search

അരാജകത്വം, സമ്മർദതന്ത്രം; പുതു ലോകഅക്രമം

LHC0088 1 hour(s) ago views 58
  



ഒരു കാലത്തും സമാധാനം നീണ്ടു നിന്നിട്ടില്ലാത്ത പശ്ചിമേഷ്യയിലിപ്പോൾ തീയും രോഷവും ആളുകയാണ്. ഫെബ്രുവരി 28ന് യുഎസിന്റെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി, ഇസ്രയേലിന്റെ ഓപ്പറേഷൻ റോറിങ് ലയൺ എന്നീ ആക്രമണങ്ങൾ മേഖലയിലെ അവസ്ഥ വഷളാക്കി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത് ഇറാനിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വൻതോതിലുള്ള പ്രതിഷേധങ്ങളുണ്ടാക്കി. മതനേതാക്കൾ ഭരണത്തലപ്പത്തുള്ള ഇറാനിലെ അവസാനവാക്ക് അദ്ദേഹമായിരുന്നു. സ്വന്തമായി ഇറാനിയൻ റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) എന്ന സമാന്തര സായുധ സേനയുമുണ്ട്. പ്രസിഡന്റിനെക്കാൾ ശക്തൻ. ആയുധങ്ങൾ നൽകിയും മെഡിറ്ററേനിയൻ കടലിലുള്ള യുഎസ് യുദ്ധക്കപ്പലുകളെപ്പറ്റിയുൾപ്പെടെ ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയും ഇറാനെ സഹായിച്ചുകൊണ്ടിരുന്നത് റഷ്യയും ചൈനയുമാണെന്നാണു കരുതുന്നത്. യുദ്ധം പൂർണതോതിലായതോടെ ഈ രണ്ടു രാജ്യങ്ങളും ഇനി ഇറാനെ എത്ര കണ്ട് സഹായിക്കുമെന്ന് കണ്ടറിയണം.  
What you should read next

  • സെമിനാരിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക്; പാശ്ചാത്യ വിരുദ്ധതയുടെ പടനായകൻ World
      

         
    •   
         
    •   
        
       


കളത്തിലിറങ്ങേണ്ടി വരും

അമേരിക്കയുടെ ദീർഘകാലമായുള്ള പ്രതിയോഗിയെ ഉന്മൂലനം ചെയ്തെങ്കിലും യുഎസ്, ഇസ്രയേൽ സംയുക്ത നീക്കത്തിന്റെ ആത്യന്തിക ലക്ഷ്യമായ ഭരണമാറ്റം വ്യോമാക്രമണങ്ങൾ കൊണ്ടു മാത്രം സാധിച്ചെടുക്കാനാകില്ല. അതിനായി കാലാൾപ്പട കളത്തിലിറങ്ങേണ്ടി വരും; ഇറാൻ ഭരണകൂടത്തിന് ജനപ്രീതിയുണ്ടോ ഇല്ലയോ എന്നതല്ല കാര്യം. ഇറാനിലെ അധികാരം ഖമനയിയിൽ മാത്രം ആധാരമായിട്ടുള്ള ഒന്നല്ല. അത് 1979ലെ ഇസ്‌ലാമിക വിപ്ലവ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാണ്. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പിറവിയെ‌ടുത്തത് ആ വിപ്ലവത്തിലൂടെയാണ്. ഇറാനിലെ അധികാരം സ്ഥാപനവൽക്കരിക്കപ്പെട്ട ഒന്നാണ്. അതിനാൽ, പരമോന്നത നേതാവിന്റെ അസാന്നിധ്യം കൊണ്ടോ ഭരണകൂടത്തിനെതിരെയുള്ള ജനരോഷം കൊണ്ടോ ഇറാനിലെ സംവിധാനം നിലംപതിക്കില്ല.  
What you should read next

  • ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരുക്ക്; തൃശൂർ സ്വദേശി ചികിത്സയിൽ Latest News
      

         
    •   
         
    •   
        
       


അരാജകത്വം, സമ്മർദതന്ത്രം

ഇറാനിൽ ഇനി പ്രതീക്ഷിക്കാവുന്നത് രണ്ടു സാധ്യതകളാണ്. ഖമനയിയെപ്പോലെ വ്യക്തിപ്രഭാവമുള്ളൊരു നേതാവിനെ കണ്ടെത്താനാകാതെ രാജ്യം നാഥനില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തും; അക്രമവും അരാജകത്വവും രൂക്ഷമാകും. അല്ലെങ്കിൽ, ഇറാൻ അവരുടെ ശക്തിതന്ത്രം മറ്റു രാജ്യങ്ങളു‌ടെ മേൽ പയറ്റും. വിശേഷിച്ചും യുഎസിന് മേഖലയിലുള്ള സഖ്യരാജ്യങ്ങളുടെ മേൽ. ആഗോള എണ്ണനീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചത് ഉദാഹരണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ– അത് ഇറാനും ഇസ്രയേലും തമ്മിലുള്ളതാകട്ടെ, റഷ്യയും യുക്രെയ്നും തമ്മിലാകട്ടെ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമിടയിൽ നടക്കുന്നതാകട്ടെ– സൂചിപ്പിക്കുന്നത് ഐക്യരാഷ്ട്രസംഘടന പോലെ നയതന്ത്രത്തിനുള്ള ആഗോള സ്ഥാപനങ്ങൾക്കുണ്ടായ പതനം മാത്രമല്ല, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ പരിഹരിക്കാനാവശ്യമായ നയതന്ത്രം പൊതുവെ നേരി‌ടുന്ന അധഃപതനം കൂടിയാണ്. ആഗോള വ്യവസ്ഥയും സമാധാനവും ഉറപ്പാക്കാൻ വേണ്ടത് ഈ നയതന്ത്രമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം യുഎസ് നേതൃത്വത്തിലൽ രൂപം കൊണ്ട ലോകവ്യവസ്ഥ പതിറ്റാണ്ടുകളോളം നിലനിന്നു. എന്തൊക്കെ അപാകതകളുണ്ടെങ്കിലും ബഹുമുഖമായ ഇടപെടലുകളും മധ്യസ്ഥതയ്ക്കുള്ള അവസരങ്ങളും സാധ്യമാകുമായിരുന്ന സംവിധാനം തന്നെയായിരുന്നു അത്. എന്നാലിപ്പോൾ, അത് ക്ഷയിച്ചു ദുർബലമായി.  ADVERTISEMENT Go AD-FREE

യാതൊരു കൂസലുമില്ലാതെയുള്ള യുഎസിന്റെ ഏകപക്ഷീയ നയങ്ങളാണ് ഈ അവസ്ഥ സൃഷ്‌ടിച്ചത്. ഈ പുതിയ ലോക(അ)ക്രമം കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സംവിധാനത്തിൽ മാത്രമേ മുന്നോ‌‌ട്ടുപോകുകയുള്ളോ അതോ രാജ്യാന്തര നിയമങ്ങൾ അനുസരിച്ചുകൊണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. അതിന് ഉത്തരം പറയുക എളുപ്പമല്ല.

(ഇന്ത്യ ഫൗണ്ടേഷനിൽ റിസർച് ഫെലോയാണ് ലേഖകൻ.) ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   അരാജകത്വം, സമ്മർദതന്ത്രം; പുതു ലോകഅക്രമം World
      

         
    •   
         
    •   
        
       

  • 26 MINUTES AGO   സെമിനാരിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക്; പാശ്ചാത്യ വിരുദ്ധതയുടെ പടനായകൻ World
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   ‘രക്തസാക്ഷിത്വം വരിച്ച ധീരൻ’; ഖമനയി കൊല്ലപ്പെട്ടതിൽ ഛത്തീസ്ഗഡിൽ പ്രതിഷേധം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Middle East on Brink: The Middle East is currently engulfed in fire and fury following recent US and Israeli military operations, escalating tensions in the region. The death of Iran\“s Supreme Leader, Ayatollah Ali Khamenei, has triggered widespread protests globally and raises critical questions about the future of Iran\“s governance and its impact on global stability.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166436