search

റഷ്യൻ വിമാനത്തിൽ 117 ഇറാൻ പൗരന്മാരെ ഒഴിപ്പിച്ചു; വിമാനത്തിൽ മൃതദേഹങ്ങളും

Chikheang The day before yesterday 19:07 views 503
  



ബെയ്റൂട്ട് ∙  നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരും ഉൾപ്പെടെ 117 ഇറാൻ പൗരന്മാരെ ശനിയാഴ്ച രാത്രി റഷ്യൻ വിമാനത്തിൽ ബെയ്റൂട്ടിൽ നിന്ന് ഒഴിപ്പിച്ചു. ഇറാന്റെ റവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും പത്തുപേർക്ക് പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് ഒഴിപ്പിക്കൽ നടന്നത്. കൊല്ലപ്പെട്ടവരിൽ ഇറാന്റെ പിന്തുണയുള്ള ഖുദ്സ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു.  
What you should read next

  • ‘ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിയല്ലാതെ മറ്റു മാർഗമില്ല; വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു’ Latest News
      

         
    •   
         
    •   
        
       


ഈ ആഴ്ച കൊല്ലപ്പെട്ട ഒരു ഇറാനിയൻ നയതന്ത്രജ്ഞന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങളും ഇതേ റഷ്യൻ വിമാനത്തിൽ കൊണ്ടുപോയിട്ടുണ്ട്. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഇറാന്റെ റവല്യൂഷണറി ഗാർഡ് കോറിന്റെ പ്രവർത്തനങ്ങൾക്ക് ലബനൻ നിരോധനം ഏർപ്പെടുത്തി. ഇറാൻ പൗരന്മാർക്ക് വീസ നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തര ഒഴിപ്പിക്കൽ നടന്നത്.  

ഹിസ്ബുല്ലയേയും ഇറാന്റെ പിന്തുണയുള്ള ഖുദ്‌സ് ഫോഴ്‌സിനെയും ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരുന്നു. നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. ഇതോടെ ഹിസ്ബുല്ലയ്ക്കും ഐആർജിസിക്കുമെതിരെ നടപടിയെടുക്കാൻ ലബനൻ നിർബന്ധിതരായി. ബയ്‌റൂട്ടിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങൾക്ക് സമീപം ഇസ്രയേൽ വ്യോമാക്രമണം തുടരുന്നുണ്ടെങ്കിലും വിമാനത്താവളം ഇപ്പോഴും പ്രവർത്തനക്ഷമമാണ്.
JUST IN


  • 1 MINUTE AGO   റഷ്യൻ വിമാനത്തിൽ 117 ഇറാൻ പൗരന്മാരെ ഒഴിപ്പിച്ചു; വിമാനത്തിൽ മൃതദേഹങ്ങളും Latest News
      

         
    •   
         
    •   
        
       

  • 35 MINUTES AGO   ‘ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിയല്ലാതെ മറ്റു മാർഗമില്ല; വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു’ Latest News
      

         
    •   
         
    •   
        
       

  • 40 MINUTES AGO   ടെഹ്റാനിൽ ആകാശത്ത് കറുത്ത മേഘപടലങ്ങൾ; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം – പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Beirut Evacuation: 117 Iranian citizens were evacuated from Beirut on a Russian plane amidst escalating tensions and Israeli attacks targeting Iranian-backed groups. The flight also transported the bodies of an Iranian diplomat, his wife, and their three children, who were casualties of recent events.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169116