കൊച്ചി ∙ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ നാളെ. ദേവിയെ തങ്ക ഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിയിച്ച്, നെയ് വിളക്കിൽ തിരി തെളിച്ച് ഉച്ചയ്ക്ക് രണ്ടിന് മകം ദർശനത്തിനായി നട തുറക്കും. രാത്രി 9.30 വരെയാണ് ഭക്തർക്കു മകം തൊഴാനുള്ള സമയം. മകം തൊഴലിനു ശേഷം രാത്രി 11ന് ദേവി മങ്ങാട്ടുമനയിലേക്കു പുറപ്പെട്ട് ഇറക്കിപ്പൂജ. തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പ്. മകം തൊഴാനെത്തുന്ന ഭക്തര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രത്തിലും പരിസരസ്ഥലങ്ങളിലും ഒരുങ്ങിക്കഴിഞ്ഞു.
What you should read next
- ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം ഉണ്ടായതെങ്ങനെ? Spirituality
സർവാഭരണ വിഭൂഷിതയായി അഭയവരദ മുദ്രകളോടെ വില്വമംഗലം സ്വാമിയാർക്കു ദേവി ദർശനം നൽകിയതിന്റെ സ്മരണയിലാണ് മകം തൊഴൽ നടത്തുന്നത്. രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ട്, ഇറക്കിപ്പൂജ. ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ദേവി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ചോറ്റാനിക്കര മുരളീധര മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളത്തോടെ മകം എഴുന്നള്ളിപ്പ്. തുടർന്ന് വൈക്കം ഉദയകുമാർ, വൈക്കം ഗിരീഷ് കുമാർ സംഘത്തിന്റെ നാഗസ്വരം, ഉച്ചയ്ക്ക് ഒന്നിന് മകം ഒരുക്കങ്ങൾക്കായി നട അടയ്ക്കും.
പൂരം നാളായ 3നു രാവിലെ 5.30ന് പറയ്ക്കെഴുന്നള്ളിപ്പ്, 9ന് ആറാട്ട്, രാത്രി 7.30നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്, 8ന് കുഴിയേറ്റ് ശിവക്ഷേത്രത്തിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവിലെത്തി ഭഗവതി, ശാസ്താവ് എന്നിവരോടൊപ്പം പൂരം എഴുന്നള്ളിപ്പ്, 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻ കുളങ്ങര വിഷ്ണു, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും, 11ന് മേൽക്കാവ് ഭഗവതി, അകത്തെ ശാസ്താവ്, കുഴിയേറ്റ് ശിവൻ എന്നിവരെയും ചേർത്ത് 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. 12ന് എഴുന്നള്ളിപ്പ് പൂരപ്പറമ്പിൽ എത്തിയ ശേഷം കരിമരുന്ന് പ്രയോഗം. ADVERTISEMENT Go AD-FREE
ഉത്രം ആറാട്ട് ദിവസമായ 4ന് രാവിലെ 5ന് ആറാട്ടുബലി, കൊടിയിറക്ക്, തുടർന്ന് മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്. ആറാട്ടിനും പറയെടുപ്പിനും ഇറക്കിപ്പൂജയ്ക്കും ശേഷം മുരിയമംഗലം നരസിംഹമൂർത്തിയുമായി കൂട്ടിയെഴുന്നള്ളിപ്പ്. 10ന് ദേവി തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരും.
തുടർന്ന് കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണവും. വൈകിട്ട് 6ന് വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്. ശേഷം ക്ഷേത്രത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കുകയില്ല. 5ന് രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.
What you should read next
- ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവവും പൊങ്കാല മഹോത്സവവും US News
∙ സുരക്ഷാ ഒരുക്കങ്ങൾ
സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങളാണ് ചോറ്റാനിക്കര ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് ഒരുക്കിയിട്ടുള്ളത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 5 ഡിവൈഎസ്പിമാർ ഉൾപ്പടെ 650 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ക്രമീകരണണങ്ങൾക്കായി വിന്യസിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളിലും പരിസരപ്രദേശങ്ങളിലുമായി 70ഓളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ADVERTISEMENT Go AD-FREE
∙ പ്രവേശനം ഇങ്ങനെ
സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കും. ഭക്തർക്കു വെള്ളവും പഴവും ബിസ്കറ്റും വിതരണം ചെയ്യും. പഞ്ചായത്തിന്റെ അഭ്യർഥന മാനിച്ച് നാട്ടുകാർക്കായി പ്രത്യേകം ക്യൂ ഏർപ്പെടുത്തുന്നുണ്ട്. മകം തൊഴാനെത്തുന്ന ഭക്തർക്ക് നിൽക്കാൻ നടപ്പന്തൽ അടക്കം എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
∙ ഗതാഗതക്രമീകരണങ്ങൾ
മുളന്തുരുത്തി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിനു മുൻ വശത്തേക്കുള്ള റോഡിൽ പ്രവേശിക്കാതെ റോഡിന്റെ ഇടതുവശം ചേർന്ന് ബൈപ്പാസ് റോഡുവഴി തിരിഞ്ഞ് കോട്ടയത്തുപാറ ഭാഗത്തേക്ക് പോകണം. തിരുവാങ്കുളം, കുരീക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന് മുൻവശത്തുള്ള റോഡിൽ പ്രവേശിക്കാതെ റോഡിന്റെ വലതുവശം തിരിഞ്ഞ് ബൈപ്പാസ് റോഡുവഴി പോകണം. വെണ്ണിക്കുളം, മുരിയമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലം വഴി എംഎൽഎ റോഡിലൂടെ മെയിൻ റോഡിൽ പ്രവേശിച്ച് ബൈപ്പാസ് റോഡു വഴി പോകണം. ദേവി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിൽ കൂടി വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
∙ പാർക്കിങ്
വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചോറ്റാനിക്കര ഗവ.സ്കൂൾ ഗ്രൗണ്ട് അടക്കം 4 സ്ഥലങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചോറ്റാനിക്കര സ്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഭീമ പാർക്കിങ് ഗ്രൗണ്ട്, ടാറ്റാ ആശുപത്രിക്ക് സമീപമുള്ള പാർക്കിങ് ഗ്രൗണ്ട്, പെട്രോൾ പമ്പിന് എതിർവശത്തുള്ള പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. വലിയ വാഹനങ്ങൾ പഞ്ചായത്ത് വക പാർക്കിങ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. ADVERTISEMENT GO AD-FREE
JUST IN
-
1 MINUTE AGO ചോറ്റാനിക്കര മകംതൊഴൽ നാളെ: എങ്ങനെ പോകാം? ഒരുക്കങ്ങൾ ഇങ്ങനെ Latest News
-
28 MINUTES AGO ചലിക്കുന്ന സൈനിക താവളം, ഏറ്റവും കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ; യുഎസ്എസ് എബ്രഹാം ലിങ്കണിനെക്കുറിച്ച് അറിയാം Defence
-
1 HOUR 20 MINUTES AGO പാക്കിസ്ഥാനിലെ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ; ഇന്ത്യയിലെത്തിക്കാൻ ശ്രമം Latest News
VIEW MORE
English Summary:
Chottanikkara Makam Thozhal: Find detailed information on darshan timings, rituals, entry procedures, security arrangements, and traffic regulations to plan your visit. |