search

സെമിനാരിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക്; പാശ്ചാത്യ വിരുദ്ധതയുടെ പടനായകൻ

LHC0088 1 hour(s) ago views 756
  



ഇറാനിലെ ഷാ ഭരണത്തെ പുറത്താക്കിയ 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ ആശയശക്തിയായിരുന്നു ആയത്തുല്ല ഖുമൈനിയെങ്കിൽ വിപ്ലവാനന്തര ഇറാനെ പശ്ചിമേഷ്യയിലെ കരുത്തുറ്റ സൈനിക, രാഷ്ട്രീയ ശക്തിയായി വളർത്തിയത് ആയത്തുല്ല അലി ഖമനയിയുടെ നേതൃത്വമായിരുന്നു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പശ്ചിമേഷ്യയിലെ വിവിധ വിഭാഗങ്ങൾക്കു പിന്തുണയും പ്രചോദനവുമായി ഇറാൻ ഉയർന്നത് ഖമനയിയുടെ മൂന്നുദശകത്തിലേറെ നീണ്ട കർക്കശ നേതൃത്വത്തിനു കീഴിലാണ്.  
What you should read next

  • ചുവന്ന കൊടി ഉയർത്തി ഇറാൻ; ‘പ്രതികാരത്തിന്റെ പതാക’ നൽകുന്ന സന്ദേശമെന്ത്? Latest News
      

         
    •   
         
    •   
        
       


1980കളിൽ ഇറാഖുമായി 8 വർഷം നീണ്ട യുദ്ധം ഖമനയിയുടെ രാഷ്ട്രീയത്തെയും നയങ്ങളെയും നിർണായകമായി സ്വാധീനിച്ചു. യുദ്ധകാലത്ത് ഇറാന്റെ പ്രസിഡന്റായിരുന്നു ഖമനയി. പാശ്ചാത്യശക്തികളുടെ പിന്തുണയോടെയാണ് ഇറാഖിലെ സദ്ദാം ഹുസൈൻ യുദ്ധം ചെയ്തത്. ഒരുഘട്ടത്തിൽ ഇറാനിലെ ജനങ്ങൾക്കുനേരെ ഇറാഖ് രാസായുധം പ്രയോഗിക്കുകയും ചെയ്തു. പ്രബലരായ ശത്രുക്കൾക്കെതിരെ തനിച്ചുനിന്നു പോരാടിയതിന്റെ വീര്യം ഖമനയിയിലെ അമേരിക്കൻവിരുദ്ധ വികാരത്തെ ആളിക്കത്തിക്കുകയാണ് ചെയ്തത്. ഇസ്‌ലാമിക വിപ്ലവത്തോടും ഇറാനോടും അമേരിക്ക കടുത്ത ശത്രുതയിലാണ്. അതിനാൽ ഇസ്‌ലാമിക റിപ്പബ്ലിക്, ഇറാൻ ദേശീയത എന്നിവ തമ്മിൽ വേർപിരിക്കാനാവില്ലെന്നും അവയെ സംരക്ഷിക്കേണ്ടതാണെന്നുമുള്ള നയമാണു ഖമനയി മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അർധസൈനിക വിഭാഗമായിരുന്ന ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) കരുത്തുറ്റ സൈനിക, സാമ്പത്തിക, രാഷ്ട്രീയ സ്ഥാപനമായി പരിവർത്തനം ചെയ്യപ്പെട്ടത്. ഐആർജിസി ഖമനയിയുടെ നേരിട്ടുള്ള കമാൻഡിനു കീഴിലായതോടെ ആഭ്യന്തര രാഷ്ട്രീയത്തിൽ യാഥാസ്ഥിതിക പക്ഷം ആധിപത്യം നേടുകയും ചെയ്തു. സിറിയ, ലബനൻ, യെമൻ, പലസ്തീൻ എന്നിവിടങ്ങളിലേക്ക് ഇറാന്റെ സ്വാധീനശക്തി കഴിഞ്ഞ രണ്ടു ദശകങ്ങളിൽ വ്യാപിക്കുകയും ചെയ്തു.  
What you should read next

  • ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരുക്ക്; തൃശൂർ സ്വദേശി ചികിത്സയിൽ Latest News
      

         
    •   
         
    •   
        
       


രാജ്യത്തിനകത്തെ വിമർശകരെയും ബാഹ്യശത്രുക്കളുടെ ഉപകരണമായാണു ഖമനയി കണ്ടത്. ഇതോടെ ആഭ്യന്തര പ്രതിഷേധങ്ങളെല്ലാം ദയാരഹിതമായി അടിച്ചമർത്തപ്പെട്ടു. പരിഷ്‌കരണ നടപടികൾക്കായി വാദിച്ച മിതവാദ നിലപാടുകാർക്കു കാര്യമായി ഒന്നും ചെയ്യാനാവാത്തവിധം യാഥാസ്ഥിതിക വിഭാഗം ഭരണാധികാര സ്ഥാപനങ്ങളിലെല്ലാം പിടിമുറുക്കിയത് ഖമനയിയുടെ ആശീർവാദത്തോടെയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്നാരോപിച്ച് 2009ൽ ആയിരങ്ങൾ തെരുവിലിറങ്ങി നടത്തിയ പ്രതിഷേധം നിഷ്ഠുരമായി അടിച്ചമർത്തപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങൾക്കായി 2022ൽ നടന്ന പ്രക്ഷോഭം മാസങ്ങളോളം നീണ്ടെങ്കിലും അതും അടിച്ചമർത്തപ്പെട്ടു. വിലക്കയറ്റത്തിനെതിരായി ഡിസംബർ അവസാനം ആരംഭിച്ച പ്രക്ഷോഭമാണ് ഒടുവിലത്തേത്. സമരക്കാരെ തൊട്ടാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് താക്കീതു നൽകിയെങ്കിലും പ്രതിഷേധക്കാരോട് സർക്കാർ ഒരു ദാക്ഷിണ്യവും കാട്ടിയില്ല. ഖമനയിയുടെ വിമർശകർ ആരോപിക്കുന്നത്, സാമൂഹിക പരിഷ്‌കരണവും സാമ്പത്തിക പുരോഗതിയും ആഗ്രഹിക്കുന്ന യുവാക്കളുടെ വികാരങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിനായില്ലെന്നാണ്.  

∙സെമിനാരിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക്

വടക്കുകിഴക്കൻ ഇറാനിലെ ഷിയാ വിശുദ്ധനഗരമായ മഷ്ഹദിൽ 1939ൽ ആണു ജനനം. ഇറാഖിൽനിന്നു കുടിയേറിയ അസർബൈജാൻ വംശജരായിരുന്നു ഖമനയിയുടെ മാതാപിതാക്കൾ. നജഫിലെയും ഖ്വമിലെയും മതപാഠശാലകളിലായിരുന്നു വിദ്യാഭ്യാസം. ഖ്വമിലെ പഠനകാലത്താണ് ഖുമൈനിയെ ഖമനയി ആദ്യം കണ്ടത്. പ്രധാനമന്ത്രി മുഹമ്മദ് മൊസാദിഖിന്റെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് 1953ൽ യുഎസ്, യുകെ ചാരസംഘടനകൾ പഹ്‌ലവി ഭരണത്തെ വാഴിച്ചതോടെയാണ് രാജ്യമെങ്ങും പ്രക്ഷോഭം ആരംഭിച്ചത്. ഇറാനിലെ എണ്ണ വ്യവസായം ദേശസാൽക്കരിക്കാൻ മൊസാദിഖ് ശ്രമിച്ചതോടെയാണ് പാശ്ചാത്യശക്തികൾ സർക്കാരിനെ അട്ടിമറിച്ചത്. ഷാ ഭരണകൂടത്തിനെതിരെയുള്ള രാഷ്ട്രീയസമരങ്ങളിൽ പങ്കെടുത്ത ഖമനയി പലവട്ടം അറസ്റ്റിലാകുകയും രാജ്യത്തെ വിദൂരജില്ലയിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. എന്നാൽ, ദേശീയസമരം ശക്തമായതോടെ 1978ൽ തിരിച്ചെത്തി. 1979ലെ വിപ്ലവത്തിനുശേഷം പുതിയ സർക്കാർ രൂപം കൊണ്ടതോടെ പ്രധാന ഭരണനേതാക്കളിലൊരാളായിമാറി. 1980ൽ കുറച്ചുകാലം പ്രതിരോധമന്ത്രിയായിരുന്നശേഷമാണ് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് സൂപ്പർവൈസറായി ചുമതലയേറ്റത്. 1981ൽ രാഷ്ട്രീയ എതിരാളികൾ നടത്തിയ വധശ്രമത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും വലതുകയ്യുടെ സ്വാധീനം നഷ്ടമായി. അതേവർഷം തന്നെ ഇറാന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.  ADVERTISEMENT Go AD-FREE

∙ഖുമൈനിയുടെ പിൻഗാമി

1989ൽ ഖുമൈനിയുടെ മരണശേഷമാണു പരമോന്നത നേതാവായി ഖമനയി തിരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടന പരിഷ്‌കരിക്കാൻ നിയുക്തരായ കൗൺസിൽ ഖമനയിയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഖുമൈനിയുടെ പിൻഗാമിയാകുമെന്നു കരുതിയിരുന്ന ആയത്തുല്ല ഹുസൈൻ അലിയെ ഒഴിവാക്കിയായിരുന്നു ഇത്. സ്ഥാനമേറ്റശേഷം നടത്തിയ പ്രസംഗത്തിൽ ഖമനയി പറഞ്ഞു: ഈ പദവിയിലിരിക്കാനുള്ള യോഗ്യത എനിക്കില്ലെന്നു ഞാൻ വിശ്വസിക്കുന്നു. ഒരുപക്ഷേ, നിങ്ങൾക്കും അതറിയാം. ഇതൊരു പ്രതീകാത്മക സ്ഥാനം മാത്രമാണ്. യഥാർഥ നേതൃസ്ഥാനമേയല്ല.. എന്നാൽ, പ്രതീകാത്മകമായല്ല, സമ്പൂർണ നേതാവായാണ് ഖമനയി പിന്നീടു ഭരിച്ചത്. എട്ടുവർഷത്തെ ഇറാൻ- ഇറാഖ് യുദ്ധത്തിൽ താറുമാറായ രാജ്യത്തിനു പുതിയ കരുത്തു നൽകാനാണ് ഖമനയി ശ്രമിച്ചത്. ഇറാഖ് രാസായുധം പ്രയോഗിച്ചിട്ടും രാജ്യാന്തരസമൂഹം മൗനം പാലിച്ചത് ഇറാൻ ജനതയിൽ വലിയ രോഷമുണ്ടാക്കിയിരുന്നു. ഈ ദേശീയവികാരത്തിലേറിയാണ് സൈന്യത്തെ സമഗ്രാധികാര ശക്തിയാക്കി പുതിയ ഊർജം നൽകാനുള്ള നടപടികളിലേക്കു ഖമനയി പോയത്. 1990കളിൽതന്നെ ഇറാനിൽ രാഷ്ട്രീയമാറ്റങ്ങൾക്കായി ശബ്ദമുയർന്നുതുടങ്ങിയിരുന്നു. മിതവാദിയായ മുഹമ്മദ് ഖാത്തമി 1997ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അതിന്റെ സൂചനയായിരുന്നു. എന്നാൽ, ഖമനയി പരിഷ്‌കരണങ്ങളോടു തീരെ യോജിച്ചില്ല. ഇറാനെ അമേരിക്കൻ വിരുദ്ധ പോരാട്ടത്തെ ദുർബലമാക്കുന്നതാണ് ഉദാരസമീപനമെന്ന് അദ്ദേഹം വിശ്വസിച്ചു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ മിതവാദികളെ മാറ്റിനിർത്താനായി തിരഞ്ഞെടുപ്പു കമ്മിഷൻ സമിതികളിൽ യാഥാസ്ഥിതിക വിഭാഗത്തിനു കൂടുതൽ ആധിപത്യം നൽകുന്ന നടപടികളിലേക്കാണ് അദ്ദേഹം നീങ്ങിയത്.  

കടുത്ത പാശ്ചാത്യവിരുദ്ധനായ മഹ്‌മൂദ് അഹ്മദി നിജാദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2009ൽ പരാജയപ്പെട്ട മിതവാദി നേതാവ് മിർ ഹുസൈൻ മൗസവിയെ അനുകൂലിച്ച് ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സൈന്യമിറങ്ങിയാണ് ഈ പ്രതിഷേധം അടിച്ചമർത്തിയത്. തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന ആരോപണം തള്ളിയ ഖമനയി, അഹ്മദി നിജാദിന്റെ ജയം അംഗീകരിച്ചു. പടിഞ്ഞാറിനോട്, വിശേഷിച്ചും അമേരിക്കയോടുള്ള നിരന്തര സമരമായിരുന്നു ഖമനയിയുടെ ഊർജം. അമേരിക്കയ്ക്കു മരണം എന്ന മുദ്രാവാക്യം ഉയർത്തുമ്പോഴും രാഷ്ട്രീയതന്ത്രജ്ഞതയോടെ പാശ്ചാത്യരുമായി ചർച്ചകളിൽ ഏർപ്പെടാനും ഖമനയി ശ്രമിച്ചു. കടുത്ത പാശ്ചാത്യ ഉപരോധങ്ങൾ രാജ്യത്തിന്റെ സാമ്പത്തികനില തകർത്തപ്പോൾ, വൻശക്തികളുമായി ആണവചർച്ചയ്ക്ക് ഇറാൻ സന്നദ്ധമായത് അങ്ങനെയാണ്. 2015ൽ ബറാക് ഒബാമ പ്രസിഡന്റായിരിക്കെയാണ് ഇറാൻ വൻശക്തികളുമായി ആണവകരാർ ഒപ്പിട്ടത്. ആണവപദ്ധതിക്കും ആയുധനിർമാണത്തിനും സ്വയം നിയന്ത്രണത്തിനുള്ള കരാറായിരുന്നു അത്. ഇതോടെ പാശ്ചാത്യ ഉപരോധങ്ങളിൽ ഇളവുണ്ടായി.  ADVERTISEMENT Go AD-FREE

എന്നാൽ, 2018ൽ ട്രംപ് അധികാരത്തിൽ വന്നതോടെ യുഎസ് ഏകപക്ഷീയമായി കരാറിൽനിന്നു പിന്മാറുകയായിരുന്നു. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തോടെയാണ് പശ്ചിമേഷ്യയിലെ ബലരേഖകൾ മാറിമറിയാൻ തുടങ്ങിയത്. ലബനനിൽ ഇറാൻ പിന്തുണയോടെ ശക്തിപ്രാപിച്ച ഹിസ്ബുല്ല ഇസ്രയേലിന്റെ ആക്രമണത്തിൽ ദുർബലമായി. ഇറാൻ സൈന്യം നേരിട്ടു സഹായിച്ചുകൊണ്ടിരുന്ന സിറിയയിലെ ബഷാർ അൽ അസദ് ഭരണവും നിലംപതിച്ചു. അനുയായികൾക്ക് ആയത്തുല്ല അലി ഖമനയി ഭയരഹിതനായി പോരാടി രക്തസാക്ഷിത്വം വരിച്ച രാഷ്ട്രത്തലവനും ആത്മീയ നേതാവുമാണ്. ഇറാൻ രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തെ ആദരവോടെ കാണുന്നവർ ലോകമെമ്പാടുമുള്ള ഷിയാ സമൂഹത്തിലുണ്ട്. അതേസമയം, എതിരാളികൾക്ക് അദ്ദേഹം രാഷ്ട്രീയ വിമതരെ നിഷ്‌കരുണം അടിച്ചമർത്തിയ സ്വേച്ഛാധിപതിയാണ്. ഈ വൈരുധ്യങ്ങൾ ചേർന്ന പ്രതിഛായയുമായാണു ഖമനയി ചരിത്രത്തിലേക്കു പിൻവാങ്ങുന്നത്.
JUST IN


  • 6 MINUTES AGO   സെമിനാരിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക്; പാശ്ചാത്യ വിരുദ്ധതയുടെ പടനായകൻ World
      

         
    •   
         
    •   
        
       

  • 42 MINUTES AGO   ‘രക്തസാക്ഷിത്വം വരിച്ച ധീരൻ’; ഖമനയി കൊല്ലപ്പെട്ടതിൽ ഛത്തീസ്ഗഡിൽ പ്രതിഷേധം Latest News
      

         
    •   
         
    •   
        
       

  • 47 MINUTES AGO   വഴി അടഞ്ഞാൽ എണ്ണ പൊള്ളും World
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Khamenei\“s Rise to Power: Ayatollah Ali Khamenei was instrumental in shaping post-revolutionary Iran into a formidable military and political force in the Middle East, fostering support for various factions against the US and Israel during his three-decade-long leadership. His unwavering stance against Western powers, particularly the US, deeply influenced his policies, including the transformation of the IRGC into a powerful military and economic institution.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166436