search

‘കോടതിയെ ബാധിക്കുന്ന കാര്യമല്ല; സർക്കാരിന്റെ അവകാശം’: നവകേരള സർവേ തടഞ്ഞ ഉത്തരവിന് സ്റ്റേ

cy520520 1 hour(s) ago views 675
  



കൊച്ചി ∙ നവകേരള സർവേ തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്. കേസിൽ കോടതി എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചു.
What you should read next

  • ‘ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; നിർണായക പരാമർശവുമായി സുപ്രീം കോടതി Latest News
      

         
    •   
         
    •   
        
       


രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
What you should read next

  • ‘തിരുത്തു വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല’: ഗവർണറുടെ നിർദേശം തള്ളി മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       


തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് ഹൈക്കോടതി സർവേ തടഞ്ഞത്. എന്നാൽ, ഈ വാദങ്ങൾ തള്ളിയ സുപ്രീം കോടതി, ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് സർക്കാരിന് സർവേയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്.
JUST IN


  • 2 MINUTES AGO   ‘കോടതിയെ ബാധിക്കുന്ന കാര്യമല്ല; സർക്കാരിന്റെ അവകാശം’: നവകേരള സർവേ തടഞ്ഞ ഉത്തരവിന് സ്റ്റേ Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   ‘ക്ഷണിച്ചാൽ പോകും, ഇല്ലെങ്കിലും പരാതിയില്ല’; സതീശനൊപ്പം വരുമോ സണ്ണി?; യുഡിഎഫ് ക്യാംപിൽ ആകാംക്ഷ Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   ആഭ്യന്തര, രാജ്യാന്തര റബർ വിലയിൽ കുതിപ്പ്; എന്നിട്ടും കർഷകന് പ്രതിസന്ധി Commodity
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Nava Kerala Survey: The Supreme Court has stayed the High Court\“s order that had blocked the Nava Kerala Survey. The court observed that the government has the right to examine how welfare schemes reach the people and to conduct data collection.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162580