തിരുവനന്തപുരം∙ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിച്ചു. നിലവിലെ സെക്രട്ടറി വി. ജോയ്‌യെ വര്‍ക്കലയില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെയാണ് എ.എ.റഹീമിനെ ജില്ലാ സെക്രട്ടറിയാക്കാന്‍ ധാരണയായത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് റഹീം. വര്‍ക്കലയില്‍ ജോയിയെ ഒഴിവാക്കിയാല്‍ മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. തുടര്‍ഭരണം ഉറപ്പാക്കാന്‍ വിജയസാധ്യതയ്ക്കു തന്നെ മുന്‍ഗണന നല്‍കണമെന്ന് വാദമുയര്‍ന്നതോടെയാണ് ജോയിക്കു നറുക്കു വീണത്.
What you should read next
- ഐസക്കും ജയരാജനും ശ്രീമതിയും ഇല്ല; പേരാവൂരിൽ സണ്ണിയ്ക്കെതിരെ ശൈലജ?, സിപിഎം ചർച്ചകൾ ഇങ്ങനെ Latest News
ജില്ലയില്‍ സിപിഎം കഴിഞ്ഞതവണ മത്സരിച്ച 10ല്‍ 9 സീറ്റിലും സിറ്റിങ് എംഎല്‍എമാരുടെ പേരുകള്‍ക്കു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയിരുന്നു. ജോയി മത്സരിക്കുന്ന കാര്യത്തില്‍ മാത്രമാണ് ആശയക്കുഴപ്പം നിലനിന്നത്. അതേസമയം, മണ്ഡലം നിലനിര്‍ത്താന്‍ ജോയിയുടെ സ്ഥാനാര്‍ഥിത്വം അനിവാര്യമാണെന്ന വിലയിരുത്തലിലാണു ജില്ലയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്.
മന്ത്രി വി.ശിവന്‍കുട്ടി (നേമം), വി. ജോയ് (വര്‍ക്കല), ഒ.എസ്.അംബിക (ആറ്റിങ്ങല്‍), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം), വി.കെ.പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), ജി.സ്റ്റീഫന്‍ (അരുവിക്കര), സി.കെ.ഹരീന്ദ്രന്‍ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആന്‍സലന്‍ (നെയ്യാറ്റിന്‍കര) എന്നിങ്ങനെയാണ് സിപിഎം സ്ഥാനാര്‍ഥിപട്ടിക. 5നു ചേരുന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച് ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റികളിലും റിപ്പോര്‍ട്ട് ചെയ്തശേഷം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
What you should read next
- ചാലക്കുടിയിലും പെരുമ്പാവൂരും താരപ്രമുഖരെ സമീപിച്ച് ട്വന്റി 20, തൃപ്പൂണിത്തുറയിൽ അഖിൽ മാരാർ ?; സാബു എം.ജേക്കബ് മത്സരിച്ചേക്കില്ല Latest News
ജോയി, കടകംപള്ളി, ഐ.ബി.സതീഷ്, ഡി.കെ.മുരളി, സി.കെ.ഹരീന്ദ്രന്‍, കെ.ആന്‍സലന്‍ എന്നീ 6 പേര്‍ തുടര്‍ച്ചയായി 2 ടേം എംഎല്‍എമാരായിരുന്നവരാണ്. ജയസാധ്യത കണക്കിലെടുത്താണ് ടേം വ്യവസ്ഥയില്‍ ഇളവു നല്‍കിയിരിക്കുന്നത്. 2019ല്‍ ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തിയ വി.കെ.പ്രശാന്തിനു 2 ടേം പൂര്‍ണമായിട്ടില്ല. 2011ല്‍ എംഎല്‍എയായ ശിവന്‍കുട്ടി 2016ല്‍ പരാജയപ്പെട്ടതിനാല്‍ ഇടവേളയുണ്ടായി. ADVERTISEMENT Go AD-FREE
JUST IN
-
8 MINUTES AGO എ.എ. റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; വി. ജോയ് വർക്കലയിൽ മത്സരിക്കും Latest News
-
18 MINUTES AGO വിൻഡീസിന്റെ സ്പിൻ ആയുധം, ‘ഫൈനൽ’ ജയിക്കാനുറച്ച് ഇന്ത്യ; സഞ്ജു എവിടെ? പരിശീലനത്തിന് ഇറങ്ങിയില്ല Cricket
-
38 MINUTES AGO സ്വർണവിലയ്ക്ക് ഞായറാഴ്ചയും അവധിയില്ലാ കുതിപ്പ്; ഇന്ന് 3200ന്റെ മുന്നേറ്റം, വില ഒന്നേകാൽ ലക്ഷം ഭേദിച്ചു, ഇനി ലക്ഷ്യം റെക്കോർഡ് Commodity
VIEW MORE
English Summary:
Kerala Asssembly Election 2026: A.A. Rahim has been appointed as the new CPM Thiruvananthapuram District Secretary after V. Joy was named the candidate for Varkala. Get the full details on the CPM candidate list and the political decisions from the district secretariat meeting. |
|