search

ഒരു യുദ്ധത്തിന്റെ തുടക്കമോ?; സംഘർഷം നീങ്ങുന്നത് എവിടേക്ക്?; പ്രധാന വിവരങ്ങൾ അറിയാം

LHC0088 1 hour(s) ago views 947
  

    

    



ഇസ്രയേൽ ഇറാനെതിരെ നടത്തിയ വലിയ സൈനിക ആക്രമണം മധ്യപൂർവദേശത്ത് പുതിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലും ഗൾഫ് മേഖലയിലുംം ആക്രമണം നടത്തി. ടെഹ്റാൻ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസുമായി ചേർന്ന് സംയുക്തമായാണ് ആക്രമണമെന്നത് സ്ഥിരീകരിച്ചതോടെ സ്ഥിതിഗതികൾ പ്രാദേശിക സംഘർഷത്തിൽനിന്ന് വിപുലമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയും ഉയരുന്നു. മധ്യപൂർവ ദേശത്ത് യുദ്ധം പടരുകയാണ്.      

യുദ്ധത്തിലേക്ക് നീങ്ങിയത് ഇറാന്റെ ആണവ പദ്ധതി

ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈൽ വികസനം എന്ന വിഷയങ്ങളിലെ നീണ്ടുനിൽക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നത്. ഒരു ഒറ്റപ്പെട്ട സൈനിക ആക്രമണം മാത്രമല്ല. ഇറാൻ തിരിച്ചടിച്ചതോടെ ഗൾഫ് മേഖലയിലേക്കും വ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട്, മധ്യപൂർവദേശത്ത് ഒരു വലിയ യുദ്ധത്തിന്റെ തുടക്കമാകുമോ ഇതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
  View this post on Instagram

A post shared by Manorama Online (@manoramaonline)


മുൻകരുതൽ ആക്രമണമെന്ന് ഇസ്രയേൽ

ഫെബ്രുവരി 28ന് പകൽ ഇറാനെതിരെ മുൻകരുതൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി അറിയിച്ചു. ഇസ്രയേലിന്റെ അവകാശവാദം: ഇറാന്റെ മിസൈൽ ശേഷി, സൈനിക അടിസ്ഥാന സൗകര്യങ്ങൾ, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തകർക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പറയുന്നു.      

ആക്രമണം യുഎസ് പിന്തുണയോടെ

ആക്രമണത്തെ പിന്തുണച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇത് സംയുക്ത സുരക്ഷാ നീക്കമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

ടെഹ്റാനിൽ ഉൾപ്പെടെ സ്ഫോടനങ്ങൾ

റിപ്പോർട്ട് ചെയ്ത നഗരങ്ങൾ: ടെഹ്റാൻ, കോം, കർമാൻഷാ, കരജ്, ടബ്രിസ്. ആദ്യഘട്ട ആക്രമണം ഖമനയിയുടെ ഓഫിസ് സമുച്ചയത്തിന് സമീപം നടന്നതായാണ് റിപ്പോർട്ടുകൾ.
What you should read next

  • IRAN-ISRAEL CONFLICT ലക്ഷ്യം ഖമനയി?: ‘കഠിന മറുപടി’ക്ക് ഇറാൻ, ടെഹ്റാനിൽ എന്താണ് സംഭവിച്ചത്? Latest News
      

         
    •   
         
    •   
        
       


യുഎസ് താവളങ്ങളിൽ ഇറാൻ തിരിച്ചടിച്ചു

ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
What you should read next

  • ഇറാൻ-ഇസ്രായേൽ സംഘർഷം: സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത നിർദേശം Gulf News
      

         
    •   
         
    •   
        
       
ADVERTISEMENT Go AD-FREE

ഇസ്രയേലിൽ അടിയന്തരാവസ്ഥ

സംഭവത്തിന് പിന്നാലെ ഇസ്രയേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാനും ഇസ്രയേലും വ്യോമപാതകൾ അടച്ചു. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും മേഖലയിലേക്കുള്ള വിമാന സർവീസുകൾ നിർത്തി.  
What you should read next

  • Live IRAN-ISRAEL CONFLICT ഇറാനിൽ കമാൻഡറെ വധിച്ച് ഇസ്രയേൽ, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടു; അബുദാബിയിൽ മരിച്ചത് പാക്ക് പൗരൻ Latest News
      

         
    •   
         
    •   
        
       


പ്രാദേശിക യുദ്ധ സാധ്യത കൂടുന്നു

ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ നേരിട്ടു ലക്ഷ്യമാകാമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഖത്തറിലെ അൽ ഉദെയ്ദ് പോലുള്ള പ്രധാന യുഎസ് താവളങ്ങൾ ഭീഷണിയിലാണ്. തങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് കുവൈത്ത് നിലപാടെടുത്തിട്ടുണ്ട്. ഇത് ഇസ്രയേൽ, യുഎസ് – ഇറാൻ സംഘർഷം എന്നതിൽനിന്ന് കുറച്ചുകൂടി വിശാലമായ പ്രാദേശിക യുദ്ധമായി മാറാൻ സാധ്യതയുണ്ട്.  
What you should read next

  • IRAN-ISRAEL CONFLICT ഇറാന്‍–ഇസ്രയേൽ സംഘർഷം; ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും Latest News
      

         
    •   
         
    •   
        
       


വ്യോമപാത അടച്ചു

ഗള്‍ഫിലെ യുഎസ് വ്യോമതാവളങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു. ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങളാണ് വ്യോമപാത അടച്ചത്.  

വിമാന സർവീസുകൾ റദ്ദാക്കിയ എയർലൈനുകൾ ഏതൊക്കെയാണ്?

∙എയർ ഇന്ത്യ

∙ഇൻഡിഗോ

∙ഖത്തർ എയർവെയ്സ്

∙ബ്രിട്ടിഷ് എയർവെയ്സ് ADVERTISEMENT Go AD-FREE

∙എയർ ഫ്രാൻസ്

∙ഐബീരിയ എക്സ്പ്രസ്

∙ജപ്പാൻ എയർലൈൻസ്

∙LOT എയർലൈൻസ്

∙ലുഫ്താൻസ

∙നോർവീജിയൻ എയർ

∙ടർക്കിഷ് എയർലൈൻസ്

∙വിർജിൻ അറ്റ്ലാന്റിക്

∙എയർ അൽജരി

∙സ്കാൻഡിനേവിയൻ എയർലൈൻസ്

∙വിസ് എയർ ADVERTISEMENT GO AD-FREE
JUST IN


  • 7 MINUTES AGO   ഈ വഴി അടച്ചാൽ ലോകം നിശ്ചലമാകും ; എന്താണ് ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം ? ഇന്ത്യയ്ക്ക് ആശങ്ക ഈ 2 കാര്യങ്ങളിൽ Economy
      

         
    •   
         
    •   
        
       

  • 19 MINUTES AGO   IRAN-ISRAEL CONFLICT ഒരു യുദ്ധത്തിന്റെ തുടക്കമോ?; സംഘർഷം നീങ്ങുന്നത് എവിടേക്ക്?; പ്രധാന വിവരങ്ങൾ അറിയാം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 36 MINUTES AGO   ബംഗാളിൽനിന്നു വന്ന അഞ്ചു പേരുടെയും ഷോൾഡർ ബാഗിൽ പ്രത്യേക പായ്ക്കറ്റുകളിലായി 30 കിലോ കഞ്ചാവ് Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Iran Israel Tension : A major military attack by Israel against Iran has created a new security crisis in the Middle East. In retaliation to Israel\“s attack in Iran, attacks were carried out in Israel and the Gulf region as well. With the confirmation that the attack was jointly carried out with the US, concerns are rising that the situation is moving from a regional conflict to a broader crisis.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166354