search

ന്യൂസീലൻഡിൽ ഇന്ത്യൻ യുവാവ് കാമുകിയെ 30 തവണ കുത്തി കൊലപ്പെടുത്തി; ആകാശിനെ രക്ഷിക്കാതെ അഭിഭാഷകന്റെ വാദവും

LHC0088 1 hour(s) ago views 465
  

    



ഓക്‌ലൻഡ് ∙ ഗർഭിണിയായ കാമുകിയുടെ ശരീരത്തിൽ പല തവണ കത്തി ഉപയോഗിച്ച് കുത്തുമ്പോഴും താൻ ധാർമ്മികമായി എന്തോ തെറ്റ് ചെയ്യുന്നതായി മാത്രമാണ് ആകാശിന് തോന്നിയത്. പ്രിയപ്പെട്ട കാമുകിയുടെ ജീവനെടുക്കുകയാണ് താനെന്ന് മാനസിക വെല്ലുവിളി നേരിടുന്ന ആകാശിന് അറിയില്ലായിരുന്നുവെന്നാണ് വിചാരണ വേളയിൽ കോടതിയിൽ ആകാശിന്റെ അഭിഭാഷകൻ വാദിച്ചത്. 2016 ഏപ്രിലിൽ ന്യൂസീലൻഡിലെ വൈക്കാറ്റോയിലെ ഹാംപ്ടൺ ഡൗൺസിൽ ഇന്ത്യക്കാരനായ ആകാശിന്റെ ആക്രമണത്തിൽ ഗർഭിണിയായ ഗുർപ്രീത് കൗർ കൊല്ലപ്പെട്ട കേസിലെ വിചാരണയിലാണ് ഈ വാദം ആകാശിന്റെ അഭിഭാഷകൻ ഉന്നയിച്ചത്.

  • യുഎഇയിൽ പെരുന്നാൾ 20ന് സാധ്യതയെന്ന് വിദഗ്ധർ Gulf News
      

         
    •   
         
    •   
        
       
  • യുഎസിലെ ‘വൈറൽ നൃത്തം’ വിവാദമായി: ഇന്ത്യക്കാരൻ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്തു US News
      

         
    •   
         
    •   
        
       


പക്ഷേ ഈ വാദത്തിന് ആകാശിനെ കേസിൽ നിന്ന് രക്ഷിക്കാനായില്ല. കാരണം കേസിൽ ആകാശിനെ കുരുക്കിയത് കൊലപാതകം മാത്രമായിരുന്നില്ല; അതിന് ശേഷം നടത്തിയ നീക്കങ്ങളും കൂടെയായിരുന്നു.

സംഭവദിവസം രാവിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗുർപ്രീതിനെ കൂട്ടിക്കൊണ്ടുവന്ന ആകാശ്, കാറിലെ ഗ്ലോവ് ബോക്സിൽ ഉണ്ടായിരുന്ന കത്തി എടുത്ത് കുറഞ്ഞത് 30 തവണയെങ്കിലും കാമുകിയുടെ ശരീരത്തിൽ കുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. കുത്തേറ്റ മുറിവുകളിൽ മിക്കതും മാരകമായിരുന്നു.

കൊലപാതകത്തിന് ശേഷം ഗുർപ്രീതിന്റെ മൃതദേഹം ഹാംപ്ടൺ ഡൗൺസ് റോഡരികിലെ ഒരു സ്ഥലത്ത് ഉപേക്ഷിച്ച ആകാശ്, തന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ കളഞ്ഞ് പുതിയ വസ്ത്രങ്ങൾ വാങ്ങി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് പൊലീസിന് നൽകിയ മൊഴിയിൽ സഹോദരനെ കുറ്റപ്പെടുത്തി കേസിൽ നിന്ന് രക്ഷപ്പെടാനും നീക്കം നടത്തിയെന്നുമാണ് കോടതി കണ്ടെത്തിയത്. ADVERTISEMENT Go AD-FREE

കേസിൽ പ്രതിഭാഗം ആകാശിന് സ്കിസോഫ്രീനിയയും സൈക്കോസിസും ബാധിച്ചിരുന്നതായി വാദിച്ചു. കൂടാതെ മെതാംഫെറ്റാമൈൻ എന്ന ലഹരിമരുന്നിന്റെ ഉപയോഗവും ഇയാളെ ബാധിച്ചിരുന്നുവെന്ന് സൈക്യാട്രിസ്റ്റുകൾ കോടതിയിൽ പറഞ്ഞു.

‘കൃത്യം നടത്തിയ ശേഷമുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾ ചെയ്തതു തെറ്റാണെന്ന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നു’ – കോടതി വിധിയിൽ വ്യക്തമാക്കി. കൊലപാതകത്തിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു പരിധിവരെ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെങ്കിലും അത് കുറ്റത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണം ആകില്ല. ആകാശ് പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും താൻ മാനസികാവസ്ഥ മൂലം കുറ്റക്കാരനല്ലെന്ന നിലപാടിലാണ് തുടർന്നത്. ADVERTISEMENT Go AD-FREE

2022 ജൂലൈയിൽ ആകാശിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കോടതി പ്രതി കുറഞ്ഞത് 15 വർഷമെങ്കിലും ശിക്ഷ നിർബന്ധമായും അനുഭവിക്കണമെന്നും ഉത്തരവിട്ടിരുന്നു. English Summary:
Akash, a man with mental health challenges, was convicted of murdering his pregnant girlfriend, Gurpreet Kaur, in New Zealand. Despite his defense claiming mental illness, the court found his actions post-murder indicated awareness of wrongdoing, leading to a life sentence.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166874