search

പാടത്ത് 4 വർഷം മുൻപ് കളഞ്ഞു പോയ സ്വർണമോതിരം തിരിച്ചുകിട്ടി, മൂന്നിരട്ടി മൂല്യത്തിൽ

deltin33 9 hour(s) ago views 94
  



പഴഞ്ഞി∙ പാടത്ത് 4 വർഷം മുൻപ് കളഞ്ഞു പോയ സ്വർണമോതിരം തിരികെ ലഭിച്ച സന്തോഷത്തിലാണ് നെടിയേടത്ത് വീട്ടിൽ ദിവാകരൻ. കർഷകനായ കാഞ്ഞങ്ങാട്ട് വീട്ടിൽ ശശിധരനാണ് പാടത്തെ തോട്ടിൽ നിന്ന് സ്വർണമോതിരം ലഭിച്ചത്. വർഷങ്ങൾക്ക് മുൻപ് സ്വർണമോതിരം നഷ്ടപ്പെട്ട കാര്യം ദിവാകരൻ പറഞ്ഞിരുന്നത് ഓർത്തെടുത്ത ശശിധരൻ ഉടമയ്ക്ക് സ്വർണമോതിരം തിരിച്ചേൽപ്പിച്ചു. ദിവാകരന്റെ പേര് സ്വർണമോതിരത്തിൽ ഉണ്ടായിരുന്നതും ഉടമസ്ഥനെ കണ്ടെത്താൻ സഹായിച്ചു.  

ചിറ്റത്താഴം കോൾപടവിൽ പുഞ്ചകൃഷിക്ക് വെള്ളം തുറന്നു വിടാനെത്തിയപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് ദിവാകരന്റെ സ്വർണമോതിരം നഷ്ടമായത്. പാടത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സ്വർണമോതിരം ഉടമസ്ഥന് നൽകിയ ശശിധരനെ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.എം.റസാക്ക് അനുമോദിച്ചു. ഒരു പവൻ തൂക്കമുള്ള മോതിരത്തിന് 4 വർഷം മുൻപ് 35000 രൂപയായിരുന്നു വില. നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിച്ചപ്പോൾ പവന് വില 1.20 ലക്ഷം രൂപയായി. English Summary:
A lost gold ring, misplaced in a paddy field four years ago, has been joyfully returned to its owner, Divakaran. The valuable ring, found by farmer Sasidharan, was successfully returned thanks to an inscription and Sasidharan\“s memory, highlighting a heartwarming act of honesty.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477794