search

വ്യോമപാത അടച്ചു, ആശങ്ക, അനിശ്ചിതത്വം: കോഴിക്കോട്ടു നിന്നും ഗൾഫ് നാടുകളിൽ നിന്നുള്ള സർവീസും റദ്ദാക്കി

Chikheang 1 hour(s) ago views 408
  

  



കരിപ്പൂർ ∙ ഇറാനിലെ യുദ്ധ പശ്ചാത്തലത്തിൽ വ്യോമപാത അടച്ചതോടെ കോഴിക്കോട് വിമാനത്താവളത്തിൽ വലഞ്ഞത് ഗൾഫ് നാടുകളിലേക്കുള്ള ആയിരക്കണക്കിനു യാത്രക്കാർ. കോഴിക്കോട്ടുനിന്നു ഗൾഫ് നാടുകളിലേക്കുള്ള പല വിമാനക്കമ്പനികളുടെ 31 സർവീസുകളാണു റദ്ദാക്കിയത്.   വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ഗൾഫ് നാടുകളിലേക്കുള്ള യാത്ര മുടങ്ങിയ യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇന്നലെ ഉച്ചയ്ക്ക് 2.05ന് ഇൻഡിഗോയുടെ ദുബായിലേക്കു പുറപ്പെടാനുള്ള വിമാനത്തിൽ 54 യാത്രക്കാർ കയറിയ ശേഷമാണ്, വ്യോമപാതയിലെ നിയന്ത്രണത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് യാത്രക്കാരെ ഇറക്കി. പിന്നീട് യാത്ര പുറപ്പെടാം എന്നറിയിച്ചാണ് ഇറക്കിയത്. എന്നാൽ, വ്യോമപാതയിലെ നിയന്ത്രണം തുടർന്നതോടെ യാത്ര റദ്ദാക്കി. തുടർന്നുള്ള സർവീസുകളും റദ്ദാക്കി.

ദുബായ് സർവീസിനു പിന്നാലെ ഇൻഡിഗോയുടെ ജിദ്ദ, അബുദാബി സർവീസുകളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്, റിയാദ്, ജിദ്ദ, ദമാം, ദുബായ്, ഷാർജ, ദോഹ, അൽ ഐൻ, ബഹ്റൈൻ സർവീസുകളും സ്പൈസ് ജെറ്റിന്റെ ദുബായ്, സലാം എയറിന്റെ മസ്കത്ത്, ഇത്തിഹാദിന്റെ അബുദാബി, ഫ്ലൈ ദുബായ് വിമാനത്തിന്റെ ദുബായ് എന്നീ സർവീസുകളും റദ്ദാക്കി.

പല വിമാനങ്ങളിലും പുറപ്പെടാനുള്ള യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. രാത്രിയോടെ പലരും വീടുകളിലേക്കു മടങ്ങി. ഇന്നും നാളെയും ജോലിയിൽ പ്രവേശിക്കേണ്ടവരും ബന്ധുക്കളുടെ അടുത്തേക്കു മടങ്ങുന്നവരുമാണ് ഏറെയും പേർ. കോഴിക്കോട് വിമാനത്താവളത്തിൽ എത്തേണ്ട 25 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളും ഏറെയുണ്ടായിരുന്നു. ADVERTISEMENT Go AD-FREE

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഖത്തർ എയർവേയ്സിന്റെ എല്ലാ സർവീസുകളും നിർത്തിയതായും അറിയിപ്പു വന്നു. കോഴിക്കോട്ടുനിന്നുള്ള ആഭ്യന്തര സർവീസുകളെ ബാധിച്ചിട്ടില്ല. English Summary:
Kozhikode airport flight cancellations** have stranded thousands of passengers after dozens of services to Gulf countries were cancelled due to airspace restrictions over Iran. Major airlines including IndiGo and Air India Express have suspended their flights, leaving many travellers unable to return to work or family.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168549