സീതത്തോട് ∙ തുലാപ്പള്ളിയിൽ നിന്നു കാറുമായി കാണാതായ യുവാവിനെ ശ്രീനഗറിനു സമീപം സുരക്ഷിതമായി കണ്ടെത്തി. യുവാവുമായി പമ്പാ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ നാട്ടിലേക്കു തിരിച്ചു. നാളെ രാത്രിയോടെ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയെന്നു പൊലീസ് ഉദ്യോഗസ്ഥർ. നാടുവിടാനുള്ള കാരണം അവ്യക്തം. കഴിഞ്ഞ മാസം 23 നാണ് തുലാപ്പള്ളി വട്ടപ്പാറ പുളിക്കൽ ജോസഫൈനെ (23) കാണാതാകുന്നത്. മൊബൈൽ സൂചന പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിനു ഇയാളെ പറ്റി സൂചന ലഭിക്കുന്നത്.
പമ്പാ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സിപിഒ അരുൺലാൽ, സിപിഒ സുധീഷ് എന്നിവർ ജോസഫ് ഫൈനെ തേടി വിമാനത്തിൽ ഡൽഹിയിൽ എത്തി. ഇവർ സ്ഥലത്ത് എത്തിയപ്പോഴേക്കും അടുത്ത സംസ്ഥാനം കടന്നിരുന്നു. ടാക്സിയിലും ബസിലും പിന്തുടർന്ന പൊലീസിന് ജമ്മുവിനും ശ്രീനഗറിനും മധ്യേ ഉള്ളതായി സൂചന ലഭിച്ചു. ജമ്മുവിൽ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള സിമ്മുകൾ പ്രവർത്തിക്കാത്തതിനാൽ പൊലീസ് ഉദ്യോഗസ്ഥർ പുതിയ സിം എടുത്തു. ഇതുപയോഗിച്ചായിരുന്നു ആശയവിനിമയം. ഇതിനോടകം ശ്രീനഗർ പൊലീസിനും സ്ഥലത്തെ ടോൾഗേറ്റിലും ജോസഫൈനെപറ്റി വിവരങ്ങൾ പമ്പാ പൊലീസ് കൈമാറിയിരുന്നു. ശ്രീനഗറിലുള്ള ഹോട്ടലിൽ തന്നെ 3 ദിവസം കഴിഞ്ഞു. ഇതു ലൊക്കേഷൻ കണ്ടെത്താൻ തടസ്സമായി. ശ്രീനഗറിൽ നിന്നു തിരികെ നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പൊലീസിനു കണ്ടെത്താനായത്. മാതാപിതാക്കളോടു വിഡിയോ കോളിൽ സംസാരിച്ചു. യുവാവിന്റെ കാറിലാണ് രണ്ട് പൊലീസുകാർ അടക്കം നാട്ടിലേക്കു തിരികെ വരുന്നത്. English Summary:
A missing youth from Thulappally, who disappeared with his car on the 23rd of last month, has been safely found near Srinagar. The Pamba Police are returning with the young man in his car, with the reason for him leaving home remaining unclear. |