അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ സഞ്ജു സാംസണിന്റെ വമ്പനടികൾ പ്രവചിച്ച് മുൻ മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഞായറാഴ്ച രാത്രി ഏഴു മണി മുതൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ– ന്യൂസീലൻഡ് ഫൈനൽ പോരാട്ടം. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ 97 റൺസുമായി പുറത്താകാതെനിന്ന സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമിയിൽ 89 റൺസും നേടിയിരുന്നു. ഫൈനലിലും ഇന്ത്യയുടെ പ്രധാന ബാറ്റിങ് പ്രതീക്ഷ സഞ്ജുവിലാണ്. ഫൈനലിൽ മലയാളി താരത്തിന്റെ വമ്പനൊരു ഇന്നിങ്സ് തന്നെ പ്രതീക്ഷിക്കാമെന്നാണ് അശ്വിന്റെ നിലപാട്.
- പവർപ്ലേയിൽതന്നെ ഓഫ് സ്പിന്നർമാർ വരും, അഭിഷേക്, വരുൺ തുടരും; സഞ്ജു തകർത്തടിക്കണം, മുന്നിൽ കപ്പ് മാത്രം Cricket
മത്സരത്തിന്റെ തുടക്കത്തിൽ കിവീസ് താരം മാറ്റ് ഹെന്‍റിയുടെ പന്തുകളെ അതിജീവിക്കാന്‍ സാധിച്ചാൽ ഫൈനലിൽ സെഞ്ചറിയുമായി സഞ്ജുവിന്റെ ഫിനിഷിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിക്കുമെന്നാണ് അശ്വിന്റെ പ്രവചനം. ‘‘സഞ്ജു മൂന്നു സെഞ്ചറികളുമായി ഈ ലോകകപ്പ് ഫിനിഷ് ചെയ്യുമെന്നു ഞാൻ മുൻപ് പറഞ്ഞിരുന്നു. ആദ്യം സഞ്ജു 97 എടുത്തു, പിന്നീട് 89 എടുത്തു. ഇനി ഒരു സെഞ്ചറി കൂടി മതിയാകും എന്നു തോന്നുന്നു. ന്യൂസീലൻഡിനെതിരെ സഞ്ജുവിന്റേത് മികച്ച പ്രകടനമായിരുന്നില്ല.’’
- സഞ്ജു കാ ജഴ്സി മിലേഗാ ക്യാ? മലയാളി താരത്തിന്റെ ജഴ്സിക്ക് വൻ ഡിമാൻഡ്, വില കൂട്ടി ലാഭം കൊയ്ത് കച്ചവടക്കാർ Cricket
‘‘ഇംഗ്ലണ്ടിനെതിരെ ജോഫ്ര ആര്‍ച്ചറിനെ കൈകാര്യം ചെയ്തതുപോലെ, ന്യൂസീലൻഡ് താരം മാറ്റ് ഹെൻറിക്കും മറുപടി നല്‍കാൻ സാധിച്ചാൽ, സഞ്ജുവിനെ തടയാൻ ആർക്കും കഴിയില്ല. വലിയൊരു ഫിനിഷിങ് പോയിന്റിലാണു നമ്മളുള്ളത്. സഞ്ജു അതു ചെയ്യുമെന്നു തന്നെയാണു ഞാൻ കരുതുന്നത്.’’– അശ്വിൻ പറഞ്ഞു. ട്വന്റി 20 ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഓപ്പണർ അഭിഷേക് ശർമയ്ക്ക് അണുബാധയുണ്ടായതിനെ തുടർന്നാണ് സഞ്ജു ടീമിലെത്തുന്നത്. നമീബിയയ്ക്കെതിരെ കളിച്ചെങ്കിലും വീണ്ടും താരത്തെ ഒഴിവാക്കി.
- സഞ്ജു സാംസൺ ടീമിനു വേണ്ടി കളിച്ചു പുറത്തായി, അല്ലെങ്കിൽ സ്കോർ 150 ൽ എത്തിയേനെ: പിന്തുണച്ച് ബാലാജി Cricket
സൂപ്പർ എട്ടിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു തോൽവി വഴങ്ങിയതോടെയാണ് വീണ്ടും ടീം പൊളിക്കാൻ ബിസിസിഐ നിര്‍ബന്ധിതരായത്. ഇതോടെ പ്ലേയിങ് ഇലവനിൽ ഒരിക്കൽ കൂടി തിരിച്ചെത്തിയ സഞ്ജു തകര്‍ത്തുകളിക്കുകയായിരുന്നു. അഭിഷേക് ശര്‍മ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ഫൈനലിലും താരം സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങും. പിന്നാലെ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിങ്ങനെയാണ് ഇന്ത്യയുടെ ബാറ്റിങ് ക്രമം. ADVERTISEMENT Go AD-FREE English Summary:
Sanju Samson T20 World Cup predictions are gaining traction as former Indian player R. Ashwin anticipates a strong performance from the Kerala batsman in the T20 World Cup final against New Zealand |