ബെംഗളൂരു ∙ ഭർത്താവ് മരിച്ച് മൂന്നാഴ്ച തികയും മുൻപേ വിധവയായ യുവതിയുടെ വിവാഹത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. കർണാടകയിലെ തുംകൂർ ജില്ലയിൽ ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയ 50 വയസ്സുള്ള പരമേഷിന്റെ കൊലപാതകമാണ് പൊലീസ് സമർഥമായി തെളിയിച്ചത്. കൂലിപ്പണിക്കാരനായ പരമേഷ് ജനുവരി 29ന് രാത്രിയാണ് മരിച്ചത്. തുടർന്ന് ഭാര്യയായ ആശ (46) പരമേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കുകയും മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
What you should read next
- രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ് Latest News
തുടർന്ന് ഫെബ്രുവരി 19ന് ആശ പാചകക്കാരനായ ചന്ദ്രപ്പയെ വിവാഹം കഴിച്ചു. ഇയാളുമായി നേരത്തേ ആശയ്ക്ക് ബന്ധമുണ്ടായിരുന്നു. ഈ വിവാഹത്തിൽ സംശയം തോന്നിയ പരമേഷിന്റെ സഹോദരിമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പരമേഷിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തി. ഇതിൽ മരണം ശ്വാസംമുട്ടിയാണെന്നു കണ്ടെത്തി. ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ആശയും കാമുകനും മുൻഭർത്താവിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചു. പരമേഷ് ഉറങ്ങിക്കിടക്കുമ്പോൾ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
JUST IN
-
46 SECONDS AGO ഭർത്താവ് മരിച്ച് 20–ാം നാൾ യുവതിയുടെ വിവാഹം; പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം Latest News
-
1 MINUTE AGO പൊട്ടിക്കാത്ത ബിയറിൽ ഓടിക്കളിച്ച് മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ- വിഡിയോ Latest News
-
1 MINUTE AGO സ്കൂട്ടറിനു 2 ലീറ്റർ, കാറിനു 10 ലീറ്റർ; വരവ് കുറഞ്ഞു, പെട്രോൾ പമ്പിൽ റേഷനിങ് എർപ്പെടുത്തി ബംഗ്ലദേശ് Latest News
VIEW MORE
English Summary:
Police Investigation: Murder Suspicions Emerge After Widow\“s Rapid Second Wedding |