തിരുവനന്തപുരം∙ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ തന്നെ രംഗത്തിറക്കാന്‍ ബിജെപി ഉറപ്പിച്ചതോടെ ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുങ്ങും. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി.കെ.പ്രശാന്ത് എംഎല്‍എയും തിരിച്ചുപിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും കൂടി എത്തുന്നതോടെ സ്റ്റാര്‍ മണ്ഡലമായി മാറും വട്ടിയൂര്‍കാവ്. ബിജെപി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നാളെ തുടക്കമാകും. നര്‍മ്മദ കോപ്ലക്സിന് സമീപം നാളെ രാവിലെ 10.30 ന് ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, സമൂഹത്തിന്റെ വിവിധ തലങ്ങളെ പ്രതിനിധീകരിക്കുന്നവരും പരിപാടിയുടെ ഭാഗമാകും. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് സംസാരിച്ചിരുന്നു.
What you should read next
- ‘നേമത്ത് സംഭവിച്ച പോലെ ബിജെപി ജയിക്കും’: തിരുവനന്തപുരം സിഎംപിക്ക് കൊടുക്കരുതെന്ന് നേതാക്കൾ Latest News
ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍കാവില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണു ബിജെപി രണ്ടു മുന്നണികള്‍ക്കും മുന്‍പേ കളത്തിലിറങ്ങുന്നത്. തദ്ദേശതിരഞ്ഞെടുപ്പിനു ശേഷം മണ്ഡലത്തില്‍ വിപുലമായ പഠനം നടത്തിയെന്നും ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും നേതൃത്വം വ്യക്തമാക്കുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ 2497 വോട്ടിന്റെ ഭൂരിപക്ഷം എന്‍ഡിഎയ്ക്കു ലഭിച്ചിരുന്നു. 1,63,063 വോട്ടര്‍മാരാണ് ഇത്തവണ വട്ടിയൂര്‍കാവിലുള്ളത്. ഇതില്‍ 77550 പുരുഷന്മാരും 85510 സ്ത്രീകളുമാണ്. കഴിഞ്ഞ തവണ 208543 വോട്ടാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 137636 വോട്ട് പോള്‍ ചെയ്യപ്പെട്ടു. ഈ വര്‍ഷം എസ്‌ഐആര്‍ പ്രക്രിയ കഴിഞ്ഞതോടെ മണ്ഡലത്തില്‍ നാല്‍പതിനായിരത്തിലധികം വോട്ടര്‍മാരുടെ കുറവുണ്ടായിട്ടുണ്ട്.
മണ്ഡലം രൂപീകരിക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റായിരുന്ന വട്ടിയൂര്‍കാവ് 2019ലെ ഉപതിരഞ്ഞെടുപ്പിലാണ് ഇടത്തേയ്ക്കു ചാഞ്ഞത്. 2021ലും മണ്ഡലം പ്രശാന്തിനൊപ്പം നിന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ മുരളീധരനെ തന്നെ കളത്തിലറിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. 2011ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍ കെ.മുരളീധരനൊപ്പമായിരുന്നു വോട്ടര്‍മാര്‍. 2011 ല്‍ കെ.മുരളീധരന്‍ 16,167 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ 7,622 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ തോല്‍പിച്ചത്. സിപിഎം സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാംസ്ഥാനത്തായി. എന്നാല്‍ 2019 ല്‍ കെ.മുരളീധരന്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെത്തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിനെ വീഴ്ത്തി കോട്ട പിടിച്ചെടുക്കുകയായിരുന്നു. 2021ല്‍ കോണ്‍ഗ്രസിന്റെ വീണ എസ്.നായരെയും ഇപ്പോഴത്തെ മേയര്‍ വി.വി.രാജേഷിനെയും പരാജയപ്പെടുത്തിയാണ് പ്രശാന്ത് മണ്ഡലം നിലനിര്‍ത്തിയത്. 21,515 വോട്ടായിരുന്നു ഭൂരിപക്ഷം.
What you should read next
- EXCLUSIVE സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര?; കേരളത്തിലും കോൺഗ്രസിന്റെ ഗ്യാരന്റികൾ വരുമോ?: പ്രഖ്യാപനം നാളെ Latest News
ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് എണ്ണത്തില്‍ മുന്നില്‍. ഈഴവ, ദലിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ക്രിസ്ത്യന്‍-മുസ്‍ലിം വിഭാഗങ്ങള്‍ 25 ശതമാനത്തോളം. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് വട്ടിയൂര്‍ക്കാവായത്. മണ്ഡലത്തിന്റെ ഭാഗമായിരുന്ന വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോര്‍പറേഷനിലെ 10 വാര്‍ഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തന്‍കോട്, കണ്ണമൂല വാര്‍ഡുകളും ചേര്‍ന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം നിലവില്‍വന്നത്. പഞ്ചായത്തുകള്‍ കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്റെ പകുതിയും മണ്ഡലത്തിലായി. മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമായി. തിരുവനന്തപുരം നോര്‍ത്തില്‍ 1977ല്‍ എന്‍ഡിപി, 1980ല്‍ സിപിഎം, 1982ല്‍ കോണ്‍ഗ്രസ്, 1987, 1991, 1996 വര്‍ഷങ്ങളില്‍ സിപിഎം, 2001ല്‍ കോണ്‍ഗ്രസ്, 2006ല്‍ സിപിഎം എന്നിങ്ങനെയായിരുന്നു വിജയം. ADVERTISEMENT Go AD-FREE
JUST IN
-
1 MINUTE AGO ഇടത്തേക്ക് ‘ചാഞ്ഞ’ സീറ്റ് തിരിച്ച് പിടിക്കാൻ കോൺഗ്രസ്, ശ്രീലേഖയെ കളത്തിലിറക്കി ബിജെപി; ‘സ്റ്റാർ’ മണ്ഡലമായി വട്ടിയൂർക്കാവ് Latest News
-
4 MINUTES AGO ആന്റണി രാജുവിനെതിരെ മാത്രം കേസെടുത്തത് എന്തുകൊണ്ട്?: ചോദ്യവുമായി ഹൈക്കോടതി Latest News
-
9 MINUTES AGO IRAN-ISRAEL CONFLICT ‘യുദ്ധം തുടർന്നാൽ സമ്പദ് വ്യവസ്ഥ തകരും; ഊർജ കയറ്റുമതി നിലയ്ക്കാനും എണ്ണ വില ഉയരാനും സാധ്യത’ Latest News
VIEW MORE
English Summary:
Vattiyoorkavu elections: Shaping up for a fierce triangular contest with BJP\“s R Sreelekha, LDF\“s VK Prashant, and Congress\“s K Muraleedharan set to vie for the seat. The constituency\“s political landscape, voter demographics, and past election results indicate a complex and closely watched battle. |