search

കുപ്പിക്കഴുത്തിൽനിന്നും പുറത്തുവരുന്ന യാത്ര; കപ്പലുകളുടെ ക്യൂ കണ്ട ഹോർമുസ് കടലിടുക്ക്

deltin33 1 hour(s) ago views 198
  



ലോകത്തെ എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ വർഷങ്ങളായി പതിവായി യാത്ര ചെയ്യാറുണ്ട്. ഒരു കുപ്പിക്കഴുത്തിൽനിന്നു പുറത്തുവരുന്നതുപോലെയാണ് ഹോർമുസിലൂടെയുള്ള യാത്ര. അറബിക്കടലിൽനിന്നു പേർഷ്യൻ മേഖലയിലേക്കു കടക്കാൻ എപ്പോഴും ക്യൂ പോലെ കപ്പലുകളുടെ നീണ്ട നിരയുള്ളതിനാൽ ട്രാഫിക് സെപ്പറേഷൻ സ്കീം (ടിഎസ്എസ്) നടപ്പാക്കിയ മേഖലയാണിത്. ഇവിടെ കപ്പൽനീക്കത്തിനു കൃത്യമായ ചിട്ടകളുണ്ട്. ഹോർമുസിലൂടെ യാത്ര ചെയ്യുമ്പോൾ ക്യാപ്റ്റനു തന്നെയായിരിക്കണം ചുമതലയെന്ന് ഞാൻ ജോലി ചെയ്യുന്ന കമ്പനി നിഷ്കർഷിക്കാറുള്ളത് ഈ കടലിടുക്കിന്റെ പ്രാധാന്യംകൊണ്ടാണ്. ഗൾഫിലെ സംഘർഷത്തെത്തുടർന്ന് റേഡിയോ വഴി മിക്ക കപ്പലിലും ഇറാനിലെ റവല്യൂഷനറി ഗാർഡിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നു.  
What you should read next

  • ഇറാനിയൻ കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും; 32 പേർ ചികിത്സയിൽ Latest News
      

         
    •   
         
    •   
        
       


10 വർഷം മുൻപു വരെ ഹോർമുസിലൂടെ യാത്ര ചെയ്യുമ്പോൾ ചെറിയ ഉരുക്കൾ (ബോട്ടുകൾ) ഇറാനിൽ നിന്നും മറ്റും യുഎഇയിലേക്കു പോകുന്നതു കാണാമായിരുന്നു. ഇപ്പോൾ അത്തരം കാഴ്ചകൾ കുറവാണ്. ഹോർമുസിലൂടെ വരുന്ന കപ്പലുകൾ കൂടുതലായും എണ്ണ നിറച്ചിരുന്ന സൗദിയിലെ റാസ് തനൂറ റിഫൈനറിയിൽ നിന്നുള്ള കയറ്റുമതി ഇറാന്റെ ആക്രമണത്തെത്തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. ഇവിടെനിന്ന് എണ്ണയെടുക്കാനെത്തിയ ഒട്ടേറെ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. സാധാരണ 7–8 മണിക്കൂർ കൊണ്ടാണ് ഹോർമുസ് കടലിടുക്ക് കടക്കുന്നത്. ഇറാന്റെ തീരത്തുനിന്ന് 12 മൈൽ അകലെ മാത്രമാണ് ഹോർമുസിലൂടെ പോകുന്ന കപ്പലുകൾ. ഹോർമുസിന്റെ ചലനം നിലച്ചാൽ അതു ലോകത്തിന്റെ ഇന്ധനം തടയുന്നതിനു തുല്യമാണ്. നിരപരാധികളായ കപ്പൽ ജീവനക്കാർ യുദ്ധത്തിന്റെ ഇരകളാകുന്നതിൽ എന്തു ന്യായമാണുള്ളത്?
JUST IN


  • 1 MINUTE AGO   കുപ്പിക്കഴുത്തിൽനിന്നും പുറത്തുവരുന്ന യാത്ര; കപ്പലുകളുടെ ക്യൂ കണ്ട ഹോർമുസ് കടലിടുക്ക് Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   സുധാകരനെ മെരുക്കാമെന്ന പ്രതീക്ഷയിൽ സിപിഎം Kerala
      

         
    •   
         
    •   
        
       

  • 1 HOUR 4 MINUTES AGO   സിപിഎം: മാറ്റത്തിനു മാറ്റം Kerala
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The Strait of Hormuz: A critical global oil transportation route, experiencing heavy traffic and stringent navigation rules. The ongoing geopolitical tensions and incidents in the region significantly impact international oil supply and the safety of ship crews.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477734