search

ട്രാക്ക് മാറ്റി ഗവി; ഷോപ്പിങ് കോംപ്ലക്സും ഗാലക്സി തിയറ്ററും ഉൾപ്പെടെ മാറ്റങ്ങൾ ഏറെ

deltin33 1 hour(s) ago views 539
  

  



സീതത്തോട് ∙ ടൂറിസത്തിനു ഏറെ സാധ്യതയുള്ള പഞ്ചായത്തിൽ തിയറ്റർ ഉൾപ്പെടെയുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ വരവ് വിനോദ സഞ്ചാരികൾക്കു ഏറെ പ്രയോജനകരമാകുമെന്ന് പി.പി സുനീർ എം.പി പറഞ്ഞു. സീതത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച ഗവി ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇതേ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഗവി ഗാലക്സി തിയറ്ററിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ഭാവനയും നിർവഹിച്ചു. കെ.യു ജനീഷ്കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, ഫാ.ക്രിസ്റ്റി തേവള്ളിൽ, ഫാ.ഐവാൻ ജോസഫ്, ഫാ.വർഗീസ് കൈതോൺ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സജി, ടി.വി ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ടി ഈശോ, പഞ്ചായത്ത് അംഗങ്ങളായ ശാലിനി ബാലൻ, പി.ആർ പ്രമോദ്, ബാലാമണിയമ്മ, പി.കെ വാസുദേവൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ മഹേഷ്, എം.എസ് രാജേന്ദ്രൻ, കെ. സജികുമാർ, എസ് അജിത, ദീപകുമാർ എന്നിവർ പ്രസംഗിച്ചു.   ഗവി വനമേഖല. ചിത്രം: ഹരിലാൽ/മനോരമ

അത്യാധുനിക ശബ്ദ സംവിധാനങ്ങളോടു കൂടിയ 4കെ തിയറ്ററിൽ 143 പുഷ് ബാക്ക് സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. 4കെ ലേസർ പ്രൊജക്ടറും 38 ചാനലുകളോടു കൂടി ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും ലോകോത്തര സാങ്കേതിക വിദ്യകളോടു കൂടിയ ബൽജിയം ടെക്നോളജി, 3ഡി സിൽവർ സ്ക്രീൻ, ക്യൂബി ടെക്നിക്കൽ സർവീസ് സപ്പോർട്ട് തുടങ്ങിയവയോടു കൂടിയതാണ് തിയറ്റർ. ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിനൊപ്പം ഓഫ് ലൈനിലും എടുക്കാനുള്ള സൗകര്യങ്ങളുണ്ട്. തിയറ്ററിൽ എത്തുന്നവർക്കു ഭക്ഷണം കഴിക്കുന്നതിനുള്ള കഫറ്റേരിയ, റസ്റ്ററന്റും ശുചിമുറികളും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ നിന്നു വിട്ടുനിന്ന് കോൺഗ്രസ് ADVERTISEMENT Go AD-FREE

അതേ സമയം പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സീതത്തോട് കോൺഗ്രസ് ഓഫിസിനു നേർക്കു നടന്ന ആക്രമണത്തിലും പാർട്ടി ഓഫിസ് ഭൂമിയിലെ കൊടിമരം നശിപ്പിച്ചതിലും പ്രതിഷേധിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടന പരിപാടിയിൽ നിന്നു വിട്ടുനിന്നതായി യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ രാജു കലപ്പമണ്ണിൽ അറിയിച്ചു. English Summary:
Gavi Galaxy Theatre, a new 4K Dolby Atmos cinema, has been inaugurated by actress Bhavana in Seethathode as part of the new panchayat shopping complex. The complex is expected to be a major boost for tourists visiting the Gavi region.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477463