search

‘തൊട്ടടുത്ത് സ്ഫോടനമുണ്ടായി, ജീവൻ രക്ഷിക്കാൻ ഓടി പരിശീലകൻ’; പി.വി. സിന്ധു ദുബായിൽ കുടുങ്ങി

LHC0088 1 hour(s) ago views 856
  



ദുബായ്∙ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദുരിതമനുഭവിച്ച് രാജ്യാന്തര കായിക താരങ്ങളും. ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധു ദുബായിൽ കുടുങ്ങി. ഇറാൻ ആക്രമണത്തിനു പിന്നാലെ യുഎഇയിൽനിന്നുള്ള വിമാനസർവീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഇതോടെയാണ് സിന്ധു ദുബായിൽ കുടുങ്ങിയത്. തൊട്ടടുത്ത് സ്ഫോടന ശബ്ദം കേട്ടതായി സിന്ധു പറഞ്ഞു. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റനിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് സിന്ധു ദുബായ് വിമാനത്താവളത്തിൽ പെട്ടുപോയത്.

  • അവസാന ഓവറിൽ മൂന്ന് സിക്സടിച്ച് വിറപ്പിച്ച് ഷനാക, കഷ്ടിച്ച് ജയിച്ചിട്ടും പാക്കിസ്ഥാൻ പുറത്ത്, ന്യൂസീലൻഡ് സെമിയിൽ Cricket
      

         
    •   
         
    •   
        
       


‘‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്. വിമാനത്താവളത്തിൽ ഞങ്ങൾ നിന്നിരുന്ന സ്ഥലത്തിന് അടുത്താണ് സ്ഫോടനങ്ങൾ സംഭവിച്ചത്. എന്റെ പരിശീലകൻ പുകയിലും സ്ഫോടനത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങളിലും പെട്ടുപോയി. രക്ഷപ്പെടാനായി അദ്ദേഹം ഓടി. ഞങ്ങൾ ഇപ്പോൾ കൂടുതൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കു മാറിയിട്ടുണ്ട്. സാഹചര്യം ശാന്തമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.’’– സിന്ധു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

  • ബാബർ പുറത്ത്, കോലിയെ പിന്തള്ളി, റെക്കോർഡ് സ്കോറിലും രക്ഷയില്ല; പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് പോയതും ‘തോറ്റതും’ 16-ാം ഓവറിൽ! Cricket
      

         
    •   
         
    •   
        
       


ബംഗ്ലദേശിന്റെ വെറ്ററൻ താരം മുഷ്ഫിഖർ റഹീം സൗദി അറേബ്യയിലെ ജിദ്ദയിൽ കുടുങ്ങി. ഉംറ കഴിഞ്ഞ് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് സൗദി അറേബ്യയില്‍നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്. ദുബായ് വഴി ബംഗ്ലദേശിലേക്കു പോകാനായിരുന്നു മുഷ്ഫിഖറിന്റെ തീരുമാനം. എന്നാൽ ആക്രമണമുണ്ടായതോടെ താനടക്കം ആയിരക്കണക്കിന് ആളുകൾ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണെന്ന് മുഷ്ഫിഖർ പ്രതികരിച്ചു.


The ordeal continues to unfold, and the situation is becoming more frightening by the hour.

A few hours ago, there was an explosion close to where we were holed up at the airport. My coach had to quickly run out of the area as he was closest to the smoke and debris. It was an… https://t.co/ZdNtuALk0P— Pvsindhu (@Pvsindhu1) March 1, 2026


It’s hard to process what’s unfolding right now. Hearing the interceptions overhead and seeing how quickly everything has escalated is honestly terrifying. So many disturbing videos are coming to light, and this is sadly the reality of what is happening. Dubai is a city I deeply…— Pvsindhu (@Pvsindhu1) February 28, 2026
English Summary:
Stranded PV Sindhu says explosion near Dubai airport
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166404