search

ഇറാൻ - ഇസ്രയേൽ സംഘർഷം: അമേരിക്കയ്ക്ക് പിന്തുണ അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്

Chikheang 1 hour(s) ago views 949
  

    



കാൻബറ ∙ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണത്തെ തുടർന്ന് രൂപപ്പെട്ട സംഘർഷത്തിൽ ഓസ്ട്രേലിയ സർക്കാർ അമേരിക്കയ്ക്ക് തുറന്ന പിന്തുണ അറിയിച്ചതായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. ഇറാൻ ആണവായുധം നേടുന്നത് തടയാനുള്ള അമേരിക്കയുടെ നടപടികളെ പിന്തുണക്കുന്നതായി സർക്കാർ അറിയിച്ചു.  
What you should read next

  • അബുദാബിയിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത് ജനവാസ മേഖലയിൽ; കൊല്ലപ്പെട്ടത് ഏഷ്യൻ വംശജൻ, തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് യുഎഇ Gulf News
      

         
    •   
         
    •   
        
       


ഇറാൻ ഭരണത്തിനെതിരെ ഓസ്ട്രേലിയ കടുത്ത വിമർശനം രേഖപെടുത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും പ്രദേശത്തെ സായുധ സംഘങ്ങൾക്ക് നൽകുന്ന പിന്തുണയും ലോകസ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് കാൻബറ ആരോപിച്ചു.  

അതേസമയം ഓസ്ട്രേലിയ ഇറാൻ ജനങ്ങളോടൊപ്പം ആണെന്നും അറിയിക്കുകയും ചെയ്ത. ഇറാനിലെ ജനങ്ങൾ “അത്യാചാരത്തിനെതിരായ പോരാട്ടത്തിൽ” ഓസ്ട്രേലിയ അവരുടെ കൂടെയാണെന്ന് ആൽബനീസ് പറഞ്ഞു.  

സുരക്ഷാ നടപടിയുടെ ഭാഗമായി ഇറാനിലെ ഓസ്ട്രേലിയൻ എംബസി പ്രവർത്തനം നിർത്തിവച്ചു. ഇറാൻ അംബാസഡറെ പുറത്താക്കി, ഇറാനുമായി ബന്ധപ്പെട്ട നിരവധി വ്യക്തികൾക്ക് ഉപരോധം ഏർപ്പെടുത്തി. ഇറാൻ, ഇസ്രയേൽ, ലെബനൻ എന്നിവിടങ്ങളിലേക്ക് “Do Not Travel” മുന്നറിയിപ്പ് നൽകി. യുദ്ധം കൂടുതൽ വ്യാപിക്കാമെന്ന മുന്നറിയിപ്പും വിമാന സർവീസുകൾക്ക് തടസ്സമുണ്ടാകാമെന്ന ആശങ്കയും വിദേശകാര്യ വകുപ്പ് അറിയിച്ചു.  ADVERTISEMENT Go AD-FREE English Summary:
Australia has openly supported the United States in its conflict with Iran, with Prime Minister Anthony Albanese stating the government\“s backing of US actions to prevent Iran from acquiring nuclear weapons. The Australian government has also imposed sanctions on individuals linked to Iran and issued \“Do Not Travel\“ warnings for Iran, Israel, and Lebanon.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168508