ന്യൂഡൽഹി∙ ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 5ന് നടത്താനിരുന്ന 10, 12 ക്ലാസ്സുകളിലെ പരീക്ഷകൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) മാറ്റിവെച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
‘‘മാർച്ച് 5ന് നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കാൻ ബോർഡ് തീരുമാനിച്ചു’’–സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.
What you should read next
- LIVE IRAN-ISRAEL CONFLICT ഫുജൈറ – കൊച്ചി സ്പൈസ്‌ജെറ്റ് വിമാനം ഇന്ന്; ഒമാനിൽ പ്രശ്നങ്ങളില്ലെന്ന് മസ്കത്തിൽ നിന്നെത്തിയവർ Latest News
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. തുടർന്നുള്ള പരീക്ഷകളുടെ കാര്യത്തിൽ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നും ഭരദ്വാജ് കൂട്ടിച്ചേർത്തു. മാർച്ച് രണ്ടിലെ പരീക്ഷയും സുരക്ഷാകാരണങ്ങളാൽ മാറ്റിയിരുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെയും ഇറാനിലെയും പരീക്ഷയാണ് മാറ്റിയത്.
JUST IN
-
9 MINUTES AGO IRAN-ISRAEL CONFLICT പശ്ചിമേഷ്യ സംഘർഷം: ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷ മാറ്റി Latest News
-
44 MINUTES AGO ചിറകുതാഴ്ത്തി വിമാനം; പഴവും പച്ചക്കറിയും കെട്ടിക്കിടക്കുന്നു, 30000 കിലോ തിരിച്ചുവിളിച്ചു, ലക്ഷങ്ങളുടെ നഷ്ടം Business News
-
55 MINUTES AGO ‘നിങ്ങൾ ഭയങ്കര നല്ലവരാണെന്നാണ് കേട്ടത്’; കാസർകോടുകാരെക്കുറിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ Kasargod
VIEW MORE
English Summary:
CBSE Exams Postpones: CBSE postpones Class 10 and 12 exams in Gulf countries scheduled for March 5 due to West Asia conflict. Revised dates to be announced soon. |