search

‘മമ്മൂട്ടി പറഞ്ഞതിൽ എന്താണ് തെറ്റ്, കടക്ക് പുറത്തെന്ന് ഒന്നും പറഞ്ഞില്ലല്ലോ’

Chikheang Yesterday 16:36 views 188
  



പത്തനംതിട്ട ∙ വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനു പിന്നാലെ നടൻ മമ്മൂട്ടി നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് മാറിനിൽക്കാൻ മമ്മൂട്ടി പറഞ്ഞതിൽ എന്താണ് തെറ്റെന്നും അയാളോട് കടക്ക് പുറത്തെന്ന് ഒന്നും പറഞ്ഞില്ലല്ലോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഏത് വിശേഷത്തിനും ഒരു വിശേഷം ഇല്ലെങ്കിലും വല്യേട്ടൻ സിനിമ ഇടുന്ന ചാനലിന്റെ പാർട്ടിക്കാരാണ് മമ്മൂക്കയുടെ അഭിനയത്തിനെ വരെ ആക്ഷേപിക്കുന്നതെന്നും രാഹുൽ പരിഹസിച്ചു.
What you should read next

  • ‘സ്വകാര്യമായി പറഞ്ഞ കാര്യം, അപമാനിക്കാൻ ഉദ്ദേശിച്ചില്ല’: റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി Latest News
      

         
    •   
         
    •   
        
       


∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ മുതൽ മമ്മുക്കക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്.  തന്റെ അഭിനയമികവ് കൊണ്ട് മലയാളികൾക്ക് മാത്രമല്ല മുഴുവൻ ഇന്ത്യക്കാർക്കും മാതൃകയായ മനുഷ്യനാണ് ശ്രീ മമ്മൂട്ടി. ആ മനുഷ്യനെയാണ്, കൈരളിയുടെ ചെയർമാൻ ആയിട്ട് കൂടി ഇങ്ങനെ വളഞ്ഞിട്ട് ആക്ഷേപിക്കുന്നത് എന്ന് ഓർക്കണം. ഏത് വിശേഷത്തിനും ഒരു വിശേഷം ഇല്ലെങ്കിലും വല്യേട്ടൻ സിനിമ ഇടുന്ന ചാനലിന്റെ പാർട്ടിക്കാരാണ് മമ്മൂക്കയുടെ അഭിനയത്തിനെ വരെ ആക്ഷേപിക്കുന്നത്.

എന്താണ് ശ്രീ മമ്മൂട്ടി ചെയ്ത തെറ്റ് ? ADVERTISEMENT Go AD-FREE

വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയാളോട് വളരെ മാന്യമായി പറഞ്ഞത് ‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത് ? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ ? ഇതിൽ എന്താണ് തെറ്റ് ? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോ.
What you should read next

  • സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം Latest News
      

         
    •   
         
    •   
        
       


മമ്മുക്ക പറഞ്ഞത് ശരിയല്ലേ ? അവരുടെ പാർട്ടി പരിപാടിക്ക് അല്ലല്ലോ അദ്ദേഹം എത്തിയത്. അദ്ദേഹം പറഞ്ഞത് പോലെ ഈ നാട് നൽകിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമിച്ച ടൗൺഷിപ്പ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ലാ സെക്രട്ടറി അയാളുടെ പിആറിനു വേണ്ടി ഉപയോഗിക്കുന്നത് ?  ADVERTISEMENT Go AD-FREE

ഔചിത്യമില്ലാതെ തള്ളുന്ന ഈ സിപിഎം നേതാവിന്റെ സ്ഥാനത്ത് ഒരു കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ കവിത എഴുതുന്ന സാംസ്കാരിക നായകർ എന്തൊക്കെ ഒച്ചപ്പാട് ഉണ്ടാക്കിയേനേ. ആ പാവത്തിന്റെ കുടുംബത്തെയും പല തലമുറകളെയും വരെ ആക്ഷേപിച്ചേനേ. ഇത് ഭാഗ്യത്തിന് ഒരു ‘അയ്മനം സഖാവ്’ ആയത് കൊണ്ട് അയാൾ രക്ഷപെട്ടു!!!  

ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ. ഈ ചളിപ്പ് മാറ്റാൻ വേണമെങ്കിൽ മമ്മൂക്കയെ പോയി കണ്ടു ഒരു വിഡിയോ പോസ്റ്റ് ചെയ്തു നാറ്റം മാറ്റാം ADVERTISEMENT GO AD-FREE
JUST IN


  • 2 MINUTES AGO   ‘മമ്മൂട്ടി പറഞ്ഞതിൽ എന്താണ് തെറ്റ്, കടക്ക് പുറത്തെന്ന് പറഞ്ഞില്ലല്ലോ’ Latest News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   കോഴിക്കോട് പള്ളിയിലെ തീപിടിത്തം: ഒഡിഷ സ്വദേശി ജയന്ത് നായിക് പിടിയിൽ Latest News
      

         
    •   
         
    •   
        
       

  • 1 HOUR AGO   ‘പീഡിപ്പിച്ചയാളെ അടുത്തിരുത്തി മൊഴിയെടുപ്പ്; മകളോടും അപമര്യാദ; സിപിഎം സംഘടനകൾക്ക് ഞാൻ പറിച്ചെറിയേണ്ട കള...’: ഉഷ പറയുന്നു ആ പോരാട്ടകഥ Life +
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Rahul Mamkootathil stands with Mammootty: MLA Rahul Mamkootathil criticizes the cyber attack on actor Mammootty following his Wayanad Township visit, defending the actor\“s interaction with CPM district secretary. Mamkootathil highlighted the unfair criticism of Mammootty\“s acting by individuals associated with a channel airing his film, questioning the motive behind the attacks.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169054