search

ഉ‌ടനുണ്ടാവില്ലേ പിൻഗാമി? മകന്റെ പേരില്ലാതെ ഖമനയിയുടെ പട്ടിക; പാണ്ഡിത്യവും രാഷ്ട്രീയ വഴക്കവും പ്രധാനം

Chikheang 1 hour(s) ago views 388
  

    



ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെ, ഇറാന്റെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് ഇനിയെത്തുക ആരെന്ന ചോദ്യത്തിന് ഉത്തരം കാക്കുകയാണു ലോകം. 1989 ൽ, ആയത്തുല്ല ഖുമൈനിയുടെ പിൻഗാമിയായി പരമോന്നത നേതൃപദവിയിലെത്തിയ ഖമനയിയുടെ കയ്യിലായിരുന്നു സൈന്യത്തിന്റെയും പ്രതിരോധ സംവിധാനത്തിന്റെയും വിദേശനയരൂപീകരണത്തിന്റെയും അടക്കം നിയന്ത്രണം. അതുകൊണ്ടുതന്നെ, ഖമനയിയുടെ മരണശേഷം ഭരണകൂടത്തിന്റെ നിയന്ത്രണം ആരിലെക്കെത്തും എന്നതു പ്രധാനമാണ്.
What you should read next

  • IRAN-ISRAEL CONFLICT ശനിയാഴ്ച ആക്രമണത്തിനു പിന്നിൽ കാരണമുണ്ട്; ഖമനയിയുടെ നീക്കം മനസ്സിലാക്കിയത് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം Latest News
      

         
    •   
         
    •   
        
       


ഖമനയിയുടെ പിൻഗാമി സ്ഥാനത്തേക്ക് രാജ്യാന്തര മാധ്യമങ്ങൾ അടക്കം പറയുന്ന പട്ടികയിലെ ആദ്യ പേര് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്താബ ഖമനയിയുടേതാണ്. പക്ഷേ ഖമനയി നേരത്തേ തയാറാക്കിയതായി പറയപ്പെടുന്ന പിൻഗാമികളുടെ പട്ടികയിൽ മൊജ്താബയുടെ പേരില്ല എന്ന സൂചനയുമുണ്ട്. അദ്ദേഹത്തിനു കൂടുതൽ വിശ്വസ്തരായ നാലുപേരുടെ പേരാണ് അതിലുള്ളതെന്നാണ് വിവരം. പരമോന്നത നേതാവ് എന്ന പദവി പാരമ്പര്യമല്ലെന്നും യോജ്യനായ ആളെയാണ് ആ പദവിയിലേക്കു തിരഞ്ഞെടുക്കേണ്ടതെന്നുമുള്ള ഖമനയിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് പട്ടിക എന്നാണു സൂചന.
What you should read next

  • IRAN-ISRAEL CONFLICT സ്വന്തമായി സൃഷ്ടിച്ച ഭരണ - സൈനിക സ്വാധീനം, മറുവാക്കില്ലാത്ത മേധാവിത്വം; ധാരണകൾ പഴങ്കഥയാക്കിയ ഖമനയി Latest News
      

         
    •   
         
    •   
        
       


മതഭരണകൂടം; നയിക്കാൻ പക്ഷേ പാണ്ഡിത്യം മാത്രം പോരാ

1979 ൽ മുഹമ്മദ് റിസാ പഹ്‌ലവിയുടെ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്‌ലാമിക വിപ്ലവത്തിലൂടെ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ ഇസ്‌ലാമിക ഭരണകൂടം നിലവിൽവന്നതു മുതൽ മതഭരണമാണ് ഇറാനിൽ. ഖുമൈനിയും പിൻഗാമിയായ ഖമനയിയും മതത്തിന്റെയും പരമോന്നത നേതാക്കളായിരുന്നു. അതേസമയം, പരമോന്നത നേതാവ് എന്ന പദവിയിലേക്കെത്താൻ മതപരമായ പാണ്ഡിത്യം മാത്രം പോരാ. ഇറാൻ സൈന്യത്തിലും ഉദ്യോഗസ്ഥതലത്തിലും അടക്കമുള്ള സ്വാധീനവും നിയന്ത്രണവും രാഷ്ട്രീയത്തിലുള്ള മികച്ച ധാരണയും നയതന്ത്രമികവും വേണം. ‌     ADVERTISEMENT Go AD-FREE

പരമോന്നത നേതാവ് അന്തരിച്ചാൽ ഇറാന്റെ പ്രസിഡന്റ്, ജുഡീഷ്യറി തലവൻ, ഗാർഡിയൻ കൗൺസിൽ അംഗം എന്നിവർ ഭരണനിയന്ത്രണം ഏറ്റെടുക്കുമെന്നതാണ് വ്യവസ്ഥ. അതിനു ശേഷം 88 അംഗങ്ങളുള്ള സമിതിയാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. എന്നിരുന്നാലും ഈ തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ താൽപര്യം വളരെ പ്രധാനമാണ്. മൊജ്താബ ഖമനയിക്ക് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപിക്കുന്നതും ഇതുകൊണ്ടാണ്. മതപണ്ഡിതൻ എന്നതിനൊപ്പം രാഷ്ട്രീയത്തിലും സൈന്യത്തിലും മൊജ്താബയ്ക്കു സ്വാധീനമുണ്ട്. ഖമനയി ഉള്ളപ്പോൾത്തന്നെ, മൊജ്താബയ്ക്ക് ഭരണത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്നു.

ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ഗൊൽപയേജാനി, ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹിജാസി, ദേശീയ സുരക്ഷാ കൗൺസിലിന്റെ തലവൻ അലി ലാറിജാനി, നീതിന്യായ വ്യവസ്ഥാ മേധാവി ഗുലാം ഹൊസൈൻ മൊഹ്സേനി തുടങ്ങിയവരാണ് അധികാരശ്രേണിയിൽ ഖമനയിയുടെ തൊട്ടുതാഴെയുണ്ടായിരുന്നത്. ഇവർ അടക്കമുള്ളവരുടെ പേരുകളും പറയപ്പെടുന്നുണ്ട്.   ADVERTISEMENT Go AD-FREE

ഉടൻ പ്രഖ്യാപിക്കില്ല പിൻഗാമിയെ?

ഖമനയിയുടെ പിൻഗാമിയെ ഉടൻ ഇറാൻ പ്രഖ്യാപിച്ചേക്കില്ലെന്നും സൂചനകളുണ്ട്. ആ പദവിയിലേക്ക് തീരുമാനിക്കുന്ന ആളുടെ പേരു രഹസ്യമായി സൂക്ഷിച്ചേക്കും. പേരു പുറത്തുവന്നാൽ അയാളെ ലക്ഷ്യമിട്ട് ആക്രമണുണ്ടാകാനും വധിക്കപ്പെടാനുമുള്ള സാധ്യത കണക്കിലെടുത്താണിത്. അങ്ങനെയെങ്കിൽ, സുരക്ഷാഭീഷണി അവസാനിക്കുംവരെ മൂന്നംഗ ഉന്നതതല സമിതി ഭരണച്ചുമതല നിർവഹിക്കുമെന്നാകും തീരുമാനം. ADVERTISEMENT GO AD-FREE
JUST IN


  • 1 MINUTE AGO   IRAN-ISRAEL CONFLICT ഉ‌ടനുണ്ടാവില്ലേ പിൻഗാമി? മകന്റെ പേരില്ലാതെ ഖമനയിയുടെ പട്ടിക; പാണ്ഡിത്യവും രാഷ്ട്രീയ വഴക്കവും പ്രധാനം Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   ഇനി പ്രതികാരം, വിനാശകരമായ തിരിച്ചടി തുടങ്ങുകയാണെന്ന് ഇറാന്റെ ഐആർജിസി? പശ്ചിമേഷ്യയെ വിറപ്പിക്കുന്ന ഈ സമാന്തര സേന എന്താണ്? Defence
      

         
    •   
         
    •   
        
       

  • 1 HOUR 14 MINUTES AGO   വണ്ടർലാ, ഫോഗി മൗണ്ടൻ, നിലമ്പൂർ, വയനാട്: വനിതാദിന ട്രിപ്പുകളുമായി കെഎസ്ആർടിസി Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Iran-Israel Conflict: Following Ayatollah Khamenei\“s death, the world awaits the answer to who will next lead Iran as Supreme Leader. His list of potential successors reportedly excludes his son Mojtaba, emphasizing the need for political acumen alongside religious scholarship
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168552