരണം സമ്മാനിച്ച തിരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് രാജ്യവ്യാപകമായി നടന്ന ഗ്രീന്‍ മൂവ്മെന്റ് എന്നറിയപ്പെട്ട പ്രക്ഷോഭത്തെയും 2022ല്‍ മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെയും അടിച്ചമര്‍ത്തുന്നതിലും മുജ്‍തബ പങ്കുണ്ടെന്ന് കരുതപ്പെടുന്നു.
JUST IN


  • 14 MINUTES AGO   IRAN-ISRAEL CONFLICT ഖമനയിയുടെ പിൻഗാമിയായി മകൻ; ഇറാന്റെ തലപ്പത്തേക്ക് മുജ്‌തബ ഖമനയി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 27 MINUTES AGO   Live ഇറാൻ ആക്രമണം: ഇന്ത്യക്കാരന് ദാരുണാന്ത്യം, ഗൾഫിൽ മരണം 5 Latest News
      

         
    •   
         
    •   
        
       

  • 2 HOURS 4 MINUTES AGO   ഒരുമാസത്തെ സൗജന്യ വിസ; യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്ന് രക്ഷപ്പെട്ട നാവികർക്ക് താങ്ങായി ശ്രീലങ്ക Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Mojtaba Khamenei to succeed his father Ali Khamenei as Supreme Leader: Mojtaba Khamenei has been appointed as Iran\“s Supreme Leader by the Assembly of Experts. This significant political transition places Ayatollah Khamenei\“s son in a pivotal role within the country\“s leadership.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477947