search

വെർജീനിയെ നടുക്കി കൊലപാതകം: രണ്ടുവയസ്സുകാരനടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

deltin33 1 hour(s) ago views 323
  

    



വെർജീനിയ ∙ അമേരിക്കയിലെ വെർജീനിയയിലുള്ള വുഡ്ബ്രിഡ്ജിൽ, ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 35-കാരിയായ സിയി ലു, ഭർത്താവ് ഡാൻക്സിയോങ് ഗാവോ (40), ഭർതൃമാതാവ് കെഗാങ് സി (69), സിയി ലുവിന്റെ രണ്ടുവയസ്സുകാരനായ മകൻ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 21ന് രാവിലെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.  

  • മലയാളി വനിത യുഎഇയിൽ പിടിയിലായത് സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ; പ്രതിസന്ധിയിലായ പ്രവാസം, കണ്ണീർ ദിനങ്ങൾ Gulf News
      

         
    •   
         
    •   
        
       
  • ആന്റിബയോട്ടിക്കിലും ഫലമില്ല, രോഗി അനുഭവിച്ചത് \“നരകയാതന\“: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് \“മുങ്ങി\“ ഡോക്ടർ Europe News
      

         
    •   
         
    •   
        
       


സിയി ലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ ബേസ്‌മെന്റിലായിരുന്ന മുത്തച്ഛനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.  

പ്രിൻസ് വില്യം കൗണ്ടിയിൽ 2026-ൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കൊലപാതകമാണിത്. ഒരു പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബം മുഴുവൻ ഇല്ലാതായത് പ്രദേശവാസികളെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. English Summary:
Virginia family murders have shocked the community after four members were found stabbed to death in their Woodbridge home. Police are investigating the incident as a murder-suicide, with the mother identified as the perpetrator.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476043