search

കുട്ടികളെ മറയാക്കി കാറിൽ കഞ്ചാവ് കടത്ത്; മാതാപിതാക്കളും മുത്തശ്ശിയും പിടിയിൽ

LHC0088 1 hour(s) ago views 872
  



തിരുവനന്തപുരം∙ വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി ഡാന്‍സാഫ് പിടികൂടി.  ദമയന്തിയുടെ മകളാണ് ബിന്ദു. വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി 9.30ന് ആണ് സംഭവം. കാറില്‍ ഇവരുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു.  
What you should read next

  • അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം Latest News
      

         
    •   
         
    •   
        
       


തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവുമായി കാറില്‍ വരുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. കാറിന്റെ ഡിക്കിക്കുളളില്‍ സ്യൂട്ട്‌കെയ്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍.
What you should read next

  • ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥി മർദനമേറ്റ് മരിച്ചു Latest News
      

         
    •   
         
    •   
        
       


ഡാന്‍സാഫ് സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വെങ്ങാനൂരില്‍വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. കാര്‍ലോസിനെ മുന്‍പ് കഞ്ചാവുമായി എക്‌സൈസും ബിന്ദുവിനെ നാലു കിലോ കഞ്ചാവുമായി രണ്ട് മാസം മുന്‍പ് ഡാന്‍സാഫ് സംഘവും പിടികൂടിയിരുന്നു. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി.
JUST IN


  • 43 SECONDS AGO   കുട്ടികളെ മറയാക്കി കാറിൽ കഞ്ചാവ് കടത്ത്; മാതാപിതാക്കളും മുത്തശ്ശിയും പിടിയിൽ Latest News
      

         
    •   
         
    •   
        
       

  • 39 MINUTES AGO   Live അമേരിക്കയുടെ തിരിച്ചുവരവെന്ന് ട്രംപ്, ഇത് സുവർണകാലം, ഇന്ത്യയ്ക്ക് പുതിയൊരു തീരുവ ‘ഷോക്ക്’, കരകയറാൻ ഓഹരി, സ്വർണം വീണു Stock Market
      

         
    •   
         
    •   
        
       

  • 1 HOUR 4 MINUTES AGO   അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ganja Smuggling Operation: Vizhinjam drug bust involved the smuggling of 21 kg of ganja disguised with children. The arrest by City Danasaf highlights a disturbing trend of using minors in illegal activities, with the accused attempting to portray their journey as a pleasure trip.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165412