LHC0088 • 1 hour(s) ago • views 132
തിരുവനന്തപുരം ∙ വീടിന്റെ കിടപ്പുമുറിയിലെ എയര്‍ കണ്ടീഷന്‍ യൂണിറ്റിന് അകത്തുനിന്ന് 5 പാമ്പുകളെ പിടികൂടി. ശ്രീകാര്യം ചെറുവയ്ക്കലില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ മാധവ് ജെ.പണിക്കരുടെ വീട്ടില്‍നിന്നാണ് പാമ്പുകളെ പിടിച്ചത്. ഓഫിസ് വിട്ട് വീട്ടിലെത്തിയ മാധവ് കിടപ്പുമുറിയില്‍ കടന്നപ്പോള്‍ എസിയുടെ ഭാഗത്ത് ഒരു വാല്‍ മറയുന്നതു കണ്ടു. തുടര്‍ന്നു പരിശോധിച്ചപ്പോള്‍ അകത്തുനിന്നു ശബ്ദം കേട്ടു. പാമ്പിന്റെ ഭാഗങ്ങള്‍ കണ്ടതോടെ വാവ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. കിട്ടാതെ വന്നതോടെ വനംവകുപ്പില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് സര്‍പ്പയിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം എത്തി പാമ്പുകളെ പിടിക്കുകയായിരുന്നു. എസി ടെക്‌നീഷനെ വിളിച്ചുവരുത്തി എസി തുറന്ന ശേഷമാണ് കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പുകളെ കണ്ടെത്തിയത്. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ എത്തിയത്. ഒന്നര മണിക്കൂര്‍ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി. ഒരെണ്ണം ഔട്ടര്‍ പൈപ്പിന്റെ സൈഡിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
മരചില്ലകള്‍ വീടിന്റെ ടെറസ്സില്‍ താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവയ്ക്ക് വീട്ടിലെ എസി ക്കുള്ളില്‍ കയറാന്‍ കഴിഞ്ഞത് എന്നാണ് ഗൗതം പറഞ്ഞത്. പിടികൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആള്‍പാര്‍പ്പില്ലാത്ത തുറസ്സായ കുറ്റി കാട്ടിലേക്ക് തുറന്നു വിട്ടു. English Summary:
Five non-venomous snakes were rescued from an air conditioner unit in a house in Cheruvakkal, Thiruvananthapuram. Snake catcher Gautham successfully removed the serpents after they entered through a wall opening near the AC\“s outdoor pipe, with one managing to escape. |
|