വെഞ്ഞാറമൂട് ∙ കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾക്ക് ഇന്ന് ഒരു വർഷം. കേസിലെ ഏകപ്രതി പേരുമല സൽമാസിൽ അഫാൻ (25) വിചാരണത്തടവുകാരനായി ജയിലിലാണ്. കേസിൽ ഇതുവരെ വിചാരണ നടപടികൾ തുടങ്ങിയിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടർ കേസ് ഏറ്റെടുത്താൽ വിചാരണ ആരംഭിക്കുമെന്നാണ് വിവരം. വെഞ്ഞാറമൂട് പേരുമല ആർച്ച് ജംക്‌ഷനിലെ അഫാന്റെ വീട്. ഇവിടെ വച്ചാണ് സഹോദരൻ അഫ്സാനെയും, സുഹൃത്ത് ഫർസാനെയെയും അഫാൻ തല്ക്കടിച്ചു കൊന്നതും അമ്മ ഷമിയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചതും. ഫയൽ ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
ഉറ്റവരായ 5 പേരെ, 6 മണിക്കൂറിനുള്ളിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം 2025 ഫെബ്രുവരി 24ന് ആയിരുന്നു. പ്രതിയുടെ ഇളയ സഹോദരൻ അഹ്സാൻ(13), അഫാന്റെ പിതൃസഹോദരൻ പുല്ലമ്പാറ ജസ്‌ല മൻസിലിൽ ലത്തീഫ്(69), ഭാര്യ സാജിദാബീവി(59), പിതൃമാതാവ് താഴെപാങ്ങോട് മസ്ജിദിനു സമീപം സൽമാബീവി(92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂരിൽ ഫർസാന(19) എന്നിവരെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഫാൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. പുല്ലമ്പാറ ആലമുക്ക് എസ്എൻ പുരത്ത് കൊല്ലപ്പെട്ട അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരുടെ വീട്ടിൽ തിരുവനന്തപുരം റൂറൽ എസ്പി കെ.എസ്.സുദർശന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തുന്നു. ഫയല്‍ ചിത്രം
അഫാൻ മാതാവ് ഷെമിയെയും ഗുരുതരമായി പരുക്കേൽപ്പിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. സംഭവത്തിനുശേഷം പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അഫാന്റെ കടബാധ്യതയാണ് കൊലപാതകത്തിലേക്കുള്ള കാരണമായി പൊലീസ് കണ്ടെത്തിയത്. മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അഫാന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു. സുഹൃത്തിൽനിന്ന് ആഭരണങ്ങൾ വാങ്ങി അഫാൻ പണയം വച്ചിരുന്നു. ഇതു തിരിച്ച് ചോദിച്ചതിലുള്ള വൈരാഗ്യമാണ് ഫർസാനയെ കൊലപ്പെടുത്താനുള്ള കാരണമായി പൊലീസ് പറയുന്നത്. 800 പേജുള്ള കുറ്റപത്രത്തിൽ 140 സാക്ഷികളെയും 180 തൊണ്ടി മുതലുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. English Summary:
The Venjaramoodu double murder, a heinous crime that shocked Kerala, marks its first anniversary today. This brutal incident involved the killing of five relatives within a six-hour span, and the sole accused remains in judicial custody pending trial. |
|