search

വിദ്യാർത്ഥികൾക്കായി രാപകലില്ലാത്ത....; പരീക്ഷയ്ക്കു മുൻപേ ക്ലാസ്മുറികൾ പെയ്ന്റ് ചെയ്ത് അധ്യാപകർ

cy520520 1 hour(s) ago views 756
  



മൊഗ്രാൽപുത്തൂർ ∙ എസ്എസ്എൽസി പരീക്ഷയ്ക്കു മുൻപേ ക്ലാസ് മുറികൾ പെയ്ന്റിങ് ചെയ്തു മനോഹരമാക്കി അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘം. മൊഗ്രാൽപുത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്കായി വിദ്യാർഥികൾ ഇരിക്കുന്ന 14 മുറികളിൽ  ചുവരുകളിൽ എഴുതിയും വരച്ചും ഏറെ അലങ്കോലമായ നിലയിലായിരുന്ന 7 ക്ലാസ് മുറികളാണ് പ്രധാനാധ്യാപിക സി.ടി.ബീനയുടെ നേതൃത്വത്തിൽ അധ്യാപക കൂട്ടവും പിടിഎ പ്രസിഡന്റ് നഹർ കടവത്ത്, വൈസ് പ്രസിഡന്റ് കാദർ കടവത്ത് എന്നിവർ ചേർന്ന് പെയ്ന്റിങ് നടത്തിയത്.
What you should read next

  • കുഞ്ഞിനെ വാഹനമിടിച്ചു; രക്ഷപ്പെടുത്താന്‍ സഹായം അഭ്യർഥിച്ച് തെരുവുനായ - വിഡിയോ Latest News
      

         
    •   
         
    •   
        
       


ക്ലാസ് മുറികളിലെ ചുവരിലെ എഴുത്തും വരയും എല്ലാം പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ ഏകാഗ്രത നഷ്ടപ്പെടാനിടയാക്കുമെന്നതിനാലാണു പെയ്ന്റിങിലൂടെ ഭംഗിയാക്കാൻ അധ്യാപകർ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രി സംഘം പുലർച്ച വരെ പെയ്ന്റിങ് നടത്തി. പെയ്ന്റിങ് സാധനങ്ങൾ ഉൾപ്പെടെ വാങ്ങിച്ചു നൽകിയ പ്രധാനാധ്യാപിക സി.ടി.ബീനയും സഹപ്രവർത്തകരായ അധ്യാപകരോടൊപ്പം രാത്രി 11 മണിവരെ സ്കൂളിലായിരുന്നു. പെയ്ന്റിങ് പ്രവൃത്തി പുലർച്ചെ വരെ തീരാത്തതിനാൽ ബാക്കി ക്ലാസ് മുറികളിലെ പെയ്ന്റിങ് ഇന്നലെയാണ് നടത്തിയത്. കെ.എം.നിസാർ, ആർ.നീരജ്, എം.സാദിഖ്, വിദ്യാരാജൻ,  എം.അഭിലാഷ്, ടി.പി.ഷാക്കിറ, എം.ഷബാന എന്നിവർക്കു പുറമേ സ്കൂളിലെ അധ്യാപകരും മറ്റു ജീവനക്കാരും പങ്കാളിയായി.
JUST IN


  • 6 MINUTES AGO   SMILEY വിദ്യാർത്ഥികൾക്കായി രാപകലില്ലാത്ത....; പരീക്ഷയ്ക്കു മുൻപേ ക്ലാസ്മുറികൾ പെയ്ന്റ് ചെയ്ത് അധ്യാപകർ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 4 MINUTES AGO   IRAN-ISRAEL CONFLICT ഇറാനിൽ ഇസ്രയേൽ ഇട്ടത് 5,000 ബോംബുകൾ; അരാംകോയെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ഡ്രോൺ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 46 MINUTES AGO   IRAN-US CONFLICT ഡീഗോ ഗാർസ്യയിൽ നിന്നെത്തി ‘ജലബോംബ്’; യുഎസ് ആക്രമണം ഇന്ത്യൻ സമുദ്രത്തിലേക്കും Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Painting classrooms: A team led by teachers beautified the classrooms by painting them before the SSLC exam. At Mogralputtur Govt. Higher Secondary School, seven classrooms, whose walls were heavily disheveled with writings and drawings, were repainted under the leadership of Headmistress C.T. Beena, along with a group of teachers, PTA President Nahar Kadavath, and Vice President Kader Kadavath.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164221