search

ആരോഗ്യമന്ത്രീ, ഇതാണ് താങ്കൾ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കെട്ടിടം; പണി പൂർത്തിയായത് പാതി മാത്രം

Chikheang 1 hour(s) ago views 623
  



നെടുങ്കണ്ടം ∙ 60 ശതമാനം പൂർത്തിയായ കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും. ചികിത്സയും മരുന്നുമെല്ലാം പഴയ കെട്ടിടത്തിലുണ്ട്! 3 വർഷം മുൻപ് പൂർത്തിയാക്കേണ്ടിയിരുന്ന നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ കെട്ടിടത്തിന്റെ നിർമാണം പകുതിയെത്തിച്ച് ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധം. താഴത്തെ നിലയിലെ ഒരു ഭാഗം മാത്രം പൂർത്തിയാക്കി ഒപി ആരംഭിച്ചാണ് ഇന്ന് 11ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. എം.എം.മണി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.  

എന്നാൽ ആശുപത്രി നിർമാണത്തെക്കുറിച്ച് എം.എം.മണി എംഎൽഎ ചോദിച്ച ചോദ്യത്തിന് 56% നിർമാണം പൂർത്തിയായെന്നായിരുന്നു ജനുവരി 27ന് ഇതേ മന്ത്രിയുടെ ഉത്തരം. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തിരക്ക് പിടിച്ച് ഉദ്ഘാട‌നം നടത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 22ന് നെടുങ്കണ്ടത്ത് എത്തിയ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിർമാണ മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ കരാറുകാർക്ക് താക്കീതുണ്ടായെങ്കിലും നിർമാണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കഴിഞ്ഞ ഒക്ടോബറിൽ പൂർത്തീകരിക്കുമെന്നായിരുന്നു ആദ്യ ഉറപ്പ്. പിന്നീട് ഡിസംബർ 31ന് എന്നായി. അതും പാഴായി.
  

നിർമാണം ഇഴയുന്നത് ഇങ്ങനെ
∙ 149 കോടി രൂപ (കിഫ്ബി ഫണ്ട്)
∙ 7 നിലകളിലായി 1,36,084 ചതുരശ്രമീറ്റർ അളവിലുള്ള രണ്ട് കെട്ടിടങ്ങളാണ് നിർമിക്കുന്നത്.
∙ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 4 ഒപി കൗണ്ടറുകളാണ് താൽക്കാലികമായി പൂർത്തിയായിരിക്കുന്നത്.
∙ ഫാർമസിയുൾപ്പെടെ താഴത്തെ നിലയിൽ വിഭാവനം ചെയ്തിരിക്കുന്ന മറ്റ് സൗകര്യങ്ങളൊന്നും പൂർത്തിയായിട്ടില്ല.
∙ ബയോകെമിസ്ട്രി, മൈക്രോ-കെമിസ്ട്രി മുതലായ ലാബുകളാണ് രണ്ടാം നിലയിൽ. 30 ബെഡുകളുള്ള ഡയാലിസിസ് യൂണിറ്റ് മൂന്നാം നിലയിലും ആറു കിടക്കകൾ വീതമുള്ള ആറു മുറികൾ നാലാം നിലയിലും 12 പേവാർഡുകൾ അഞ്ചാം നിലയിലും പൂർത്തിയാകാനുണ്ട്.  

എന്തായാലും ഉദ്ഘാടനം ഇന്ന്
4 കൗണ്ടറുകൾ ഇന്ന് ഉദ്ഘാടനം ചെയ്യുമെങ്കിലും പുതിയ കെട്ടിടത്തിലേക്ക് ഒപി പ്രവർത്തനം മാറ്റില്ല. കെട്ടിടം പൂർണ സജ്ജമായ ശേഷം മാത്രമേ മാറ്റൂ. ഫ്ലോറിങ്, പെയ്ന്റിങ് ജോലികൾ ഇവിടെ പുരോഗമിക്കുകയാണ്. എല്ലാവിധ സജ്ജീകരണങ്ങളുമുള്ള രണ്ടാം കെട്ടിടം - കാഷ്വാൽറ്റി ബ്ലോക്ക് കൂടി പൂർത്തിയായാൽ മാത്രമേ സ്ഥിര വൈദ്യുതി ബന്ധവും ജല വിതരണ സംവിധാനവും പൂർത്തിയാകൂ.  ADVERTISEMENT Go AD-FREE

അഗ്നിരക്ഷാസേനയുടെ എൻഒസിയും ലഭിക്കൂ. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റണമെങ്കിൽ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.  

ശുചിമുറിയെങ്കിലും പൂർത്തിയാക്കണേ...: 8 വർഷമായി ഒച്ചിഴയുന്ന വേഗത്തിലായിരുന്നു നിർമാണം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഉദ്ഘാടനം നടത്തുന്നത്. ഉദ്ഘാടന മാമാങ്കം നടത്തുന്ന തുക മരുന്ന് വാങ്ങാൻ ചെലവഴിച്ചാൽ രോഗികൾക്ക് ആശ്വാസമാകും. പുതിയ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകൾ എങ്കിലും ഇട്ട് പൂർത്തിയാക്കിയ ശേഷം ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ഉചിതം.

മുകേഷ് മോഹൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168945