search

മദ്യ നയക്കേസിൽ കേജ്‌രിവാൾ കുറ്റവിമുക്തൻ; കേരള സ്റ്റോറി 2ന് പ്രദർശനാനുമതി– പ്രധാനവാർത്തകൾ

cy520520 1 hour(s) ago views 701
  



ഡൽഹി മദ്യനയക്കേസിൽ‍ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനേയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും കുറ്റവിമുക്തരാക്കിയതും കേരള സ്റ്റോറി 2ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. തമിഴ്നാട് മുൻമുഖ്യമന്ത്രിയും അണ്ണാഡിഎംകെ പാർട്ടി കോ ഓർഡിനേറ്ററും ആയിരുന്ന ഒ.പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നു. അതേസമയം പരിയാരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്നത്തെ പ്രധാനവാർത്തകൾ വായിക്കാം.
  

ഡൽഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തർ. ഇരുവരെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി, അന്വേഷണം നടത്തിയ സിബിഐയ്ക്കെതിരെ ശക്തമായ വിമർശനം നടത്തുകയും ചെയ്തു. തെളിവില്ലാത്ത കേസിൽ ഉൾപ്പെടുത്തിയതെന്തിനെന്ന് കോടതി സിബിഐയോടു ചോദിച്ചു. സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോടു പറഞ്ഞ കേജ്‌രിവാൾ പൊട്ടിക്കരഞ്ഞു.

‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി. ദ് കേരള സ്റ്റോറി 2 സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി. നിർമാതാക്കളുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണം അപഹരിച്ച കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. നേരത്തേ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ച ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനാകാം. ADVERTISEMENT Go AD-FREE

തമിഴ്നാട് മുൻമുഖ്യമന്ത്രിയും അണ്ണാഡിഎംകെ പാർട്ടി കോ ഓർഡിനേറ്ററും ആയിരുന്ന ഒ.പനീർസെൽവം (ഒപിഎസ്) ഡിഎംകെയിൽ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ച ഒപിഎസ് ഡിഎംകെ അംഗത്വം സ്വീകരിച്ചു. വൈകുന്നേരം എംഎൽഎ സ്ഥാനം അദ്ദേഹം രാജിവച്ചു. ഒപിഎസിനൊപ്പം മകൻ പി. രവീന്ദ്രനാഥ് കുമാറും ഡിഎംകെയിൽ ചേർന്നു.

പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ ഇന്നു പുലർച്ചെ നാലിന് ഡിസ്ചാർജ് ചെയ്ത് തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കാർ മാർഗമാണ് യാത്ര. മന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന നടക്കുകയാണ്. ADVERTISEMENT Go AD-FREE

പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ സംഘർഷം യുദ്ധത്തിലേക്കു നീങ്ങുന്നുവെന്ന ആശങ്കയ്ക്കിടെ ഇരുരാജ്യങ്ങളും പ്രകോപനപരമായ പ്രസ്താവനകൾ തുടരുന്നു. അഫ്ഗാനിലെ പ്രധാന നഗരങ്ങളിലും സർക്കാർ കേന്ദ്രങ്ങളിലും വ്യോമാക്രമണം നടത്തിയെന്നും അതിർത്തിയിലെ താലിബാൻ പോസ്റ്റുകളും ആയുധസംഭരണശാലകളും തകർത്തെന്നും പാക്കിസ്ഥാൻ അറിയിച്ചതിനു പിന്നാലെ, പാക്കിസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് താലിബാൻ ചാവേർസംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്നും സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ജാക്കറ്റുകളും ബോംബുകൾ നിറച്ച വാഹനങ്ങളുമായി അവർ ആക്രമണത്തിനു തയാറാണെന്നും അഫ്ഗാന്റെ ബക്തർ വാർത്താ ഏജൻസി പറഞ്ഞു.
JUST IN


  • 1 MINUTE AGO   മദ്യ നയക്കേസിൽ കേജ്‌രിവാൾ കുറ്റവിമുക്തൻ; കേരള സ്റ്റോറി 2ന് പ്രദർശനാനുമതി– പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 4 MINUTES AGO   കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിൽ; ആദ്യ ഔദ്യോഗിക സന്ദർശനം Latest News
      

         
    •   
         
    •   
        
       

  • 8 MINUTES AGO   ട്രംപിന്‍റെ തീരുവയും ഏറ്റില്ല, ഡിസംബർ പാദത്തിൽ ഇന്ത്യ വളർന്നത് 7.8 ശതമാനം; പുതിയ ജിഡിപി കണക്ക് പുറത്ത് Economy
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Today\“s Recap 27 02 2026
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163915