ആലപ്പുഴ∙ അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകൻ ഗിരീഷ് അടുക്കളയിൽ കുഴിച്ചിട്ടത്. ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഭക്ഷണം കൊണ്ടുവന്നപ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് പൊലീസിനോട് ഗിരീഷ് പറഞ്ഞത്
What you should read next
സുധയ്ക്ക് ആത്മഹത്യാപ്രവണത; കബളിപ്പിക്കാൻ മൃതദേഹം ട്രാക്കിലിട്ടു, എല്ലാം കണ്ട് സിസിടിവി Latest News
‘‘ ഗിരീഷിന്റെ ഭാര്യ പിണങ്ങി മറ്റൊരിടത്താണ് താമസം. അവിടെനിന്നു മക്കളെ വിളിച്ചു കൊണ്ടുവന്നു. അമ്മൂമ്മ മരിച്ചു എന്നാണ് അവരോട് പറഞ്ഞത്. വരുന്ന വഴി മൺവെട്ടി വാങ്ങി. മൃതദേഹം കുഴിച്ചിട്ടശേഷം അടുപ്പുകല്ല് മുകളിൽവച്ചു. ആരോടും ഇക്കാര്യം പറഞ്ഞില്ല. അതിലാണ് ദുരൂഹത’’– നാട്ടുകാരിലൊരാൾ പറഞ്ഞു. കുട്ടികൾ വീട്ടിലെത്തിയപ്പോൾ അമ്മയോട് വിവരം പറഞ്ഞു. തുടർന്ന്, ഗിരീഷിന്റെ ഭാര്യ അയൽവാസിയെ വിവരം അറിയിച്ചു. അവർ കുത്തിയതോട് പൊലീസിനെ അറിയിക്കുകയായിരുന്നു.
What you should read next
കുട്ടികളെ മറയാക്കി കാറിൽ കഞ്ചാവ് കടത്ത്; മാതാപിതാക്കളും മുത്തശ്ശിയും പിടിയിൽ Latest News
JUST IN
2 MINUTES AGO അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചിട്ടു; അടുപ്പുകല്ല് മുകളിൽവച്ചു Latest News
7 MINUTES AGO കൊല്ലത്തും ചവറയിലും സിറ്റിങ് എംഎൽഎയുടെ ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ കുറഞ്ഞു; വോട്ടർമാരുടെ കുറവിൽ നേട്ടം ആർക്ക് ? Kollam
1 HOUR 1 MINUTE AGO ഇന്നും ആർക്കുമറിയാത്ത രാജകീയ രഹസ്യം: ചന്ദനക്കാട് സമ്മാനിച്ചത് കോടികൾ: രശ്‌മികയ്ക്ക് പകരം തമന്ന വന്ന് വിവാദം: മൈസൂർ സാന്‍ഡലിന്റെ കഥ Life +
VIEW MORE
English Summary:
Mother Buried by Son: A son buried his mother\“s body secretly without anyone\“s knowledge, creating a mystery in Alappuzha\“s Thuravoor Manakkodam area. Police launched an investigation into the unnatural death case.